ഒന്നും രണ്ടുമല്ല, 75-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യാൻ പുതിയ എംജി ZS ഇലക്‌ട്രിക് റെഡി
മാർച്ച് ഏഴിന് നിരത്തിലെത്താൻ തയാറെടുക്കുകയാണ് പുതിയ എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ്. അതിന്റെ ഭാഗമായി 50,000 രൂപ ടോക്കൺ തുകയ്ക്ക് മോഡലിന്റെ അനൗദ്യോഗിക ബുക്കിംഗും ഡീലർഷിപ്പ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഒരു മാറ്റം കമ്പനി അവതരിപ്പിക്കുന്നത്. ഇതുവരെ മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന എംജി ZS ഇവി ഇത്തവണ പല പുതിയ പരിഷ്ക്കാരങ്ങളും വാഹനത്തിലേക്ക് കൊണ്ടുവരും.

പുതിയ 2022 മോഡലിന്റെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ പ്രധാന i-SMART സവിശേഷതകൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. 2022 ZS ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവിയിലെ നൂതന സംവിധാനം 75-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യും.

കാർ-ആസ്-എ-പ്ലാറ്റ്‌ഫോം (CAAP) വിഷൻ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന പുതുക്കിയ ZS ഇവി ഓൺ-ഡിമാൻഡ് ഇൻ-കാർ സേവനങ്ങളും സബ്‌സ്‌ക്രിപ്‌ഷനുകളും അവതരിപ്പിക്കും. കൂടാതെ ജിയോ, പാർക്ക് പ്ലസ്, മാപ് മൈ ഇന്ത്യ, ഷോർട്ട്പീഡിയ തുടങ്ങിയ പങ്കാളികളിൽ നിന്നുള്ള സേവനങ്ങളും സബ്‌സ്‌ക്രിപ്ഷനുകളും ഈ ഇലക്ട്രിക് വാഹനം വാഗ്ദാനം ചെയ്യും.

ഉപഭോക്താക്കൾക്ക് ഓൺലൈൻ നാവിഗേഷനും തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും നൽകുന്ന വിപുലമായ 4D മാപ്പുകളും പുതിയ എംജി ഇലക്‌ട്രിക് എസ്‌യുവിക്ക് ലഭിക്കും. പാർക്ക് പ്ലസ് ഫംഗ്ഷൻ ഉപയോഗിച്ച് വാഹന ഉപയോക്താക്കൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പാർക്കിംഗ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്നു.

സംഗീതവും പോഡ്കാസ്റ്റ് സ്ട്രീമിംഗ് സേവനങ്ങളും ജിയോ സാവൻ വഴി സ്ട്രീം ചെയ്യപ്പെടും. അതേസമയം ഉപയോക്താക്കൾക്ക് ഷോർട്ട്പീഡിയ വഴി ഹിന്ദിയിലോ ഇംഗ്ലീഷിലോ ഏറ്റവും പുതിയ വാർത്തകൾ വായിക്കാനോ കേൾക്കാനോ കഴിയും. വരാനിരിക്കുന്ന എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റിന് ഒരു ഡിജിറ്റൽ ബ്ലൂടൂത്ത് കീയും ലഭിക്കും. അത് തെരഞ്ഞെടുത്ത സന്ദർഭങ്ങളിൽ ഫിസിക്കൽ കീ ആവശ്യമില്ലാതെ ഡ്രൈവ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു.

കൂടുതൽ സൗകര്യത്തിനായി ഡോറുകൾ ലോക്ക്/അൺലോക്ക് ചെയ്യാനും എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന്റെ റിമോട്ട് കൺട്രോൾ ചെയ്യാനും i-SMART ആപ്പും ഇലക്‌ട്രിക് എസ്‌യുവി വാഹനം വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ്, ആപ്പിൾ വാച്ചുകൾക്ക് i-SMART ആപ്പ് എന്നിവയും എംജി ലഭ്യമാക്കും.

ഓഡിയോ, എസി നിയന്ത്രണങ്ങൾ, തത്സമയ ലൊക്കേഷൻ ഷെയറിംഗ്, വാഹനത്തിന്റെ ശേഷിക്കുന്ന ചാർജിംഗ് സമയം ട്രാക്ക് ചെയ്യൽ എന്നിവയ്‌ക്കുള്ള ഇൻ-കാർ റിമോട്ടായും ഈ ആപ്പ് ഉപയോഗിക്കാം. മാത്രമല്ല ഇക്കോ-ട്രീ ചലഞ്ച് ഉപയോഗിച്ച് ഉടമകൾക്ക് CO2 മലിനാകരണം ട്രാക്ക് ചെയ്യാനും മറ്റ് ZS ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവി മോഡലുകളുമായി താരതമ്യം ചെയ്യാനും കഴിയും.

