മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

2019 ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത് മുതൽ എസ്‍‌യുവി വാഹന പ്രേമികളുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയരാണ് എംജി മോട്ടോർസ്. ഹെക്ടർ, ഗ്ലോസ്റ്റർ, ZS ഇവി, ആസ്റ്റർ എന്നീ മോഡലുകളിലൂടെ രാജ്യത്തെ മുൻനിര ബ്രാൻഡായി വളരാനും എംജിക്ക് സാധിച്ചിട്ടുണ്ട്.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

മികച്ച മോഡലുകളും മത്സരാധിഷ്ഠിത വില നിർണയവും മികച്ച നിലവാരവും ആധുനിക സവിശേഷതകളുടെ സാന്നിധ്യവുമാണ് എംജിയുടെ വളർച്ചയുടെ പിന്നിലുള്ള പ്രധാന കാരണങ്ങൾ. പുതിയ സാമ്പത്തിക വർഷത്തിനു തുടക്കമായതോടെ കമ്പനി തങ്ങളുടെ ശ്രേണിയിൽ ചില പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിരിക്കുകയാണിപ്പോൾ.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

അതിൽ ഏറ്റവും പുതിയ ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയിൽ നിന്നും സ്റ്റൈൽ, സൂപ്പർ എന്നീ രണ്ട് വേരിയന്റുകൾ പിൻവലിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആസ്റ്റർ ലൈനപ്പ് ഇപ്പോൾ 13.28 ലക്ഷം രൂപ വിലയുള്ള സ്മാർട്ട് വേരിയന്റിലാണ് ആരംഭിക്കുന്നത്. കൂടാതെ 17.73 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഓട്ടോമാറ്റിക് ഗിയർബോക്‌സോടു കൂടിയ സാവി ടർബോ പെട്രോൾ വേരിയന്റാണ് ശ്രേണിയിലെ ടോപ്പ് മോഡൽ.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

ബാക്കിയുള്ള വേരിയന്റുകളുടെ വിലയിൽ മാറ്റമില്ലെങ്കിലും ഏറ്റവും പുതിയ പരിഷ്ക്കാരങ്ങളോടെ കോംപാക്‌ട് സി-സെഗ്‌മെന്റ് എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും വിലയേറിയ പതിപ്പായി ആസ്റ്ററിന്റെ എൻട്രി ലെവൽ വേരിയന്റ് മാറുന്നുവെന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും ആസ്റ്ററിന്റെ അടിസ്ഥാന വകഭേദങ്ങളും അതിന്റെ ഉടനടിയുള്ള എതിരാളികളുടെ അടിസ്ഥാന വേരിയന്റുകളേക്കാൾ നന്നായി സജ്ജീകരിച്ചിരിക്കുന്നു എന്നത് മറ്റൊരു വസ്തുതയാണ്.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

മുമ്പ് ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവ ഈ വിഭാഗത്തിലെ ഏറ്റവും വിലയേറിയ എൻട്രി ലെവൽ മോഡലുകളായിരുന്നു. ഇവയ്ക്ക് ഓരോന്നിനും 11.00 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയായിരുന്നു മുടക്കേണ്ടിയിരുന്നത്.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

ഏറ്റവും പുതിയ നവീകരണത്തോടെ സ്‌മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ മാത്രമായിരിക്കും ആസ്റ്റർ തെരഞ്ഞെടുക്കാനാവുക. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.3 ലിറ്റർ ടർബോചാർജ്ഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് എംജിയുടെ മിഡ്-സൈസ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

ആദ്യത്തേത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു CVT ഓട്ടോമാറ്റിക് ഉപയോഗിച്ച് സ്വന്തമാക്കാൻ കഴിയുമെങ്കിലും ആസ്റ്ററിന്റെ ടർബോചാർജ്ഡ് മോഡൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിൽ മാത്രമേ ലഭ്യമാകൂ. ഗ്ലോസ്റ്റർ, ഹെക്ടർ, ഹെക്ടർ പ്ലസ് എന്നീ എസ്‌യുവികളുടെ വിലയിലും കമ്പനി വർധനവ് നടപ്പിലാക്കിയിട്ടുണ്ട്.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

