കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഈ വർഷം തങ്ങളുടെ മിക്ക മോഡലുകളുടെയും നവീകരിച്ച പതിപ്പുകൾ അവതരിപ്പിക്കാനിരിക്കുകയാണ്. ജനുവരിയിൽ സെലേറിയോയിലൂടെ പുത്തൻ ശ്രേണിക്ക് തുടക്കമിട്ട കമ്പനി കഴിഞ്ഞ ദിവസം ബലേനോ ഫെയ്‌സ്‍ലിഫ്റ്റും പുറത്തിറക്കി.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

ദേ ഇപ്പോൾ രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഫാമിലി കാറുകളിൽ ഒന്നായ വാഗൺആറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. മുഖംമിനുക്കി ഒരുപിടി മാറ്റങ്ങളുമായി എത്തുന്ന പുതുപുത്തൻ മോഡൽ അതിന്റെ അനുഭവം കൂടുതൽ മികച്ചതാക്കുന്നു എന്ന് ഉറപ്പാക്കും

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

പുതിയ 2022 വാഗൺആറിന്റെ 1.0 ലിറ്റർ ബേസ് പെട്രോൾ മാനുവൽ വേരിയന്റിന് 5.40 ലക്ഷം രൂപ മുതലാണ് എക്‌സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ടോൾബോയ് ഹാച്ച്ബാക്കിന്റെ 1.2 ലിറ്റർ പെട്രോൾ എഎംടി ഓട്ടോമാറ്റിക് ടോപ്പ് എൻഡ് വേരിയന്റിന് 7.10 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

ഹാച്ച്ബാക്ക് അതിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ പഴയ ടോൾബോയ് രൂപവും ഘടനയും അതേപടി നിലനിർത്തുമ്പോൾ നിരവധി ദൃശ്യപരമായ മെച്ചപ്പെടുത്തലുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. പുതിയ വാഗൺആറിന് രണ്ട് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ മാരുതി സുസുക്കി സമ്മാനിച്ചിരിക്കുന്നത്.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

ഗാലന്റ് റെഡ്, മാഗ്മ ഗ്രേ എന്നിവയാണ് വാഗൺആറിലേക്ക് കൂട്ടിച്ചേർത്ത പുതിയ നിറങ്ങൾ. ബ്ലാക്ക്ഡ് ഔട്ട് റൂഫ്, ഒആർവിഎം, പില്ലറുകൾ എന്നിവയുള്ള ഫ്ലോട്ടിംഗ് റൂഫ് ഡിസൈനാണ് ഇവയ്ക്കുള്ളത്. വലിപ്പത്തിന്റെ കാര്യത്തിൽ പുതിയ വാഗൺആറും നിലവിലെ മോഡലിന് സമാനമായിരിക്കും.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

3655 മില്ലീമീറ്റർ നീളവും 1620 മില്ലീമീറ്റർ വീതിയും 1675 മില്ലീമീറ്റർ ഉയരവും 2435 മില്ലീമീറ്റർ വീൽബേസുമാണ് വാഹനത്തിനുള്ളത്. എല്ലാ യാത്രക്കാർക്കും ലഗേജ് ഇനങ്ങൾക്കും വിപുലമായ ഇടം നൽകുന്നത് മാരുതി സുസുക്കി വാഗൺആർ തുടരും. ഡ്യൂവൽ-ടോൺ എക്സ്റ്റീരിയർ, ഇന്റീരിയർ തീം എന്നിവയെ അഭിനന്ദിക്കുന്ന ഗ്രേ മെലഞ്ച് ഫാബ്രിക് ഉപയോഗിച്ച് കമ്പനി ഇന്റീരിയറുകൾ നവീകരിച്ചിട്ടുണ്ട്.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

പുതിയ വാഗൺആറിലെ മറ്റ് പ്രധാന പരിഷ്ക്കാരങ്ങളിൽ 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നുണ്ട്. സ്മാർട്ട്‌ഫോൺ നാവിഗേഷനും 4 സ്പീക്കറുകളുള്ള പ്രീമിയം സൗണ്ടും 2022 മോഡൽ വാഗൺആറിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഓട്ടോ ഗിയർ ഷിഫ്റ്റ് സാങ്കേതികവിദ്യ എന്നീ ഫീച്ചറുകളും ഹാച്ച്ബാക്കിലുണ്ട്.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

സുരക്ഷയാണ് മാരുതി തങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്തിയിരിക്കുന്ന മറ്റൊരു മേഖല. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങൾ നോക്കുകയാണെങ്കിൽ 2019-ൽ പരീക്ഷിച്ച വാഗൺആർ മുതിർന്നവരുടെ സുരക്ഷയ്ക്കായി 2-സ്റ്റാറും കുട്ടികളുടെ സുരക്ഷയ്ക്ക് 2-സ്റ്റാർ റേറ്റിംഗുമാണ് സ്വന്തമാക്കിയത്.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