സൺറൂഫ്, എസി, സംഗീതം, നാവിഗേഷൻ എന്നിവയും മറ്റും നിയന്ത്രിക്കുന്നതിന് 100-ലധികം കമാൻഡുകൾ (35-ലധികം ഹിംഗ്ലീഷ് കമാൻഡുകൾ ഉൾപ്പെടെ) വാഗ്ദാനം ചെയ്യുന്ന ഒരു നൂതന VR സിസ്റ്റവും വാഹനത്തിൽ എംജി മോട്ടോർസ് വാഗ്ദാനം ചെയ്യും. കൂടാതെ, ഇഷ്ടാനുസൃതമാക്കാവുന്ന ലോക്ക് സ്‌ക്രീൻ വാൾപേപ്പറും പുതിയ ഹെഡ് യൂണിറ്റ് തീമും ഉപയോഗിച്ച് ഉടമകൾക്ക് അവരുടെ ഇൻ-കാർ അനുഭവം വ്യക്തിഗതമാക്കാനാവുമെന്നതും ശ്രദ്ധേയമാണ്.

എംജി പൾസ് ഹബ് ഐ-കോൾ ഫംഗ്‌ഷൻ വഴി ഉപഭോക്താക്കൾക്ക് 24x7 പിന്തുണ വാഗ്ദാനം ചെയ്യും. ഉപഭോക്താക്കൾക്ക് പൊതു സഹായത്തിനും റോഡ് സൈഡ് അസിസ്റ്റൻസിനും പൾസ് ഹബ്ബുമായി കണക്റ്റുചെയ്യാനും കാർ സ്‌ക്രീനിലേക്ക് POI (താൽപ്പര്യമുള്ള പോയിന്റ്)/ ലക്ഷ്യസ്ഥാനം എന്നിവ നേടാനും കഴിയും. 2022 ZS ഇവി അടിയന്തര ഘട്ടങ്ങളിൽ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി ഇ-കോൾ പ്രവർത്തനവുമായും വരും.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇലക്ട്രിക് എസ്‌യുവിക്ക് രണ്ട് പുതിയ കളർ ഓപ്ഷനുകളും ലഭിക്കും. അതിൽ ബ്ലാക്ക്, ഗ്രേ എന്നിവയാകും ഉൾപ്പെടുക. അതിനൊപ്പം റെഡ്, വൈറ്റ് നിറങ്ങളും ഇലക്‌ട്രിക് ക്രോസ്ഓവറിൽ ഉണ്ടായിരിക്കും. എന്നാൽ 2022 എംജി ZS ഇവി മോഡൽ ലൈനപ്പിൽ നിന്ന് സിഗ്നേച്ചർ ബ്ലൂ പെയിന്റ് ഓപ്ഷൻ കമ്പനി നീക്കം ചെയ്‌തിട്ടുണ്ട്.

ഫുള്ളി-ലോഡഡ് എക്‌സ്‌ക്ലൂസീവ് വേരിയന്റിലായിരിക്കും എംജി ZS ഇലക്‌ട്രിക് ഇത്തവണ വാഗ്ദാനം ചെയ്യുക. അത് നിലവിലുള്ള വേരിയന്റിനേക്കാൾ അല്പം വിലയും കൂടുതലായിരിക്കും മുടക്കേണ്ടി വരിക. നിലവിൽ 25.18 ലക്ഷം രൂപയ്ക്ക് ഈ ഇലക്ട്രിക് വാഹനം ലഭ്യമാണ്. എന്നാൽ ബാറ്ററി പായ്ക്കിൽ വരുത്തുന്ന പരിഷ്ക്കാരമായിരിക്കും വാഹനത്തിൽ വരാനിരിക്കുന്ന ഏറ്റവും വലിയ മാറ്റം.

പുതിയ 2022 MG ZS EV ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള 44kWh യൂണിറ്റിന് പകരം വലിയ 50.3kWh ബാറ്ററി പായ്ക്കിലാണ് വിപണിയിൽ എത്തുക. ഒറ്റ ചാർജിൽ 419 കിലോമീറ്റർ റേഞ്ച് നൽകുന്ന 143 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമായി ബാറ്ററി പായ്ക്ക് ജോടിയാക്കും.


Click it and Unblock the Notifications








