കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

സുസുക്കിയും ടൊയോട്ട മോട്ടോർസും തമ്മിലുള്ള ആഗോള പങ്കാളിത്തം ലോകമെമ്പാടും ഒന്നിലധികം റീബാഡ്ജ് ചെയ്ത ഉൽപ്പന്നങ്ങൾക്ക് കാരണമാവുകയുണ്ടായി. ഇന്ത്യയിൽ ടൊയോട്ട ഗ്ലാൻസയും അർബൻ ക്രൂയിസറുമാണ് പുനർനിർമിച്ച പതിപ്പുകളായി വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

ഇവ യഥാക്രമം ബലേനോയുടെയും വിറ്റാര ബ്രെസയുടെയും ടൊയോട്ട ബാഡ്ജ് ആവർത്തനങ്ങളാണെന്ന് ഇതിനോടകം തന്നെ ഏവർക്കും അറിയാവുന്ന കാര്യമായി മാറിയിട്ടുമുണ്ട്. ഇവ രണ്ടും കമ്പനിക്ക് കാര്യമായ വിൽപ്പനയും നേടികൊടുക്കുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

മാരുതി സുസുക്കി ബലേനോയുടെ പുതുപുത്തൻ മോഡൽ എത്തിയതോടെ ഇരട്ടയായ ടൊയോട്ട ഗ്ലാൻസയും മുഖവും ഭാവവും മിനിക്കി വിപണിയിലേക്ക് എത്താൻ ഒരുങ്ങി കഴിഞ്ഞു. മാർച്ച് 15-ന് ഫെയ്‌സ്‌ലിഫ്റ്റ് ഗ്ലാൻസയെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞു.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

ബലേനോയെ പോലെ തന്നെ എല്ലാത്തരം കഴിവുകളും ഫീച്ചറുമുള്ള പ്രീമിയം ഹാച്ച്ബാക്ക് തന്നെയായിരിക്കും ഗ്ലാൻസയും. ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കിന് കണക്റ്റഡ് കാർ സാങ്കേതികവിദ്യയ്‌ക്കൊപ്പം സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും ലഭിക്കുമെന്ന് ഏറ്റവും പുതിയ ടീസർ വീഡിയോയിലൂടെ ടൊയോട്ട സൂചന നൽകിയിരിക്കുകയാണ്.

ഇതുവഴി ടൊയോട്ട ഗ്ലാൻസ ഒരു സ്മാർട്ട് വാച്ച് വഴി ലോക്ക്/അൺലോക്ക് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധിക്കും. മറ്റൊന്ന് കണക്റ്റഡ് സ്മാർട്ട്‌ഫോൺ ആപ്പ് വഴിയുള്ള 'ഫൈൻഡ് മൈ കാർ' സവിശേഷതയായിരിക്കും. ചുരുക്കി പറഞ്ഞാൽ ഈ ഫീച്ചറുകളെല്ലാം കൂടിചേരുന്നതോടെ വരാനിരിക്കുന്ന ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ കൂടുതൽ ആധുനികമായിരിക്കുമെന്ന് സാരം.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

മുമ്പ് ടൊയോട്ട വാഹനത്തിൽ അവതരിപ്പിക്കുന്ന പുതിയ ഫ്രീ-സ്റ്റാൻഡിംഗ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 360 ഡിഗ്രി ക്യാമറയും പോലുള്ള മറ്റ് ചില സവിശേഷതകളും ടീസർ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയിരുന്നു.

അതുകൂടാതെ, വാഹനത്തിന് ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), മൾട്ടി-ഫങ്ഷണൽ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ഓട്ടോ-ഡിമ്മിംഗ് IRVM മുതലായവ ലഭിക്കുമെന്നും പ്രതീക്ഷിക്കാം. 2022 ഗ്ലാൻസയുടെ ഇന്റീരിയറിന് മാരുതി സുസുക്കി ബലേനോയുടെ പുതിയ മോഡലിന് സമാനമായ ഡിസൈൻ ഉണ്ടായിരിക്കും. എന്നാൽ മറ്റൊരു കളർ തീമിലായിരിക്കും ജാപ്പനീസ് ബ്രാൻഡ് ഇതൊരുക്കുകയെന്നാണ് സൂചന.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

മിക്കവാറും ബ്ലാക്ക്, ഗ്രേ കോമ്പിനേഷനായിരിക്കും ടൊയോട്ട പുതിയ ഗ്ലാൻസക്കായി തെരഞ്ഞെടുക്കുക. ഇതിനൊപ്പം ഡാഷ്‌ബോർഡിൽ പിയാനോ ബ്ലാക്ക് ഇൻസേർട്ടികളും കാണാനാവും. ഇനി പുറംകാഴ്‌ച്ചയെ കുറിച്ച് സംസാരിച്ചാൽ എക്സ്റ്റീരിയർ സ്റ്റൈലിംഗിന്റെ കാര്യത്തിൽ ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റിന് റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും വരെ ലഭിക്കും.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

