YouTube

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

ആഭ്യന്തര വിപണിയിലെ ഇലക്‌ട്രിക് വിപ്ലവത്തിന് ചുക്കാൻപിടിച്ച മുൻനിര മോഡലുകളിൽ ഒന്നാണ് എംജി ZS ഇവി. ഒരു പുതിയ ബ്രാൻഡ് എന്ന നിലയിൽ ആരും മുതിരാത്ത തീരുമാനത്തിലൂടെയാണ് തങ്ങളുടെ രണ്ടാമത്തെ വാഹനമായി ഇന്ത്യയിൽ ZS ഇലക്‌ട്രിക്കിനെ കമ്പനി അവതരിപ്പിക്കുന്നതു തന്നെ.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

രണ്ട് വർഷത്തോളമായി ഒരു പരാധിയും കേൾപ്പിക്കാതെ തന്നെ മുന്നോട്ടുപോവുന്ന ഉജ്ജ്വലമായ ഇലക്‌ട്രിക് കാറാണ് എംജി ZS ഇവി. എങ്കിലും ചില പരിഷ്ക്കാരങ്ങളുമായി വീണ്ടും ഇന്ത്യൻ വാഹന വിപണിയെ കൈയിലാക്കാൻ ശ്രമിക്കുകയാണ് ബ്രിട്ടീഷ് പൈതൃകമുള്ള ഈ ചൈനീസ് ബ്രാൻഡ്.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

അതായത് 2022 ഫെബ്രുവരിയോടെ എംജി ZS ഇവിക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വരുമെന്ന് സാരം. പരിഷ്ക്കരിച്ച ഇലക്ട്രിക് എസ്‌യുവി ഇതിനകം തന്നെ രാജ്യത്തെ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിവരികയാണ്. ഡിസൈൻ മാറ്റങ്ങൾ കഴിഞ്ഞ ഒക്‌ടോബറിൽ വിദേശ നിരത്തുകളിൽ എത്തിയ വാഹനത്തിന് സമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

എന്നിരുന്നാലും വാഹനത്തിലെ ഏറ്റവും വലിയ മാറ്റം ഇലക്‌ട്രിക് എഞ്ചിനിലായിരിക്കും. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ബാറ്ററി പായ്ക്ക് കൂടുതൽ മികച്ചതാകുമെന്ന് ചുരുക്കം. 72 kWh ബാറ്ററിയും 51 kWh ബാറ്ററിയും എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് അന്താരാഷ്ട്രതലത്തിൽ 2022 മോഡൽ എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാക്കിയിരിക്കുന്നത്.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

ഇന്ത്യൻ പതിപ്പിന് ഇതിലെ ചെറിയ ബാറ്ററി ഓപ്ഷൻ ലഭിക്കുമെന്നാണ് സൂചന. അത് നിലവിലെ ഇലക്‌ട്രിക് എസ്‌യുവിയിൽ പ്രവർത്തിക്കുന്ന 44.5 kWh ബാറ്ററിയേക്കാൾ വലുതാണ്. ഇതോടെ ZS ഇവിയുടെ ഡ്രൈവിംഗ് റേഞ്ച് നിലവിൽ അവകാശപ്പെടുന്ന 419 കിലോമീറ്ററിനേക്കാൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത എംജി ZS ഇലക്‌ട്രിക്കിന് കൂടുതൽ ഷാർപ്പായ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും പുതിയ ബമ്പറുകൾ, റീസ്റ്റൈൽ ചെയ്ത ടെയിൽ ലൈറ്റുകൾ എന്നിവയും ഉണ്ടായിരിക്കും. ഇത് അടുത്തിടെ വിപണിയിൽ എത്തിയ ആസ്റ്ററിലേതിന് സമാനമായ രൂപകല്പനയിൽ ആയിരിക്കും. എന്നാൽ ഇലക്‌ട്രിക് ആയതിനാൽ തന്നെ കാർ ഗ്രില്ലിനെ ഒഴിവാക്കി മൂടിയ പ്ലേറ്റാണ് ഉപയോഗിക്കുകയും ചെയ്യുന്നത്.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

