കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

മുൻഗാമിയെ പോലെ തന്നെ പുതിയ മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിനും ഇന്ത്യയിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 25,000 ബുക്കിംഗുകൾ മറികടന്ന് മുന്നോട്ടു കുതിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിനെ കൂടുതൽ മോടിപിടിപ്പിക്കാനായി ഔദ്യോഗിക ആക്‌സസറികളും പരിചയപ്പെടുത്തിരിക്കുകയാണ് കമ്പനി.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

എലിഗ്രാൻഡ്, നോവോ സ്പിരിറ്റ് തീമുകൾ എന്നിങ്ങനെ വ്യത്യസ്‌തമാർന്ന രണ്ട് സ്റ്റൈലിംഗ് പാക്കേജുകളിലാണ് ഇത് കമ്പനി അവതരിപ്പിച്ചിരിക്കുന്നതും. ഹാച്ച്ബാക്കിന് കൂടുതൽ മെച്ചപ്പെട്ട വിഷ്വൽ അപ്പീൽ നൽകുന്നതിനാണ് എലിഗ്രാൻഡിന്റെ ആദ്യ പായ്ക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം, ബലേനോയ്ക്ക് കൂടുതൽ രുചികരമായ ആകർഷണം നൽകാൻ നോവോ സ്പിരിറ്റ് ഗ്ലോസ് ബ്ലാക്ക്, ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകൾ ഉപയോഗിക്കുന്നു.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

തീർച്ചയായും ക്രോം ഗാർണിഷുകളാണ് ഇന്ത്യയിലെ കാർ ആക്‌സസറികളുടെ ഒരു പ്രധാന ഘടകം. മുൻവശത്ത് ഫ്രണ്ട് ബമ്പറിലും ഗ്രില്ലിന്റെ മുകളിലെ അരികിലും ഇത് ബലേനോ ഫെയ്‌സ്‌ലിഫ്റ്റിലും ചേർക്കാം. ബമ്പർ കോർണർ പ്രൊട്ടക്ടറുകൾ, ഫ്രണ്ട് ഫെൻഡർ ഗാർണിഷ്, ഒരു ബ്ലാക്ക് ഫ്രണ്ട് ബമ്പർ ഗാർണിഷ് എന്നിങ്ങനെയുള്ള ബ്ലാക്ക്ഡ്-ഔട്ട് വിശദാംശങ്ങളുടെ ഓപ്ഷനും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

ഇതിനു പുറമെ ബലേനോയ്ക്ക് രണ്ട് ബോഡി സൈഡ് മോൾഡിംഗുകളും ഔദ്യോഗിക ആക്‌സസറി പട്ടികയിൽ നിന്നും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. അതിൽ ബ്ലാക്ക് ഇൻസേർട്ട് ഉള്ള ക്രോം, ക്രോം ഇൻസേർട്ട് ഉള്ള കറുപ്പ്. ഡോർ വിസറുകൾ പോലും ക്രോം ഗാർണിഷ് ഉപയോഗിച്ച് വരെ ലഭിക്കും.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

പിൻഭാഗത്തിനായും ആക്സസറികൾ അവതരിപ്പിച്ചിട്ടുണ്ട്. പിൻ ബമ്പറിനൊപ്പം ക്രോം ഗാർണിഷ്, പിൻ സ്‌കിഡ്‌പ്ലേറ്റിന് സിൽവർ ഗാർണിഷ്, ബൂട്ട് ലിഡിന്റെ താഴത്തെ അരികിൽ ഒരു ക്രോം സ്ട്രിപ്പ് എന്നിവ ഇതിൽ ഘടിപ്പിക്കാം. റിയർ ഡിഫ്ലെക്ടറുകൾക്ക് ക്രോം അല്ലെങ്കിൽ ബ്ലാക്ക് ഗാർണിഷ് എന്നിവയും വാഹനം സ്വന്തമാക്കുന്നവർക്ക് തെരഞ്ഞെടുക്കാം. ഇവയെല്ലാമാണ് പുറംമോടിയിലേക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

