MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

മാർച്ച് അവസാനം വരെ MG ZS ഇലക്ട്രിക് എസ്‌യുവി ഉപഭോക്താക്കൾക്ക് സൗജന്യ ചാർജിംഗ് ഓഫർ പ്രഖ്യാപിച്ച് എംജി മോട്ടോർസ് ഇന്ത്യ. ഈ സംരംഭത്തിനായി ചൈനീസ് ഉടമസ്ഥതയിലുള്ള ചൈനീസ് വാഹന നിർമാതാക്കൾ രാജ്യത്തെ ഫോർട്ടം ചാർജ് & ഡ്രൈവുമായി പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

എന്നാൽ ഈ ഓഫർ CCS ചാർജിംഗ് തരത്തിന് അനുയോജ്യമായ ചാർജറുകൾക്ക് മാത്രമായി എംജി മോട്ടോർസ് ഇന്ത്യ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതിയതും നിലവിലുള്ളതുമായ ZS ഇവി ഉടമകൾക്ക് ഇത് ബാധകമാണ്. പുതിയ സാമ്പത്തിക വർഷം മുതൽ അവയെല്ലാം പബ്ലിക് ചാർജിംഗ് താരിഫിലേക്ക് തിരിച്ചുവിടാനാണ് കമ്പനി തയാറെടുക്കുന്നതും.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

ഈ ഓഫർ ലഭിക്കാൻ താത്പര്യമുള്ള ZS ഇവി ഉടമകൾ ഫോർട്ടം ചാർജ് & ഡ്രൈവ് ഇന്ത്യയുടെ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിലവിൽ 44.5kWh ബാറ്ററി പായ്ക്കോടെ 143 bhp കരുത്തിൽ 353 Nm torque ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായാണ് എംജി ZS ഇലക്‌ട്രിക് എസ്‌യുവി വിപണിയിൽ എത്തുന്നത്. ഇതിന് 419 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നതും.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

ആറ് മുതൽ എട്ട് മണിക്കൂറിനുള്ളിൽ ഇലക്ട്രിക് എസ്‌യുവി 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യുന്ന 7.4kW ചാർജറാണ് എംജി മോട്ടോർസ് നൽകുന്നത്. ഇത് നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും. സാധാരണ 15A പവർ സോക്കറ്റിലേക്ക് പ്ലഗ് ചെയ്യാവുന്ന പോർട്ടബിൾ ചാർജറും വാഹനത്തിനൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

ഇതുവഴി കാർ പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 18 മുതൽ 19 മണിക്കൂർ വരെ സമയം എടുക്കും. എംജി മോട്ടോർസ് തങ്ങളുടെ ചില ഡീലർഷിപ്പുകളിൽ 50kW DC ഫാസ്റ്റ് ചാർജറുകളും സ്ഥാപിച്ചിട്ടുണ്ട്. 50 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഇവയ്ക്ക് കഴിയും.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

നിലവിലെ ZS ഇവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 21.49 ലക്ഷം മുതൽ 25.18 ലക്ഷം രൂപ വരെയാണ്. ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായി കോന ഇലക്‌ട്രിക്കുമായാണ് എംജിയുടെ വാഹനം നേരിട്ടു മത്സരിക്കുന്നത്. ടാറ്റ നെക്‌സോൺ ഇവിക്ക് ഒരു പ്രീമിയം ബദലായും ZS ഇലക്‌ട്രിക് തെരഞ്ഞെടുക്കാം. 22 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് ZS ഇവിയും എംജി ഉടൻ അവതരിപ്പിക്കും.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

ZS ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ എത്തിയിട്ട് കഴിഞ്ഞ മാസം രണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു. ഈ കാലയളവില്‍ വാഹനത്തിന്റെ ഏകദേശം 4,000 യൂണിറ്റുകളിൽ അധികം വില്‍പ്പന കൈവരിക്കാനും എംജി മോട്ടോർസിന് സാധിച്ചിട്ടുണ്ട്.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

