ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

ഒരേ സമയം ഒരേ എഞ്ചിനിൽ രണ്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ നൽകുന്ന ഇന്ത്യയിലെ ഏക കാർ എന്ന ബഹുമതി നേടിയ വാഹനമായിരുന്നു എംജി ഹെക്‌ടർ. ഇങ്ങനെ പല വ്യത്യസ്‌ത വിശേഷണങ്ങളിലൂടെയും രാജ്യത്തെ എസ്‌യുവി നിരയിൽ ശക്തമായ സാന്നിധ്യമായി മാറിയ മോഡൽ കൂടിയാണിത്.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

മിഡ്-സൈസ് എസ്‌യുവി അതിന്റെ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായി 6 സ്പീഡ് മാനുവൽ 6 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോയും (DCT) 2019-ലാണ് പുറത്തിറക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ബ്രാൻഡ് ഇതേ എഞ്ചിനുള്ള 8 സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ഓപ്ഷനും ഹെക്‌ടറിൽ ചേർത്തിരുന്നു.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

ഇന്ത്യയുടെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവിയെന്ന ബഹുമതിയും സ്വന്തം പേരിലുള്ള എംജി ഹെക്‌ടർ ഇപ്പോൾ ഏതാണ്ട് കൃത്യം ഒരു വർഷത്തിനുശേഷം ഡിസിടി പതിപ്പ് നിർത്തലാക്കിയിരിക്കുകയാണ്. ഹെക്ടറിലും മൂന്ന്-വരി ഹെക്ടർ പ്ലസിലും കമ്പനി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് വേരിയന്റിനെ പിൻവലിച്ചു.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

എംജി മോട്ടോർസ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഓർഡർ ചെയ്യാനും ഈ വേരിയന്റുകളൊന്നും ലഭ്യമല്ല. ഒരു ടർബോ പെട്രോളും ടർബോ-ഡീസലും മാത്രമല്ല മൈൽഡ്-ഹൈബ്രിഡ് പെട്രോളും ഉൾപ്പെടുന്ന സമഗ്രമായ എഞ്ചിൻ ലൈനപ്പ് ലോഞ്ച് ചെയ്തതിന് എംജി ഹെക്ടർ എക്കാലത്തേയും മികച്ച സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

ഹെക്‌ടർ എസ്‌യുവിയുടെ പെട്രോൾ പതിപ്പിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ കമ്പി നൽകിയിട്ടുണ്ട്. എന്നാൽ ഡീസൽ എഞ്ചിനിലും, പെട്രോൾ മൈൽഡ്-ഹൈബ്രിഡ് പതിപ്പിലും എംജി മോട്ടോർസ് മാനുവൽ മാത്രമാണ് വിപണിയിൽ എത്തിക്കുന്നത്. എന്നിരുന്നാലും ഹെക്ടർ പെട്രോൾ ശ്രേണിയെ ഒരു ഓട്ടോമാറ്റിക് പതിപ്പിലേക്ക് ചുരുക്കിയതിൽ അതിശയിക്കപ്പെടാൻ ഒന്നും തന്നെയില്ല.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

അതായത് എസ്‌യുവിലെ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് അത്ര മികച്ചതല്ലായിരുന്നുവെന്നാണ് ഉപഭോക്തൃ അഭിപ്രായം. മിനുസമാർന്നതും എന്നാൽ മന്ദഗതിയിലുള്ളതുമായ യൂണിറ്റായിരുന്നു എംജി മോട്ടോർസ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്‌തിരുന്നത്. ഒരു വലിയ കാറിൽ ഒരു ചെറിയ പെട്രോൾ എഞ്ചിനുമായി ചേർന്ന്, ഹൈവേയിൽ പോലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഇന്ധനക്ഷമത കണക്കുകളും ഏറെ പിന്നിലായിരുന്നു.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

അതേസമയം വാഹനത്തിലെ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌ല് കൂടുതൽ സുഗമവും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുവെന്നതിനാൽ ഉപഭോക്താക്കൾ ഇതിലേക്കാണ് കൂടുതൽ ആകൃഷ്ടരായതും. ഇക്കാരണങ്ങളാകും ഹെക്‌ടറിൽ നിന്നും ഡിസിടി പിൻവലിക്കാൻ കാരണമായത്.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

