മഹീന്ദ്ര എസ്‌യുവികളുടെ ഡെലിവറിക്കായി കാത്തിരിക്കുന്നത് 2.50 ലക്ഷത്തിലധികം ആളുകൾ

വിജയത്തിന്റെ മധുരം എന്തെന്ന് കുറച്ചുകാലമായി ആസ്വദിക്കുകയാണ് ജനപ്രിയ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. രണ്ടാം തലമുറ ഥാർ മുതൽ ഇങ്ങ് സ്കോർപിയോ N എസ്‌യുവിരെ ആ വിജയം നീളുകയാണ്.

എന്നാൽ മഹീന്ദ്രയുടെ ഈ വിജയം എന്ന വാക്ക് വാങ്ങുന്നവരെ ആകർഷിക്കുന്നതിലും അവരെ ബുക്കിംഗുകളിലേക്ക് വിവർത്തനം ചെയ്യുന്നതിലും ഒതുങ്ങുന്നതാണ്. ഡെലിവറിയുടെ കാര്യം വരുമ്പോൾ മഹീന്ദ്ര അൽപം വിയർക്കുന്നുണ്ടെന്നു വേണം പറയാൻ.

മഹീന്ദ്ര എസ്‌യുവികളുടെ ഡെലിവറിക്കായി കാത്തിരിക്കുന്നത് 2.50 ലക്ഷത്തിലധികം ആളുകൾ

2021 ഓഗസ്റ്റിൽ XUV700 പുറത്തിറക്കിയപ്പോൾ ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ വാഹനത്തെ തേടിയെത്തിയ ആളുകളുടെ എണ്ണം 50,000 യൂണിറ്റുകളായി. എന്നാൽ ബുക്കിംഗുകളുടെ എണ്ണം സ്കോർപിയോ N എസ്‌യുവിയുടെ കാര്യത്തിലേക്ക് നോക്കിയാൽ വെറും 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗുകളാണ് വാഹനം നേടിയെടുത്തത്. ഇതിനു പുറമെ സ്കോർപിയോ ക്ലാസിക്, ഥാർ എന്നിവയ്ക്കും ആവശ്യക്കാരേറെയാണിപ്പോൾ.

അതിനാൽ നിലവിൽ മഹീന്ദ്ര എസ്‌യുവികളുടെ ഡെലിവറിക്കായി കാത്തിരിക്കുന്നത് 2.50 ലക്ഷത്തിലധികം ആളുകളാണെന്നാണ് പുതി റിപ്പോർട്ട്. നീണ്ട കാത്തിരിപ്പ് കാലയളവ് കാരണം ഉപഭോക്തൃ ദുരിതങ്ങൾ ഇപ്പോൾ വളരെ കൂടുതലാണെന്നും വാർത്തകളുണ്ട്. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും സെമി കണ്ടക്ടർ ചിപ്പ് ക്ഷാമവും കാരണമാണ് ഡെലിവറി വേണ്ട വിധത്തിൽ പൂർത്തികരിക്കാൻ മഹീന്ദ്രയ്ക്ക് സാധിക്കാതെ പോവുന്നത്.

നിലവിൽ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനായി മഹീന്ദ്ര തങ്ങളുടെ നിർമാണം വർധിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2022 നവംബർ ഒന്നിന് തങ്ങളുടെ എസ്‌യുവി ശ്രേണിക്കായി 2.60 ലക്ഷം ബുക്കിംഗുകളാണ് തീർപ്പുകൽപ്പിക്കാനുള്ളതെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. ഇവ ഇതുവരെ ഉപഭോക്താക്കൾക്ക് എത്തിച്ചിട്ടില്ല. ഈ സംഖ്യയിൽ ഥാറിന്റെ 20,000 യൂണിറ്റുകൾ, XUV300 കോംപാക്‌ട് എസ്‌യുവിയുടെ 13,000 യൂണിറ്റുകൾ, ബൊലേറോ ശ്രേണിയുടെ 13,000 യൂണിറ്റുകൾ, പുതിയ സ്കോർപിയോ N, ക്ലാസിക് എന്നിവയുൾപ്പെടെ 1.30 ലക്ഷം ബുക്കിംഗുകളും മുൻനിര XUV700 മോഡലിന്റെ 80,000 ബുക്കിംഗുകളും ഉൾപ്പെടുന്നു.

നിലവിൽ മഹീന്ദ്രയുടെ പ്രതിമാസ ഉത്പാദന ശേഷി 29,000 യൂണിറ്റ് വരെയാണ്. ഡിമാൻഡിനെ നേരിടാനും ഉപഭോക്താക്കളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും, കമ്പനി തങ്ങളുടെ പ്രതിമാസ ശേഷി 2024 സാമ്പത്തിക വർഷത്തിന്റെ നാലം പാദത്തിൽ 49,000 യൂണിറ്റായി ഉയർത്താനാണ് ഒരുങ്ങുന്നത്. ഇതിനായി അടുത്ത 3 വർഷത്തിനുള്ളിൽ 7,900 കോടി രൂപയുടെ നിക്ഷേപത്തുനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

സ്കോർപിയോ N, XUV700, ഥാർ തുടങ്ങിയ നിലവിലെ ഡിമാൻഡുള്ള എസ്‌യുവികൾക്ക് പുറമെ, മഹീന്ദ്ര അവരുടെ ഉൽപ്പന്ന നിരയിൽ ഭാവി ഉൽപ്പന്നങ്ങളെ കൂടി ഉൾക്കൊള്ളാൻ തയാറെടുക്കുകയാണ്. ഈ ഭാവി ഉൽപ്പന്നങ്ങളിൽ നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള 5 ഡോർ ഥാറും അടുത്ത വർഷം തുടക്കത്തിൽ അവതരിപ്പിക്കാനിരിക്കുന്ന XUV400 ഇലക്ട്രിക് എസ്‌യുവിയും ഉൾപ്പെടുന്നുണ്ട്.

15,000 മുതൽ 17,000 വരെ പ്രതിമാസ ഉത്പാദന ശേഷി സംയോജിപ്പിച്ച് മഹീന്ദ്ര തങ്ങളുടെ ഇവി ശ്രേണിക്ക് ഉറച്ച അടിത്തറയും സൃഷ്ടിക്കും. ഈ നീക്കത്തിലൂടെ കമ്പനി അതിന്റെ മൊത്തം നിർമാണ ശേഷിയുടെ 30 ശതമാനം ഇവികൾക്കായി നിലനിർത്താൻ ഒരുങ്ങുകയാണ്. അടുത്ത വർഷത്തേക്കുള്ള ബ്രാൻഡിന്റെ പദ്ധതികളിലേക്ക് നോക്കിയാൽ ബൊലേറോ നിയോ പ്ലസ് എന്ന വലിയ വാഹനത്തിന്റെ പ്രവർത്തനവും അണിയറയിൽ നടക്കുന്നുണ്ട്.

Article Published On: Tuesday, November 15, 2022, 15:00 [IST]
English summary
More than 2 50 lakh customers waiting for to get their mahindra suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X