മുഖംമാറ്റൽ വിനോദമാക്കി MG; ZS EV, Astor എസ്‌യുവികളുടെ പുത്തൻ മോഡലുകൾ അവതരിപ്പിച്ചു

ആസ്റ്റർ, ZS ഇവി എസ്‌യുവികളുടെ പുതുക്കിയ 2023 മോഡൽ ആവർത്തനം പുറത്തിറക്കി മോറിസ് ഗാരേജസ്. കാര്യമായ ഡിസൈൻ പരിഷ്ക്കാരങ്ങളോടെയാണ് രണ്ട് വാഹനങ്ങളും തായ്‌ലൻഡിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പുതിയതായി രൂപകൽപന ചെയ്ത ഗ്രില്ലും ഡയമണ്ട് പാറ്റേണും വലിയ സൈഡ് ഇൻടേക്കുകളും ഫീച്ചർ ചെയ്യുന്ന ബമ്പറും എല്ലാം പുതുരൂപമാണ് കാറുകൾക്ക് സമ്മാനിച്ചിരിക്കുന്നത്.

ശരിക്കും പറഞ്ഞാൽ ആസ്റ്റർ, ZS ഇവി ഇന്ത്യയിൽ പുതിയ മോഡലുകളായതിനാൽ തന്നെ ഇവയെ പരിഷ്ക്കരിക്കാൻ സമയമായോ എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ കാലത്തിനൊത്ത് നവീകരണങ്ങൾ നടപ്പിലാക്കാൻ ഒട്ടും മടിയില്ലാത്തവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ഇനി പുതിയ 2023 മോഡൽ ഇയർ പരിഷ്ക്കരണത്തിലേക്ക് നോക്കിയാൽ മെറ്റാലിക് ഇൻസേർട്ട് ഉള്ള ഹെഡ്‌ലാമ്പുകൾ മുമ്പത്തേക്കാൾ ഭംഗിയായി കാണപ്പെടുന്നുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

പുതിയ സെറ്റ് അലോയ് വീലുകൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആസ്റ്റർ, ZS ഇവി എസ്‌യുവികളുടെ വശക്കാഴ്ച്ചയിൽ മാറ്റങ്ങളൊന്നും കണ്ടെത്തിയേക്കാനാവില്ല. എന്നാൽ മുൻവശത്തെ പോലെ തന്നെ പിൻഭാഗത്തും ചില മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. ഇനി ഇന്റീരിയറിലേക്ക് നോക്കിയാലോ പുതിയ 2023 ആവർത്തനങ്ങളുടെ അകത്തളം ഇതുവരെ എംജി പുറത്തുവിട്ടിട്ടില്ല എന്നതാണ് രസകരമായ കാര്യം. അകത്ത് എന്തെങ്കിലും പുത്തൻ ഫീച്ചറുകൾ ഇടംപിടിച്ചിട്ടുണ്ടോയെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ചുരുക്കം. എന്നിരുന്നാലും, എസ്‌യുവികൾക്ക് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ മിനിമലിസ്റ്റ് ഡിസൈൻ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളിലാണ് എംജി ZS ഇവി വാഗ്ദാനം ചെയ്യുന്നത്. ഡ്യുവൽ-പേൻ പനോരമിക് സൺറൂഫ്, ലെതർ സീറ്റുകൾ, ആറു തരത്തിൽ ക്രമീകരിക്കാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, പവർ ഫോൾഡിംഗ്, ഹീറ്റഡ് ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, PM 2.5 AC ഫിൽട്ടർ, ഐ-സ്മാർട്ട് ഇവി 2.0 കണക്റ്റഡ് കാർ ഫീച്ചറുകൾ, 6-സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ സവിശേഷതകളാണ് ഇലക്ട്രിക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിലുള്ളത്.

കൂടാതെ സിൽവർ ഫിനിഷ്ഡ് റൂഫ് റെയിലുകൾ എക്സ്ക്ലൂസീവ് വേരിയന്റിനായി എംജി മോട്ടോർസ് നീക്കിവെച്ചിട്ടുമുണ്ട്. തായ്‌ലൻഡിൽ ആസ്റ്റർ, ZS ഇവി (VS EV) എന്നിവ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ലഭ്യമാണെന്നതും ഒരു ഹൈലൈറ്റാണ്. ഇന്ത്യയിൽ ഇപ്പോൾ ഇത്തരം വാഹനങ്ങളുടെ ട്രെൻഡായതിനാൽ അടുത്ത വർഷം കമ്പനി ഇതേ സംവിധാനത്തിൽ വാഹനങ്ങളെ ഇന്ത്യയിൽ അവതരിപ്പിച്ചാലും ആശ്ചര്യപ്പെടേണ്ടതായി ഒന്നും തന്നെയില്ല. ആസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് അതേ 1.5 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ വരാനാണ് സാധ്യതയുള്ളത്.

മിഡ്-സൈസ് എസ്‌യുവിയായ ആസ്റ്ററിലെ 1.5 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പരമാവധി 110 bhp കരുത്തിൽ 144 Nm torque ആണ് വികസിപ്പിക്കുന്നത്. അതേസമയം 1.3 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ 140 bhp പവറിൽ 220 Nm torque വരെ ഉത്പാദിപ്പിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 8-സ്പീഡ് സിവിടി, 6-സ്പീഡ് ഓട്ടോമാറ്റിക് (ടർബോ-പെട്രോൾ യൂണിറ്റിന്) എന്നിവയാണ് എംജി വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ 2023 എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് 176 bhp കരുത്തിൽ പരമാവധി 280 Nm torque വരെ നൽകുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം 50.3kWh ബാറ്ററി പായ്ക്ക് തന്നെ കമ്പനി ഇന്ത്യയിലും ഉപയോഗിച്ചേക്കാം. ഒറ്റ ചാർജിൽ 461 കിലോമീറ്റർ എന്ന ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നത് തുടരാം. നിലവിൽ പുതിയ 2023 എംജി ആസ്റ്റർ, ZS ഇവി ഫെയ്‌സ്‌ലിഫ്റ്റുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ എംജി പുറത്തുവിട്ടിട്ടില്ല.

നിലവിൽ ആസ്റ്റർ എസ്‌യുവിയുടെ വില 10.32 ലക്ഷം മുതൽ 18.23 ലക്ഷം രൂപയിലും ZS ഇവി എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയന്റുകൾക്ക് യഥാക്രമം 22.58 ലക്ഷം രൂപയും 26.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. നിലവിൽ ഇന്ത്യക്കായി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പണിപ്പുരയിലാണ് എംജി മോട്ടോർ. പഴയ പ്രതാപം തിരിച്ച് പിടിക്കാന്‍ ഇന്റർനെറ്റ് കണക്റ്റഡ് എസ്‌യുവിയുടെ മുഖംമിനുക്കിയ മോഡൽ 2023 ജനുവരി അഞ്ചിന് അവതരിപ്പിക്കും. മാത്രമല്ല, അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ ഒരു കോംപാക്‌ട് ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്നും നിർമാതാവ് വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motor unveils the new 2023 model zs ev and astor suv details
Story first published: Thursday, December 1, 2022, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X