കൗതുകകരമായ മറ്റൊരു വസ്‌തുത ഹെക്‌ടർ ടർബോ പെട്രോളിന്റെ ഡിസിടി, സിവിടി പതിപ്പുകൾ ഒരേ വിലയിൽ തന്നെയായിരുന്നു അണിനിരത്തിയിരുന്നതും. അതിനാൽ ഇത് വാങ്ങുന്നയാൾക്ക് മുൻഗണന നൽകുന്ന കാര്യമാണ്. കൂടാതെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഉപയോഗിച്ച് പരിഹരിച്ച മലിനീകരണ പ്രശ്‌നത്തിന് ബിഎസ്-VI എംജി ഹെക്ടർ ഡിസിടിയുടെ 14,000 യൂണിറ്റുകളും കമ്പനി തിരിച്ചുവിളിച്ചിരുന്നു.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

എംജി ഹെക്‌ടർ ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവർക്ക് സിവിടി പതിപ്പ് തന്നെയാണ് നന്നായി ഇണങ്ങുന്നത്. ഇത് ഇക്കോ, സ്‌പോർട് ഡ്രൈവ് മോഡുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നതും ഏറെ സഹായകരമാണ്. കൂടാതെ 5 സീറ്റ് ഹെക്ടറിന്റെ ഷൈൻ, സ്‌മാർട്ട്, ഷാർപ്പ് വേരിയന്റ് ലെവലുകളിലും 6 സീറ്റുള്ള ഹെക്ടർ പ്ലസിന്റെ സ്‌മാർട്ട്, ഷാർപ്പ് പതിപ്പുകളിലും വരുന്നു.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

ഇത് 7 സീറ്റുള്ള ഹെക്ടർ പ്ലസിൽ ലഭ്യമല്ല. എന്നിരുന്നാലും ടാറ്റ ഹാരിയർ, സഫാരി, മഹീന്ദ്ര XUV700 എന്നിവയ്ക്ക് ശക്തമായ പോരാട്ടം വാഗ്ദാനം ചെയ്യുന്നതാണ് ഡീസൽ ഓട്ടോമാറ്റിക് ഓപ്ഷൻ. എന്നാൽ ഇത് ഇതുവരെ പുറത്തിറക്കാൻ കമ്പനി തയാറായിട്ടില്ല. നാളിതുവരെ, ഹെക്ടറിന്റെ 72,500 യൂണിറ്റുകളുടെ വില്‍പ്പനയാണ് എംജി മോട്ടോർസ് നടത്തിയിരിക്കുന്നത്.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

അടുത്തിടെ മെയ്ഡ് ഇന്‍ ഇന്ത്യ എസ്‌യുവികളുടെ കയറ്റുമതിയും ഇന്ത്യയിൽ നിന്നും ആരംഭിച്ചിരുന്നു. ആദ്യത്തെ സമ്പൂര്‍ണ കണക‌്‌റ്റഡ് വാഹനങ്ങളില്‍ ഒന്നായ ഹെക്‌ടർ എംജിയുടെ iSmart സാങ്കേതികവിദ്യയോടെയാണ് ഇത് വരുന്നത്. ഇതിൽ വെഹിക്കിള്‍ ട്രാക്കിംഗ്, ജിയോ-ഫെന്‍സിംഗ്, എമര്‍ജന്‍സി അലര്‍ട്ട് എന്നിവയും അതിലേറെയും പോലെയുള്ള കണക്റ്റഡ് കാര്‍ ഫീച്ചറുകളുടെ ഒരു ശ്രേണിയാണ് ഒരുക്കിയിരിക്കുന്നതും.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

എഞ്ചിൻ വിശദാംശങ്ങളിലേക്ക് കടന്നാൽ ഹെക്ടറിന് മൂന്ന് വ്യത്യസ്ത ഓപ്ഷനുകളാണ് ലഭിക്കുന്നത്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, ഡീസല്‍ എന്നിങ്ങനെ വളരെ ശ്രദ്ധേയമായ ശ്രേണിയിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാം. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് പരമാവധി 141 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഹൈബ്രിഡ് വേരിയന്റിന് 48V ഇലക്ട്രിക് മോട്ടോറും ലഭിക്കും.

ഇനി സിവിടി മാത്രം, Hector എസ്‌യുവിയുടെ ഡിസിടി ഓട്ടോമാറ്റിക്കിനെ പിൻവലിച്ച് MG Motors

അതേസമയം മറുവശത്ത് ഹെക്‌ടറിന്റെ 2.0 ലിറ്റര്‍ ഡീസല്‍ മോഡലിന് 170 bhp പവറിൽ 350 Nm torque ആണ് വികസിപ്പിക്കുന്നത്. ഉടമസ്ഥാവകാശം കൂടുതൽ എളുപ്പമാക്കാൻ 5 വര്‍ഷം/പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റി, 5 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ് എന്നിങ്ങനെ വ്യത്യസ്‌ത പദ്ധതികളും എംജി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors discontinued the dct automatic from petrol lineup
Story first published: Thursday, January 6, 2022, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X