പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു

എസ്‌യുവികളിൽ ഫീച്ചറുകളും ടെക്കുകളും നൽകി പുതിയ മാനം സൃഷ്‌ടിച്ചവരാണ് ബ്രിട്ടീഷ് പൈതൃകമുള്ള ചൈനീസ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ഹെക്‌ടർ എന്ന ആദ്യ വാഹനത്തിലൂടെ തന്നെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനസിലേക്ക് കുടിയേറി പാർക്കാനും മോറിസ് ഗാരേജസിന് സാധിച്ചിരുന്നു.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കണക്‌റ്റഡ് എസ്‌യുവി എന്ന വിശേഷണത്തോടെയാണ് ഹെക്‌ടർ വിപണിയിലേക്ക് എത്തിയത്. വിപണിയിലെത്തി മൂന്നൂ വർഷത്തോളം കാലം പൂർത്തിയാക്കുമ്പോൾ എംജി ഹെക്‌ടറിൻ്റെ പുതുതലമുറ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

ഇടക്കിടെ ഹെക്‌ടറിൽ പലപല പരിഷ്ക്കാരങ്ങളും അവതരിപ്പിക്കാൻ എംജി തയാറായിട്ടുമുണ്ടായിരുന്നു. എന്നാൽ മുമ്പ് നൽകിയപോലെ ചെറിയ കോസ്മെറ്റിക് മാറ്റങ്ങളായിരിക്കില്ല വരാനിരിക്കുന്ന 2022 മോഡൽ ഹെക്‌ടറിന് നൽകാനിരിക്കുന്നത് എന്ന സൂചന നൽകുന്ന ടീസർ ചിത്രങ്ങളാണ് എംജി മോട്ടോർസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

പ്രധാന എതിരാളിയായ ടാറ്റ ഹാരിയർ പനോരമിക് സൺറൂഫ് പോലുള്ള ഫീച്ചറുകളുമായി കളംനിറഞ്ഞ് കൂടുതൽ വിൽപ്പന പിടിക്കുന്ന സാഹചര്യത്തിലാണ് ഹെക്‌ടറിലേക്കും പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ എംജി നിർബന്ധതരായത്. കൂടാതെ ഈ സെഗ്‌മെന്റിന്റെ ഇപ്പോഴത്തെ രാജാവായ സഫാരിയുടെയും ഏറ്റവും പ്രധാനമായി XUV700 എസ്‌യുവിയുടെയും സമാരംഭത്തോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായതും എംജിക്ക് ലഭിച്ച തിരിച്ചടിയിയാരുന്നു.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

വിൽപ്പന കണക്കുകളിൽ കാണുന്നത് പോലെ ഹെക്ടർ, ഹെക്ടർ പ്ലസ് വിൽപ്പന ഈ മോഡലുകളുടെയെല്ലാം താഴെയായി. പഴയ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ കൂടുതൽ സൗകര്യങ്ങൾ ഉപയോഗിച്ച് ഹെക്‌ടർ മിനുക്കുകയാണ്. ന്യൂ ജെൻ ഓഫ് ഹെക്ടർ എന്ന് വാഹനത്തെ വിളിക്കാനാണ് എംജിക്ക് ഇഷ്ടം.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

എന്നാൽ ഷെവർലെ ക്യാപ്‌റ്റിവ, ബോജുൻ 530, വുലിംഗ് അൽമാസ് തുടങ്ങിയ അതിന്റെ മറ്റ് ബാഡ്‌ജ് മോഡലുകളിലേക്ക് നോക്കിയാൽ അവയെല്ലാം ഇപ്പോഴും ഹെക്‌ടറിനെ അടിസ്ഥാനമാക്കിയുള്ള അതേ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് മുന്നോട്ടുപോവുന്നത്. അതിനാൽ ഇതും ഒരു ഫെയ്‌സ്‌ലിഫ്റ്റ് മാത്രമായിരിക്കാമെന്നാണ് വിലയിരുത്തൽ. എങ്കിലും ധാരാളം പുനരവലോകനങ്ങൾ വാഹനത്തിൽ ഉണ്ടാവുമെന്ന് ഉറപ്പിക്കാം.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

അല്ലെങ്കിൽ എംജി തങ്ങളുടെ സ്വന്തം നാടായ ചൈനയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് പുതുതലമുറ ഹെക്‌ടറിനെ ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചേക്കുന്നതായിരിക്കുമിത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹെക്‌ടറിലെത്തുന്ന ഒരു പുതിയ 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ടീസർ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

