ടാറ്റക്ക് ശുക്രൻ! ഒറ്റ മാസം കൊണ്ട് ബുക്കിം​ഗ് 20,000 കടന്നു; ഹിറ്റടിച്ച് Tiago ഇവിയും

ഇലക്ട്രിക് കാറുകൾ പയ്യെ വിപണി പിടിക്കുമ്പോൾ ഏറ്റവും നേട്ടം കൈവരിക്കുന്നത് ടാറ്റ മോട്ടോർസാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇവി വിൽപ്പനയ്ക്ക് എത്തിക്കുന്നതും കൂടുതൽ ഇലക്ട്രിക് കാറുകളുടെ നിരയുള്ളതും ജനപ്രിയ ബ്രാൻഡിനു തന്നെയാണ്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്ന പ്രത്യേകതയുമായാണ് ടാറ്റ മോട്ടോർസിന്റെ ടാറ്റ ടിയാഗോ വിപണിയിലെത്തിയത്. ഇക്കാര്യം തന്നെ മതിയല്ലോ വണ്ടി ഹിറ്റാവാൻ. വിൽപ്പന ആരംഭിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക ബുക്കിംഗുകൾ സ്വീകരിക്കാൻ ടാറ്റ തുടങ്ങിയിരുന്നു.

ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിനം 10000 ഓർഡറുകൾ ലഭിച്ച് സൂപ്പർ ഹിറ്റായി ടാറ്റ ടിയാഗോ ഇവി മാറുകയും ചെയ്‌തിരുന്നു. ഈ സന്തോഷത്തിന്റെ ഭാഗമായി മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന്, 8.49 ലക്ഷം എന്ന പ്രാരംഭ വില അടുത്ത 10,000 ഉപഭോക്താക്കൾക്കുകൂടി അനുവദിക്കും എന്നും ടാറ്റ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, ടിയാഗോ ഇവി ഹാച്ച്ബാക്കിന് ആദ്യ മാസത്തിൽ തന്നെ 20,000 ബുക്കിംഗുകൾ ലഭിച്ചതായി ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സെപ്റ്റംബർ 30-നാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടർന്ന് ഒക്ടോബർ പത്തിന് ടിയാഗോ ഇവിക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. 2023 ജനുവരിയോടെ ഡെലിവറി ആരംഭിക്കാനിരിക്കുന്ന ഇലക്ട്രിക് ഹാച്ച്ഹാക്ക് ബുക്ക് ചെയ്ത സമയവും തീയതിയും വകഭേദവും നിറവും അനുസരിച്ചായിരിക്കും ഡെലിവറി തീരുമാനിക്കുക എന്നാണ് ടാറ്റ അറിയിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 21000 രൂപ ടോക്കൺ തുക നൽകി ടാറ്റ ഡീലർഷിപ്പ് വഴിയോ www.tiago.ev.tatamotors.com എന്ന വൈബ് സൈറ്റിലൂടെയോ ഇവി ഇപ്പോഴും ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

എന്നാൽ 20,000 യൂണിറ്റ് ബുക്കിംഗ് മറികടന്നതോടെ ടിയാഗോ ഇവിയുടെ ആമുഖ വില ടാറ്റ പരിഷ്ക്കരിച്ചേക്കും. അതായത് ഇലക്ട്രിക് കാർ ഇനി വാങ്ങാൻ എത്തുന്നവർ അധിക തുക മുടക്കേണ്ടി വന്നേക്കുമെന്ന് ചുരുക്കം. നിലവിൽ 8.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 11.79 ലക്ഷമാണ് കാറിന്റെ ഉയർന്ന വകഭേദത്തിന്റെ വില. ഏഴ് വിവിധ പതിപ്പുകളിലും വാഹനം ലഭ്യമാകും.

കൃത്യമായി തരംതിരിച്ചു പറഞ്ഞാൽ 8.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയുള്ള പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്ത XE, XT, XZ+, XZ+ ലക്സ് എന്നീ നാല് വേരിയന്റുകളിലായാണ് ടാറ്റ ടിയാഗോ ഇവി വിപണിയിൽ എത്തുന്നതെന്ന് സാരം. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ ടിയാഗോ ഇവിക്ക് തെരഞ്ഞെടുക്കാം. ഇതിൽ 19.2kWh വേരിയന്റ് 61 bhp കരുത്തിൽ പരമാവധി 110 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

അതേസമയം ടിയാഗോ ഇവിയുടെ 24kWh ബാറ്ററി പതിപ്പ് 75 bhp പവറിൽ 114 Nm Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമായ ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. ചെറിയ ബാറ്ററിക്ക് 250 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. മറുവശത്ത് വലിയ യൂണിറ്റ് 315 കിലോമീറ്ററാണ് സഞ്ചരിക്കാനാവുന്ന റേഞ്ച്. 15A സോക്കറ്റ് ചാർജർ, 3.3kW എസി ചാർജർ, 7.2kW എസി ചാർജർ, ഒരു DC ഫാസ്റ്റ് ചാർജർ എന്നിങ്ങനെ നാല് ചാർജിംഗ് ഓപ്ഷനുകളിലാണ് ടാറ്റ ഇത് വാഗ്ദാനം ചെയ്യുന്നത്.

ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 15A സോക്കറ്റ് ചാർജർ 19.2kWh ബാറ്ററി പായ്ക്കിനെ 6.9 മണിക്കൂർ കൊണ്ട് പൂർണമായും ചാർജ് ചെയ്യുമ്പോൾ 24kWh പായ്ക്കിൽ ചാർജിംഗ് സമയം 8.7 മണിക്കൂറായി ഉയരും. അതേസമയം 3.3kW എസി ചാർജറാണ് ടാറ്റ ടിയാഗോ ഇവി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നതെങ്കിൽ 5.1 മണിക്കൂറിൽ 19.2kWh ബാറ്ററി ചാർജ് കൈവരിക്കുമ്പോൾ 24kWh പായ്ക്ക് ചാർജാവാൻ 6.4 മണിക്കൂർ വേണ്ടി വരും.

ഇനി ചാർജിംഗിനായി 7.2kW എസി ചാർജറാണുള്ളതെങ്കിൽ 19.2kWh പതിപ്പ് 2.6 മണിക്കൂർ കൊണ്ടും 24kWh ബാറ്ററി 3.6 മണിക്കൂറിലും പൂർണ ചാർജ് കൈവരിക്കും. എന്നാൽ ടിയാഗോ ഇലക്ട്രിക് ഹാച്ചിനൊപ്പം നൽകുന്ന ഡിസി ഫാസ്റ്റ് ചാർജർ വാങ്ങുകയാണെങ്കിൽ രണ്ട് ബാറ്ററി പായ്ക്കും ഏതാണ്ട് 57 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാനാവുമെന്നും ടാറ്റ മോട്ടോർസ് പറയുന്നു. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നൽകുന്നത്.

Most Read Articles

Malayalam
English summary
Most affordable electric car tata tiago ev bookings cross 20000 units
Story first published: Thursday, November 24, 2022, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X