മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

ഔഡി ഇന്ത്യയുടെ മുൻനിര A8 സെഡാൻ മോഡലിനെ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കൾ. രാജ്യത്തെ ലക്ഷ്വറി കാർ രംഗത്ത് ഈ വർഷവും കൂടുതൽ സജീവമാവുന്നതിന്റെ ഭാഗമാണ് പുതുക്കിയ A8 എത്തുന്നത്.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന 2022 മോഡൽ ഔഡി A8 അടുത്ത ആഴ്‌ച്ച അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ടീസർ ചിത്രങ്ങളും ഔഡി പുറത്തുവിട്ടിട്ടുണ്ട്. A4, A6, A8 ലക്ഷ്വറി സെഡാന്റെ വിപുലീകൃത വീൽബേസ് പതിപ്പായ അൾട്രാ-യുബർ ഔഡി A8L എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ആഢംബര സെഡാൻ മുഖംമിനുക്കിയ പുതിയ A8 എത്തുന്നത്.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോൾ 2022 ഔഡി A8 മെർസിഡീസ് ബെൻസ് S-ക്ലാസ്, ബിഎംഡബ്ല്യു 7-സീരീസ് എന്നിവയുമായാകും സെഗ്മെന്റിൽ മാറ്റുരയ്ക്കുക. പോയ വർഷം നവംബറിലാണ് ഔഡി പുത്തൻ A8 ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. പുതുക്കിയ സ്റ്റൈലിംഗും പുതിയതും പരിഷ്ക്കരിച്ചതുമായ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് വാഹനം നിരത്തിലെത്തുന്നത്.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യയും ലക്ഷ്വറി സെഡാന്റെ മാറ്റുകൂട്ടാനുണ്ടാവും. എന്നിരുന്നാലും 2022 മോഡൽ പുതിയതും വലുതുമായ ഗ്രില്ലും പരിഷ്ക്കരിച്ച ഹെഡ്‌ലൈറ്റുകളും അതിന്റെ പ്രീമിയം ഘടകത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ സെറ്റ് അലോയ് വീലുകളും പരിചയപ്പെടുത്തും. മാത്രമല്ല സ്റ്റാൻഡേർഡ് ഫീച്ചറായി കാറിന് OLED ടെയിൽ ലൈറ്റുകളും ലഭിക്കുന്നുണ്ട്.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

വീൽ റേഞ്ച് 18 മുതൽ 21 ഇഞ്ച് വരെയായാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ഔഡി സ്‌പോർട്ടിൽ നിന്നുള്ള ആറ് പുതിയ ഡിസൈനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മെറ്റാലിക് കളർ ഓപ്ഷനുകളിൽ ഡിസ്ട്രിക്റ്റ് ഗ്രീൻ ഫിർമമെന്റ് ബ്ലൂ, മാൻഹട്ടൻ ഗ്രേ, അൾട്രാ ബ്ലൂ എന്നിവയും മാറ്റ് ഷേഡുകളിൽ ഡേടോണ ഗ്രേ, ഫ്ലൊറെറ്റ് സിൽവർ, ഡിസ്ട്രിക്റ്റ് ഗ്രീൻ, ഗ്ലേസിയർ വൈറ്റ് എന്നിവയിലുമാവും 2022 A8 സെഡാൻ തെരഞ്ഞെടുക്കാനാവുക.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

അകത്തളത്തിലേക്ക് നോക്കിയാൽ കാറിന് വിശാലമായ രൂപം നൽകാൻ ഇന്റീരിയർ ലേഔട്ട് തിരശ്ചീനമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 2022 മോഡലിൽ പുത്തൻ സെന്റർ കൺസോൾ, ഫോൾഡ് ഔട്ട് ടേബിളുകൾ, ഫോർ-സോൺ ഡീലക്സ് ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, പിന്നിൽ പുതിയ 10.1 ഇഞ്ച് സ്ക്രീനുകൾ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