ഒരു പ്രീമിയം ഇവി എന്നതു കണക്കിലെടുത്താൽ ഇതൊരു മോശമല്ലാത്ത വിൽപ്പന കണക്കുകളാണ്. രണ്ടു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് എംജി ഇപ്പോള്‍ ZS ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതും.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

ഇലക്ട്രിക് ക്രോസ്ഓവറിന്റെ ഏറ്റവും പുതിയ മോഡൽ അതിന്റെ സ്‌റ്റൈലിംഗിലും ഇന്റീരിയര്‍ ലേഔട്ടിലും സവിശേഷതകളിലും ഒരുപക്ഷേ പവര്‍ട്രെയിന്‍ ഫീച്ചർ നിരകളിലും കാര്യമായ മാറ്റങ്ങള്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. എങ്കിലും കാറിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ നിലവിലെ മോഡലിന് സമാനമായി തുടരും.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

അടുത്തിടെ വിദേശ വിപണികളിൽ അവതരിപ്പിച്ചതിനു തുല്യമായിരിക്കും മാറ്റങ്ങൾ. ZS ഇവിയുടെ പുതുക്കിയ മുൻവശത്തിന് പരമ്പരാഗത ഇവികളിൽ കാണുന്നതിന് സമാനമായി അടഞ്ഞ ശൈലി തന്നെയായിരിക്കും ഉണ്ടാവുക. ഗ്രില്ലിലെ എംജി ലോഗോയുടെ പിന്നിൽ നിന്ന് ഇടതുവശത്തേക്ക് വാഹനത്തിന്റെ ചാർജിംഗ് സോക്കറ്റ് മാറ്റിയിട്ടുമുണ്ട് കമ്പനി.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

ഇതുകൂടാതെ നവീകരിച്ച ഫ്രണ്ട് ബമ്പർ, വിശാലമായ സെൻട്രൽ എയർ ഡാമും രണ്ടറ്റത്തും ലംബമായ ഇൻടേക്കുകളും ഉള്ള ഷാർപ്പ് ഡിസൈനും പുതുരൂപം ആവാഹിക്കാൻ ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവിയെ പ്രാപ്‌തമാക്കിയിട്ടുണ്ടെന്നു വേണം പറയാൻ. വശക്കാഴ്ച്ചയിൽ പുനർരൂപകൽപ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകളിലായിരിക്കും ഇവിയ്ക്കുണ്ടായിരിക്കുക.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

ഇനി പിൻവശത്തേയ്ക്ക് നോക്കിയാൽ പുതിയ ടെയിൽ ലൈറ്റ് ഡിസൈനിന്റെയും പുതുക്കിയ ബമ്പറുകളുടെയും രൂപത്തിൽ ഒരുപിടി പരിഷക്കാരങ്ങൾ കാണാനായേക്കും. നിലവിലെ മോഡലിലേതു പോലെ തന്നെ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ എന്നിവ കമ്പനി 2022 ZS ഇലക്‌ട്രിക്കിൽ അതേപടി മുന്നോട്ട് കൊണ്ടുപോകും.

MG ZS ഇലക്‌ട്രിക് ഇനി സൗജന്യമായി ചാർജ് ചെയ്യാം, പക്ഷേ ഇക്കാര്യം നിങ്ങൾ ചെയ്‌തിരിക്കണം

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ സൺറൂഫിന്റെ അവതരണത്തോടൊപ്പം പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉപയോഗിച്ച് എംജി മോട്ടോർസ് 2022 മോഡൽ ZS ഇവിയെ ഒരുക്കിയെടുക്കും. ഇതോടൊപ്പം തന്നെ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതിയ ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകൾ എന്നിവ ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവിയിലേക്ക് കമ്പനി കൂട്ടിച്ചേർക്കും.

More from DriveSpark

Article Published On: Saturday, February 26, 2022, 11:30 [IST]
English summary
Mg motors india offering charging services free for its customers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X