മെർസിഡീസ് ബെൻസ്, ടെസ്‌ല മോഡൽ-എസ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പോർട്രെയിറ്റ് ശൈലിയിലുള്ള ടച്ച്‌സ്‌ക്രീൻ ആണിത്. ഹെക്ടറിന്റെ മറ്റ് ബാഡ്‌ജ് മോഡലുകൾക്കൊന്നും ഈ പുതിയ സ്‌ക്രീൻ ലഭിക്കുന്നില്ല. ഈ പുതിയ സാങ്കേതികവിദ്യ ആദ്യമായി ലഭിക്കുന്നത് ഇന്ത്യയിലെ ഹെക്‌ടർ എസ്‌യുവിക്കാണെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

വലിയ സ്‌ക്രീൻ നാവിഗേഷനുള്ള ടച്ച്‌സ്‌ക്രീൻ മാത്രമല്ല, ഡാഷ്‌ബോർഡും എംജി മാറ്റിയിട്ടുണ്ട്. വെർട്ടിക്കൽ എസി വെന്റുകൾ ഇപ്പോൾ തിരശ്ചീനമായ യൂണിറ്റായാണ് ഇടംപിടിക്കുന്നത്. ഡാഷ്‌ബോർഡ് ഇപ്പോൾ പഴയ മോഡലിനേക്കാൾ വളരെ ചെറുതായെന്നു വേണം പറയാൻ. പുഷ്-സ്റ്റാർട്ട് ബട്ടൺ പഴയ വൃത്താകൃതിയിലുള്ളതിനു പകരം സ്‌ക്വയർ ടൈപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നതും.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

കൂടാതെ ഔഡിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്ന ഒരു യാച്ച് ശൈലിയിലുള്ള ഗിയർ ലിവറും പുത്തൻ ഹെക്‌ടറിന്റെ പ്രത്യേകതയാവും. നിലവിലെ മോഡൽ അതേപടി നിലനിറുത്തുമ്പോൾ ഒരു ഫെയ്‌സ്‌ലിഫ്റ്റിന് പകരം ഇത് യഥാർഥത്തിൽ ഒരു പുതുതലമുറ ഹെക്ടറായി മാറിയേക്കാമെന്ന സൂചനയാണ് ഇക്കാര്യങ്ങളെല്ലാം നൽകുന്നത്.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

ഡിസൈനിലും കാര്യമായ നവീകരണങ്ങൾ പുത്തൻ ഹെക്‌ടറിലുണ്ടാവും. പുതിയ വലിയ ക്രോം ഗ്രില്ലോടുകൂടിയ പുതുക്കിയ മുൻവശമായിരിക്കും അതിൽ ഏറ്റവും ശ്രദ്ധേയം. രൂപകല്പനയ്ക്ക് ഭംഗി കൂട്ടാൻ എസ്‌യുവിയുടെ ബോഡി വർക്കിൽ ചില പുതിയ ക്രീസുകൾ നമുക്ക് കാണാൻ കഴിയും. പിൻഭാഗത്ത് ഹെക്ടറിന് പുതിയ എൽഇഡി ടെയിൽ ലൈറ്റുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

നിലവിലെ മോഡലിൽ നിന്ന് അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും മാറ്റങ്ങളോടെയെത്തുന്ന 2022 മോഡൽ ഹെക്‌ടറിനും ലഭിക്കുക. 140 bhp കരുത്തിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹെക്‌ടർ എസ്‌യുവിയിൽ ലഭ്യമാവുന്ന ആദ്യത്തെ യൂണിറ്റ്. ഉയർന്ന വേരിയന്റുകളിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പെട്രോൾ യൂണിറ്റാണ് എംജി നൽകുന്നത്.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

ഇതിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനും എംജി ഹെക്‌ടറിൽ തെരഞ്ഞെടുക്കാനാവും. 168 bhp പവറിൽ 350 Nm torque നൽകാൻ ശേഷിയുള്ള ഈ യൂണിറ്റ് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ ഓട്ടോമാറ്റിക് യൂണിറ്റ് ലഭ്യമല്ല.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

എംജി ഗ്ലോസ്റ്റർ, ആസ്റ്റർ എന്നിവയിൽ നേരത്തെ ലഭ്യമായിരുന്ന ലെവൽ-2 ADAS ഫീച്ചറും വരാനിരിക്കുന്ന ഹെക്‌ടറിന്റെ ഭാഗമാവും. ഇത് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ ഉള്ള പാർക്കിംഗ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകൾ പ്രാപ്തമാക്കുന്നവയാണ്.

പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു, ടീസർ കാണാം

നിലവിൽ എംജി ഹെക്‌ടറിന്റെ എക്സ്ഷോറൂം വില 14.1 ലക്ഷം രൂപ മുതൽ 20.3 ലക്ഷം രൂപ വരെയാണ്. പരിഷ്ക്കാരങ്ങളോടെ വിപണിയിൽ എത്തുന്നതിനാൽ ഒരു ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെ എസ്‌യുവിക്ക് വില കൂടിയേക്കാം.

More from DriveSpark

Article Published On: Wednesday, August 10, 2022, 14:11 [IST]
English summary
New 2022 model mg hector suv teased ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X