ഹിൽ ഹോൾഡ് കൺട്രോൾ, എല്ലാ വേരിയന്റുകളിലും ഇരട്ട എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് പുതിയ വാഗൺആർ വാഗ്‌ദാനം ചെയ്യുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിംഗിലൂടെ അപ്‌ഡേറ്റ് ചെയ്ത വേരിയന്റ് ഉൾപ്പെടുത്തുമോ എന്ന് കണ്ടറിയണം. ഉയർന്ന സുരക്ഷാ റേറ്റിംഗ് നൽകുന്നത് തീർച്ചയായും വിൽപ്പനയിൽ പ്രയോജനകരമാവും.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

പ്രത്യേകിച്ചും ഇന്ത്യയിൽ കാർ സുരക്ഷയെക്കുറിച്ച് അവബോധം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത്. നിലവിലെ രൂപത്തിൽ 1.0 ലിറ്റർ K10B, 1.2 ലിറ്റർ K12M എഞ്ചിനുകളാണ് വാഗൺആർ വാഗ്ദാനം ചെയ്യുന്നത്. ചെറിയ ശേഷിയുള്ള യൂണിറ്റ് 67 bhp കരുത്തിൽ 90 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

അതേസമയം 1.2 ലിറ്റർ 4 സിലിണ്ടർ എഞ്ചിൻ പരമാവധി 82 bhp കരുത്തിൽ 113 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. എന്നാൽ പുതിയ വാഗൺആറിന് പുതുതലമുറ K10C, K12N എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. ഇവ രണ്ടും ഡ്യുവൽ ജെറ്റ്, എഞ്ചിൻ ഐഡിൾ സ്റ്റാർട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള ഡ്യുവൽ VVT യൂണിറ്റാണ്.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

പുതിയ എഞ്ചിനാണെങ്കിലും പവർ, ടോർഖ് കണക്കുകളിലൊന്നും തന്നെ വ്യത്യാസമില്ലെന്നു വേണം പറയാൻ. പുതുക്കിയ എഞ്ചിൻ 25.19 കിലോമീറ്ററിന്റെ മെച്ചപ്പെട്ട ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് നിലവിലെ യൂണിറ്റുകളേക്കാൾ കൂടുതലാണ്.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

ഇവ യഥാക്രമം 21.79 കിലോമീറ്റർ (1.0 ലിറ്റർ പെട്രോൾ മാനുവൽ, എജിഎസ്), 20.52 കിലോമീറ്റർ (1.2 ലിറ്റർ പെട്രോൾ AGS) എന്നിവ വാഗ്ദാനം ചെയ്യുന്ന എഞ്ചിനുകളെ അപേക്ഷിച്ച് ഗണ്യമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. പുതിയ വാഗൺആറിനൊപ്പം നിരവധി പുതിയ വേരിയന്റുകളും മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

ഇതിൽ LXi ടൂർ (1.0 ലിറ്റർ മാനുവൽ), LXi CNG ടൂർ (1.0 ലിറ്റർ മാനുവൽ) എന്നിവ ഉൾപ്പെടുന്നു. CNG ഓപ്ഷൻ ഇപ്പോൾ മിഡ്-സ്പെക്ക് VXi 1.0 ലിറ്റർ വേരിയന്റിലേക്ക് വരെ നീട്ടിയിട്ടുണ്ട്. നിലവിലെ മോഡലിൽ ബേസ് LXi വേരിയന്റുകളിൽ മാത്രമേ സിഎൻജി ഓപ്ഷൻ ലഭ്യമാകൂ. പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ പുതിയ ZXi+ D/T (1.2-ലിറ്റർ MT / AGS) വേരിയന്റുകളിൽ ലഭ്യമാകും.

കിടിലൻ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ WagonR അവതരിപ്പിച്ച് Maruti Suzuki; പ്രാരംഭ വില 5.40 ലക്ഷം രൂപ

നിലവിൽ ഇന്ത്യയിലെ മികച്ച വിൽപ്പനയുള്ള മോഡലായി തുടരുന്നുണ്ടെങ്കിലും മെച്ചപ്പെടുത്താനുള്ള കാര്യമായ സാധ്യത മുതലെടുത്താണ് മാരുതി ഇപ്പോൾ കാറിലേക്ക് ചെറിയ മിനുക്കുപണികൾ നടത്തിയിരിക്കുന്നതെന്ന് നിസംശയം പറയാം.

More from DriveSpark

Article Published On: Saturday, February 26, 2022, 8:36 [IST]
English summary
New 2022 maruti suzuki wagonr launched in india with improved styling comfort and performance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X