2022 ഔഡി A8 ഫെയ്‌സ്‌ലിഫ്റ്റ് രണ്ട് ഡിസ്‌പ്ലേകളോടെയാണ് (10.1-ഇഞ്ച്, 8.6-ഇഞ്ച്) വരിക. അതിൽ 'ഹേയ് ഔഡി'യോട് പ്രതികരിക്കുന്ന വോയ്‌സ് ഓപ്പറേഷനും ഉൾപ്പെടുന്നു. മൂന്നാം തലമുറ MIB 3 പിന്തുണയ്‌ക്കുന്ന MMI നാവിഗേഷൻ പ്ലസ് സ്റ്റാൻഡേർഡായി കമ്പനി വാഗ്‌ദാനം ചെയ്യും. A8 ഫെയ്‌സ്‌ലിഫ്റ്റിന് ഏകദേശം 40-ൽ പരം ഡ്രൈവർ സഹായ സംവിധാനങ്ങളും ലഭിക്കുന്നുണ്ട്.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

അതേസമയം ഔഡി പ്രീ-സെൻസ് ബേസിക്, ഔഡി പ്രീ-സെൻസ് ഫ്രണ്ട് സുരക്ഷാ സംവിധാനങ്ങൾ സ്റ്റാൻഡേർഡായി വാഹനത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്യും. ബാർ കമ്പാർട്ട്‌മെന്റ് ഉൾപ്പെടെ ഓപ്‌ഷണൽ കൂളറും ഔഡി വാഗ്ദാനം ചെയ്യുന്നു. സീറ്റുകൾ ഒരു സ്റ്റാൻഡേർഡായി വാലെറ്റ ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം വാൽകോണ ലെതറും ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാനാവും.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

2022 ഔഡി A8 ഫെയ്‌സ്‌ലിഫ്റ്റിന് 340 bhp പവറിൽ 500 Nm torque വികസിപ്പിക്കുന്ന ടർബോചാർജ്ഡ് 3.0 ലിറ്റർ V6 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ സജ്ജീകരണം 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ആഢംബര സെഡാനെ സഹായിക്കും.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

അതേസമയം ഔഡി A8 ഫെയ്‌സ്‌ലിഫ്റ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 209 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. 460 bhp കരുത്തിൽ 660 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4.0 ലിറ്റർ ടർബോചാർജ്ഡ് TFSI എഞ്ചിനും വാഹനത്തിലുണ്ടാവും. ഈ വേരിയന്റിന് 4.4 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

മിതമായ ഡ്രൈവിംഗിനായി നാല് സിലിണ്ടറുകൾ താൽക്കാലികമായി നിർജ്ജീവമാക്കുന്ന സിലിണ്ടർ ഓൺ-ഡിമാൻഡ് സിസ്റ്റം (COD) ആണ് V8-ന്റെ ഒരു പ്രധാന ഹൈലൈറ്റ്. നിലവിൽ ഒറ്റ വേരിയന്റിലെത്തുന്ന ഔഡി A8 ലക്ഷ്വറി സെഡാന് 1.57 കോടി രൂപയാണ് വില. പുതിയ മാറ്റങ്ങളോടെ എത്തുമ്പോൾ വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

മുഖംമിനുക്കി പുതിയ Audi A8 ലക്ഷ്വറി സെഡാൻ ഇന്ത്യയിലേക്ക്, ടീസർ ചിത്രങ്ങൾ പുറത്ത്

ഈ വർഷം രണ്ടാമതായി ഔഡി അവതരിപ്പിക്കുന്ന വാഹനമായിരിക്കും A8 ഫെയ്‌സ്‌ലിഫ്റ്റ്. നേരത്തെ 79.99 ലക്ഷം രൂപയ്ക്ക് ഫെബ്രുവരിയിൽ കമ്പനി പുതുക്കിയ Q7 എസ്‌യുവി പുറത്തിറക്കിയിരുന്നു. 2021-ൽ ഔഡി ഇന്ത്യയുടെ വിൽപ്പനയിൽ രണ്ട് മടങ്ങ് കുതിച്ചുചാട്ടമാണുണ്ടായത്. 3,293 യൂണിറ്റുകളാണ് കമ്പനി പോയ മാസം മൊത്തം നിരത്തിലെത്തിച്ചിരുന്നത്. 2020-ൽ ഇത് 1,639 യൂണിറ്റുകളായിരുന്നു.

More from DriveSpark

Article Published On: Monday, April 18, 2022, 15:06 [IST]
English summary
New 2022 audi a8 facelift luxury sedan teased details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X