അതോടൊപ്പം പുതിയ ഫ്രണ്ട് ഗ്രിൽ, വ്യത്യസ്ത അലോയ് വീലുകൾ, സ്‌പോർട്ടിയർ ഫ്രണ്ട് ബമ്പർ എന്നിവ ലഭിക്കും. മുൻ ഗ്രില്ലും ലോഗോകളും ഒഴികെ പഴയ മാരുതി ബലേനോയോട് സാമ്യമുള്ള ടൊയോട്ട ഗ്ലാൻസയിൽ നിന്ന് വ്യത്യസ്തമായി, പുതിയ മോഡൽ അതിന്റെ മാരുതി ഇരട്ടയെക്കാൾ ദൃശ്യപരമായ മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പാണ്.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

ടോപ്പ് എൻഡ് ഗ്ലാൻസയ്ക്ക് 6 എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും ലഭിക്കും. ബലേനോയുടെ മൊത്തത്തിലുള്ള സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്താൻ മാരുതി കഠിനമായി പരിശ്രമിച്ചിരുന്നു. 2022 പരിഷ്ക്കാരത്തിനൊപ്പം ഇത് ഗ്ലാൻസയെയും സഹായിക്കും. സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാരുതിക്കും ടൊയോട്ടയ്ക്കും ചില അധിക ഉപഭോക്താക്കളെ അവരിലേക്ക് ആകർഷിക്കാൻ സഹായിക്കും.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

2022 മോഡൽ ടൊയോട്ട ഗ്ലാൻസയ്ക്ക് പുതിയ ബലേനോയുടെ അതേ എഞ്ചിൻ തന്നെയായിരിക്കും ഉണ്ടായിരിക്കുക. 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ പരമാവധി 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കും ഉൾപ്പെടും. ഓഫറിൽ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ഇല്ലെങ്കിലും ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്‌ഷനും ലഭ്യമാകും.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

നിലവിൽ ടൊയോട്ട ഗ്ലാൻസയുടെ എക്സ്ഷോറൂം വില 7.70 ലക്ഷം രൂപ മുതൽ 9.66 ലക്ഷം രൂപ വരെയാണ്. വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മാനുവൽ വേരിയന്റുകൾക്ക് അൽപ്പം ചെലവേറിയതായിരിക്കും. എന്നാൽ ഓട്ടോമാറ്റിക് വേരിയന്റുകൾ കുറച്ചുകൂടി താങ്ങാനാവുന്നതായിരിക്കും.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

ഇന്ത്യൻ വിപണിയിൽ ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ, തീർച്ചയായും മാരുതി ബലേനോ എന്നിവയെല്ലാമായിരിക്കും പുതിയ ടൊയോട്ട ഗ്ലാൻസയുടെ എതിരാളികൾ. . പരോക്ഷ മത്സരത്തിൽ നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ടാറ്റ പഞ്ച് തുടങ്ങിയ മോഡലുകളും ഉൾപ്പെടും. 2022 ബലേനോയ്‌ക്കായി മാരുതി കൊണ്ടുവന്ന വില വർധനയ്‌ക്ക് അനുസൃതമായിരിക്കും ഗ്ലാൻസയുടെയും വില വർധനവ് എന്നാണ് സൂചന.

കൂടുതൽ മിടുക്കനായി പുതിയ Toyota Glanza, കാറിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും

സുസുക്കി-ടൊയോട്ട പങ്കാളിത്തം കൂടുതൽ ക്രോസ്-ബാഡ്ജ് ചെയ്ത ഉൽപ്പന്നങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെയുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ബാഡ്‌ജ്ഡ് എർട്ടിഗയും ഈ വർഷം എത്തുമെന്നാണ് പ്രതീക്ഷക്കുന്നത്. അത് മിക്കവാറും ടൊയോട്ട റൂമിയൻ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇതിനു പുറമെ ബെൽറ്റ എന്ന് വിളിക്കപ്പെടുന്ന ടൊയോട്ട ബാഡ്‌ജ് ചെയ്ത സിയാസും വിപണിയിൽ എത്തിയേക്കും.

More from DriveSpark

Article Published On: Saturday, March 5, 2022, 9:28 [IST]
English summary
New 2022 toyota glanza premium hatchback will get smartwatch connectivity
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X