എങ്കിലും രണ്ട് എസ്‌യുവികളും തമ്മിൽ കുറച്ച് വ്യത്യാസങ്ങളും ഉണ്ടാകും. 2022 ZS ഇവിയ്ക്ക് വ്യത്യസ്ത അലോയ് വീലുകൾ സമ്മാനിച്ചായിരിക്കും എംജി പ്രധാന മാറ്റംവരുത്തുക. മുൻ ഗ്രില്ലിന് പകരം ബോഡി-നിറമുള്ള പാനൽ മെഷ് പോലുള്ള ഡിസൈനും ചാർജിംഗ് പോർട്ടും ഉപയോഗിച്ച് നൽകും. എസ്‌യുവിയുടെ 2022 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയറിലും കമ്പനി മാറ്റങ്ങൾ വരുത്തും.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

എന്നാൽ പരിഷ്ക്കരിച്ച ട്രിമ്മുകളും അപ്ഹോൾസ്റ്ററിയും പോലെ സ്റ്റൈലിംഗ് ഫ്രണ്ടിൽ ചെറിയ മാറ്റങ്ങൾ മാത്രമായിരിക്കും കാണാനാവുക. അതിനു പുറമെ വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ ചില അധിക ഫീച്ചറുകൾ ഇലക്‌ട്രിക് എസ്‌യുവിക്ക് ലഭിച്ചേക്കും.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഇന്ത്യാക്കാർക്കായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) എംജി വാഗ്ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും ഇത് ഇലക്ട്രിക് മോഡലിന്റെ ടോപ്പ് വേരിയന്റിൽ മാത്രം ഉൾപ്പെടുത്താനാണ് സാധ്യതയുള്ളത്. എംജി ആസ്റ്ററിന് ഒരു ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച AI പേഴ്‌സണൽ അസിസ്റ്റന്റ് ലഭിക്കുന്നു.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

അത് 2022 ZS ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റിലേക്കും എത്തിയേക്കാം. ഈ മാറ്റങ്ങളെല്ലാം നിലവിലെ മോഡലിനെ അപേക്ഷിച്ച് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വളരെ ചെലവേറിയതാക്കും. നിലവിൽ എംജിയുടെ ഇലക്ട്രിക് എസ്‌‌യുവിക്ക് 21.49 ലക്ഷം രൂപ മുതൽ 25.18 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇത് ഹ്യുണ്ടായി കോന ഇവിയുടെ നേരിട്ടുള്ള എതിരാളിയാകും.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ അതിന്റെ എതിരാളികളായ ഹ്യുണ്ടായി കോന, ടാറ്റ നെക്‌സോൺ ഇവി എന്നിലയേക്കാൾ ചെലവേറിയതുമാക്കും. നിലവിൽ ഇന്ത്യയിലെത്തുന്ന ZS ഇലക്‌ട്രിക്കിന് 44.5 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 142 bhp കരുത്തിൽ 353 Nm torque ഉത്പാദിപ്പിക്കും.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

ത്രീ-ഫേസ് പെർമനന്റ് സിൻക്രൊണസ് മോട്ടോറിന് 415 കിലോമീറ്റർ റേഞ്ചാണ് എംജി മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ഈ ബാറ്ററി പായ്ക്ക് 8.5 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനെ സഹായിക്കും. ഉടമസ്ഥാവകാശം കൂടുതൽ സുഗമമാക്കുന്നതിന് മോഡലിന്റെ ബാറ്ററി പായ്ക്കിന് എട്ട് വർഷത്തെ വാറണ്ടിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക് ഇന്ത്യൻ വിപണിയിലേക്ക്, കൂട്ടിന് കൂടുതൽ റേഞ്ചും

ഇതിനു പുറമെ അഞ്ച് വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടി അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഉപഭോക്താക്കൾക്ക് ലഭിക്കും. 2021-ലെ കണക്കുകൾ അനുസരിച്ച് എംജി ZS ഇലക്‌ട്രിക്കിന് പ്രതിമാസം 700 ബുക്കിംഗുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ വർഷം ഇലക്‌ട്രിക് എസ്‌യുവിയുടെ മൊത്തം 2798 യൂണിറ്റുകൾ നിരത്തിലെത്തിക്കാനും കമ്പനിക്ക് സാധിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg zs electric facelift coming soon to india with improved range details
Story first published: Thursday, January 13, 2022, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X