ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

മാർച്ച് അവസാനം വരെ ZS ഇലക്ട്രിക് എസ്‌യുവി ഉപഭോക്താക്കൾക്ക് സൗജന്യ ചാർജിംഗ് ഓഫർ പ്രഖ്യാപിച്ച എംജി മോട്ടോർസ് ഇന്ത്യ പദ്ധതി നീട്ടി നൽകുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ ഫോർട്ടം ചാർജ് & ഡ്രൈവുമായി സഹകരിച്ചാണ് കമ്പനി സൗജന്യ ചാർജിംഗ് ഒരുക്കിയിരിക്കുന്നത്.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

ഫോർട്ടം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിൽ എല്ലാ ZS ഇവി ഉടമകൾക്കും സൗജന്യ ഫാസ്റ്റ് ചാർജിംഗ് ഓഫർ വിപുലീകരിക്കുന്നതായാണ് കമ്പനി പ്രഖ്യാപിച്ചത്. മാർച്ച് അവസാനം വരെ നൽകിയിരുന്ന ഓഫർ ജൂൺ 30 വരെയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

പുതിയതും പഴയതുമായ എല്ലാ ZS ഇവി ഉടമകൾക്കും ഈ ഓഫർ ബാധകമാണ്. കൂടാതെ എല്ലാ അനുയോജ്യതയിലും വാഹനങ്ങൾ വേഗത്തിൽ ചാർജ് ചെയ്യാൻ ഫോർട്ടം ഫാസ്റ്റ് ചാർജറുകൾ അനുവദിക്കുകയും ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

എംജിയുടെ ഗുരുഗ്രാമിലെ പ്രധാന ഷോറൂമിൽ കമ്പനിയുടെ ആദ്യത്തെ 50kW DC ഫാസ്റ്റ് ചാർജർ ഇൻസ്റ്റാൾ ചെയ്യുന്നതിനായി 2019-ൽ ഫോർട്ടമുമായി ഒരു നീണ്ട പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മറ്റ് നഗരങ്ങളിലെ ഡീലർഷിപ്പുകളിൽ ഇൻസ്റ്റാളേഷനുകൾ സ്ഥാപിച്ചു. ഈ സഹകരണത്തിന്റെ ഭാഗമായാണ് സൗജന്യ ചാർജിംഗ് ഓഫറും ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

ZS ഇവി ഉടമകൾക്ക് അവരുടെ വാഹനവുമായി പൊരുത്തപ്പെടുന്ന ഫോർട്ടത്തിന്റെ CSS ഫാസ്റ്റ് ചാർജറുകൾ എത്ര തവണ ഉപയോഗിക്കാമെന്നതിന് പരിധിയില്ലെന്ന് എംജി പറയുന്നുണ്ട്. ഫോർട്ടം ചാർജ്, ഡ്രൈവ് ഇന്ത്യ ആപ്പ് അല്ലെങ്കിൽ RFID വഴി സൗജന്യ ഫാസ്റ്റ് ചാർജിംഗിനുള്ള ഓഫർ സാധുവാണ്. താൽപ്പര്യമുള്ള ZS EV ഉടമകൾക്കും തങ്ങളുടെ ഡീലർഷിപ്പുകളിൽ ഓഫറിനായി രജിസ്റ്റർ ചെയ്യാമെന്ന് എംജി വ്യക്തമാക്കിയിട്ടുണ്ട്.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

അതായത് ഈ ഓഫർ ലഭിക്കാൻ താത്പര്യമുള്ള ZS ഇവി ഉടമകൾ ഫോർട്ടം ചാർജ് & ഡ്രൈവ് ഇന്ത്യയുടെ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് സാരം. പുതിയ സാമ്പത്തിക വർഷം മുതൽ അവയെല്ലാം പബ്ലിക് ചാർജിംഗ് താരിഫിലേക്ക് തിരിച്ചുവിടാനാണ് കമ്പനി തയാറെടുക്കുന്നതും.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

50.3 kWh ബാറ്ററി പായ്ക്ക് മെച്ചപ്പെട്ട ഡ്രൈവിംഗ് റേഞ്ചും സഹിതം എംജി കഴിഞ്ഞ മാസം ആദ്യം ഇന്ത്യയിൽ പുതിയ ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയിരുന്നു. പുതിയ ZS ഇവി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. എന്നാൽ എക്‌സൈറ്റിനൊപ്പം ജൂലൈ മുതൽ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് വേരിയന്റിനുള്ള ബുക്കിംഗ് മാത്രമാണ് എംജി തുറന്നത്.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