ബലേനോയ്ക്ക് നിരവധി ഇന്റീരിയർ ആക്‌സസറികളും ലഭിക്കുന്നുണ്ട്. ഡ്യുവൽ ടോൺ ഡാഷ്‌ബോർഡിന് പുറമെ സീറ്റ് കവറുകൾക്കും ഫ്ലോർ മാറ്റുകൾക്കും വിവിധ ഇലുമിനേറ്റഡ് സിൽ ഗാർഡ് ഡിസൈനുകൾക്കും ഇന്റീരിയർ സ്‌റ്റൈലിംഗ് കിറ്റുകൾക്കും മാരുതി സുസുക്കി ചോയ്‌സുകൾ നൽകിയിട്ടുണ്ട്.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

ഔദ്യോഗിക ആക്‌സസറികൾ ഘടിപ്പിച്ച മോഡൽ അവതരണ വേളയിൽ കമ്പനി പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിൽ ബലേനോ സിൽ ഗാർഡിൽ പ്രകാശിതമായ 'നെക്സ' ബ്രാൻഡിംഗും ഓൾ-വെതർ ഗ്രൂവ്സ് മാറ്റും മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ടായിരുന്നു.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

സെന്റർ കൺസോളിനു ചുറ്റുമുള്ള ട്രിം, ഡാഷ്‌ബോർഡിന്റെ ഇരുവശത്തുമുള്ള എസി വെന്റുകൾ, ഡോർ ആംറെസ്റ്റുകൾ എന്നിങ്ങനെ ക്യാബിന് ചുറ്റുമുള്ള വിവിധ ട്രിം ബിറ്റുകളുടെ ഡിസൈൻ വിശദാംശങ്ങൾ പുതിയ മാരുതി സുസുക്കി ബലേനോയുടെ ഇന്റീരിയർ സ്റ്റൈലിംഗ് കിറ്റ് ചേർക്കുന്നു. എന്നിരുന്നാലും ഇവ സീറ്റ,ഡെൽറ്റ വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന പുതിയ 2022 മോഡൽ ന്യൂ ഏയ്‌ജ് ബലേനോയ്ക്ക് 6.35 ലക്ഷം രൂപ മുതൽ 9.49 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. ആക്രമണാത്മകമായ വില നിർണയവും ഏറെ ചർച്ചയായിട്ടുണ്ട്.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

ബലേനോയുടെ ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിനായി മാരുതി സുസുക്കി ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പ്രതിമാസം 13,999 രൂപ നിരക്കിൽ പുതുപുത്തൻ ബലേനോ സ്വന്തമാക്കാം. ഒപുലന്റ് റെഡ്, ഗ്രാൻഡിയർ ഗ്രേ, ലക്‌സ് ബീജ്, പേൾ ആർട്ടിക് വൈറ്റ്, നെക്‌സ ബ്ലൂ, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളിലും വാഹനം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

2022 മാരുതി ബലേനോയ്ക്ക് തുടിപ്പേകുന്നത് പുതിയ 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനാണ്. ഇത് ഇന്ധന സമ്പദ്‌വ്യവസ്ഥ വർധിപ്പിക്കുന്നതിനായി സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവുമായാണ് വരുന്നത്. ഈ എഞ്ചിൻ പരമാവധി 89 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

അഞ്ചു സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ചു സ്‌പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനിൽ ബലേനോ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാം. മാനുവൽ വേരിയന്റിന്റെ ഇന്ധനക്ഷമത ലിറ്ററിന് 22.35 കിലോമീറ്റർ ആണെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. അതേസമയം കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റ് 22.94 കിലോമീറ്റർ മൈലേജ് നൽകുമെന്നും കമ്പനി പറയുന്നു.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

ഇനി മോഡലിന്റെ പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 40+ കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നിവയ്‌ക്കൊപ്പം പുതിയ 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മാരുതി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ മോടിയാക്കാൻ പുത്തൻ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ ഔദ്യോഗിക ആക്‌സസറികളുമുണ്ട്

ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആറ് എയർബാഗുകൾ വരെയുള്ള സുരക്ഷാ ഉപകരണങ്ങൾ, ഇഎസ്‌പി, ഹിൽ ഹോൾഡ് അസിസ്റ്റ് മുതലായവയും പുത്തൻ ബലേനോയുടെ പ്രത്യേകതകളാണ്.

More from DriveSpark

Article Published On: Monday, February 28, 2022, 13:39 [IST]
English summary
New 2022 maruti suzuki baleno facelift accessories listed out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X