ഗ്ലോസ്റ്റർ ഡി-സെഗ്‌മെന്റ് എസ്‌യുവിക്ക് ഇപ്പോൾ 31.50 ലക്ഷം മുതൽ 40.00 ലക്ഷം രൂപ വരെയാണ് വില എക്‌സ്‌ഷോറൂം വില. ടൊയോട്ട ഫോർച്യൂണറിന്റെ എതിരാളിയായ ഗ്ലോസ്റ്റർ ഇപ്പോൾ സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

ഈ എസ്‌യുവികളിലൊന്നിലും വില വർധന ഒഴികെയുള്ള മാറ്റങ്ങളൊന്നും കമ്പനി നടപ്പാക്കിയിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇലക്ട്രിക് ക്രോസ്ഓവറിന് സമഗ്രമായ മുഖം മിനുക്കിയതിനാൽ ZS ഇവിയ്ക്ക് മാത്രം ബ്രാൻഡ് വില വർധനവൊന്നും പ്രഖ്യാപിച്ചിട്ടില്ല.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

ഗ്ലോസ്റ്റർ, ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയ്ക്ക് 50,000 രൂപ വരെ വില വർധനയുണ്ടായിരിക്കുന്നത്. 5 സീറ്റർ ഹെക്ടറിന്റെ എല്ലാ വകഭേദങ്ങൾക്കും ഇപ്പോൾ 20,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. ഇതിനർഥം എസ്‌യുവിക്ക് 14.15 ലക്ഷം രൂപ മുതൽ 20.11 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടി വരുമെന്നാണ്.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

ഹെക്ടർ പ്ലസിനെ സംബന്ധിച്ചിടത്തോളം മൂന്ന്-വരി മോഡലിന് ഇപ്പോൾ 16.15 ലക്ഷം മുതൽ 20.75 ലക്ഷം രൂപ വരെയാണ് വില. എസ്‌യുവിയുടെ എല്ലാ വേരിയന്റുകളുടെയും വില 20,000-25,000 രൂപ വരെ വർധിച്ചു. മറുവശത്ത് ബ്രാൻഡിന്റെ മുൻനിര വാഗ്ദാനം ചെയ്യുന്ന ഗ്ലോസ്റ്ററിന്റെ വില 50,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിൽ അവതരിപ്പിച്ച എംജി ZS ഇവിയ്ക്ക് നിലവിൽ വൻ ഡിമാന്റാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുമാസത്തിനുള്ളില്‍ തന്നെ വാഹനത്തിന് 1,500-ലധികം ബുക്കിംഗുകള്‍ ലഭിച്ചതായി ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കൾ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. നവീകരണങ്ങളോടെ പരിചയപ്പെടുത്തിയ പുതിയ വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 21.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

അതേസമയം ഉയര്‍ന്ന വേരിയന്റിനായി 25.88 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടിയും വരും. ഇലക്ട്രിക് എസ്‌യുവിയുടെ 2022 മോഡലിൽ 50.3 kWh ബാറ്ററി പായ്ക്കാണ് നിര്‍മാതാക്കൾ കൂട്ടിച്ചേർത്തിരിക്കുന്നത്. മുന്‍മോഡലിനെ അപേക്ഷിച്ച് 5.7kWh അധിക ശേഷി വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിലെ പ്രത്യേകത.

മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി MG Motors, എസ്‌യുവികൾക്ക് വില വർധനവും നടപ്പിലാക്കി

എംജി ZS ഇലക്ട്രിക്കിലെ വലിയ ബാറ്ററി പായ്ക്ക് 461 കിലോമീറ്റർ റേഞ്ചും നൽകും. അതായത് മുമ്പത്തെ ZS ഇവിയെ അപേക്ഷിച്ച് ഇത് 42 കിലോമീറ്റര്‍ കൂടുതലാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

Article Published On: Monday, April 4, 2022, 13:48 [IST]
English summary
Mg motors india made some key changes in its lineup price hike variant revision and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X