രണ്ടാമത്തെ ടോപ്പ് എൻഡ് വേരിയന്റ് മാത്രമാവും നിലവിൽ വിൽപ്പനയ്ക്ക് എത്തുക. ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവിയുടെ കൂടുതൽ താങ്ങാനാവുന്ന വേരിയന്റ് ഈ വർഷാവസാനത്തോടെ മാത്രമാകും ഷോറൂമുകളിൽ എത്തുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫീച്ചർ പായ്ക്ക് ചെയ്ത എക്‌സ്‌ക്ലൂസീവ് വേരിയന്റിനാണ് ഡിമാൻഡിൽ ഭൂരിഭാഗവും ലഭിക്കുന്നതെന്ന് എന്നതിനാലാണ് ഈ നീക്കം.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

പ്രീ-ഫെ‌യ്‌സ്‌ലിഫ്റ്റ് ഇലക്ട്രിക് എസ്‌യുവിയിൽ പോലും 90 ശതമാനം ഓർഡറുകളും ടോപ്പ് വേരിയന്റിനെ തേടിയാണ് എത്തിയിരുന്നതെന്നും എംജി പറയുന്നു. പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ തന്നെ കാറിന് 1,500-ലധികം ബുക്കിംഗുകള്‍ ലഭിച്ചതായി എംജി മോട്ടോർസ് അവകാശപ്പെട്ടിട്ടുമുണ്ട്.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവിയുടെ പ്രാരംഭ പതിപ്പിന് 21.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതേസമയം ZS ഇവിയുടെ ഉയര്‍ന്ന വേരിയന്റിനായി 25.88 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. ആസ്റ്ററിന് അനുസൃതമായി ഇലക്ട്രിക് എസ്‌യുവിയുടെ സ്‌റ്റൈലിംഗ് പരിഷ്ക്കാരത്തിനൊപ്പം പുതുക്കിയ ബാറ്ററിയും റേഞ്ചും വിൽപ്പനയെ സഹായിക്കും.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

രൂപത്തിലും ചില നവീകരണങ്ങൾ നടപ്പിലാക്കാൻ എംജി മോട്ടോർസിന് സാധിച്ചിട്ടുണ്ട്. ആസ്റ്റര്‍ എസ്‌യുവിയുമായി രൂപത്തിൽ വളരെ സാദൃശ്യവും പ്രകടനമാണ്. പെട്രോൾ എസ്‌യുവിക്ക് സമാനമായ നേര്‍ത്ത പുതിയ ഹെഡ്‌ലൈറ്റുകളാണ് ഇലക്ട്രിക് കാറിന്റെ ഡിസൈനിലെ ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം. മുന്‍വശത്ത് എംജി ബാഡ്ജ് ഫ്രണ്ട് ആന്‍ഡ് സെന്റര്‍ സഹിതമുള്ള ക്ലോസ്ഡ് ഓഫ് ഗ്രില്‍ സെക്ഷനുമുണ്ട്. പവര്‍ട്രെയിന്‍ തണുപ്പിക്കാന്‍ സഹായിക്കുന്നതിന് മുന്‍ ബമ്പറില്‍ വലിയ എയര്‍ ഇന്‍ടേക്കുകൾ സഹായിക്കുന്നു.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

മെച്ചപ്പെട്ട ഡ്രൈവിംഗ് റേഞ്ചുള്ള 50.3 kWh ബാറ്ററി പായ്ക്ക് മുന്‍ഗാമിയെ അപേക്ഷിച്ച് 5.7kWh അധിക ശേഷിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി മുമ്പത്തെ ബാറ്ററിയെ അപേക്ഷിച്ച് 42 കിലോമീറ്ററിന്റെ അധിക റേഞ്ചാണ് വാഗ്‌ദാനം. അങ്ങനെ 2022 എംജി ZS ഇവി ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്ററാണ് റേഞ്ച് നൽകാൻ പ്രാപ്‌തമായി.

ZS ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള സൗജന്യ ചാജിംഗ് ജൂൺ വരെ നീട്ടി MG Motors

വിപുലീകരിച്ച ബാറ്ററി പായ്ക്ക് ഒരൊറ്റ ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് കരുത്തെടുക്കുന്നത്. ZS ഇവിയുടെ ഇലക്ട്രിക് മോട്ടോര്‍ 173.6 bhp പവറിൽ 280 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതാണ്. പുതുക്കിയ ഈ ഇലക്ട്രിക് മോട്ടോര്‍ വെറും 8.30 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Tuesday, April 5, 2022, 13:20 [IST]
English summary
Mg motors announced the extension of free fast charging offer till june details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X