മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

ടാറ്റ സഫാരിക്ക് ശേഷം ഇന്ത്യയിൽ തരംഗമായി മാറിയ എസ്‌യുവിയായിരുന്നു മഹീന്ദ്ര സ്കോർപിയോ. അതിനാൽ തന്നെ ഒരു ഐതിഹാസിക മോഡലായാണ് ഇന്നും നിരത്തുകളിൽ വാഹനം തലയെടുപ്പോടെ ചീറിപായുന്നത്.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

ഇപ്പോൾ എസ്‌യുവിക്കായി ഒരു തലമുറ മാറ്റം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. മൂന്ന് വർഷത്തിലേറെയായി സ്കോർപിയോയുടെ പുതിയ തലമുറ മോഡലിന്റെ വികസന പ്രവർത്തനത്തിലാണ് കമ്പനി. ബോക്‌സി ശൈലിയുള്ള വാഹനത്തിന്റെ പരീക്ഷണ മോഡലുകൾ ഇതിനകം തന്നെ നിരത്തുകളിൽ പല തവണയായി പരീക്ഷണയോട്ടം നടത്തുകയും ചെയ്‌തിട്ടുണ്ട്.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

അൽപം കൂടി നേരത്തെ പുത്തൻ സ്കോർപിയോ വിപണിയിൽ എത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ്-19 മഹാമാരി മുതൽ ആഗോളതലത്തിലുണ്ടായ സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമം തുടങ്ങിയ നിരവധി കാരണങ്ങളാൽ എസ്‌യുവി യാഥാർഥ്യമാവാൻ വൈകുകയായിരുന്നു.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോയുടെ ചില നിർണായക വിവരങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന സ്‌കോർപിയോ അതിന്റെ മുൻഗാമിയേക്കാൾ 100 മുതൽ 150 കിലോഗ്രാം വരെ ഭാരം കുറഞ്ഞതായിരിക്കുമെന്നാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

പുതിയ XUV700 പോലെ വരാനിരിക്കുന്ന സ്കോർപിയോയുടെ സ്റ്റിയറിംഗ് നിലവിലെ മോഡലിനേക്കാൾ വളരെ ഭാരം കുറഞ്ഞതായിരിക്കും. എന്നിരുന്നാലും ഇത് XUV700 പോലെ ഭാരം കുറഞ്ഞതായിരിക്കില്ല. സ്റ്റിയറിംഗിനെക്കുറിച്ച് പറയുമ്പോൾ പുതിയ സ്കോർപിയോയിലുള്ളത് ഹൈഡ്രോളിക് അസിസ്റ്റഡ് ആയി തുടരും.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

2016-ൽ നടന്ന ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ സമ്പൂജ്യനായി മടങ്ങിയ നിലവിലെ സ്കോർപിയോ രാജ്യത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത പാസഞ്ചർ വാഹനമായാണ് കണക്കാക്കപ്പെട്ടത്. എന്നാൽ കാര്യങ്ങൾ ഇവിടെയാകെ മാറുമെന്ന് ഉറപ്പാണ്. പരിഷ്‌ക്കരിച്ച ആർക്കിടെക്ച്ചറും പുതിയ ബോഡി പാനലുകളുമായാണ് മഹീന്ദ്ര ഈ പ്രശ്നം ഇത്തവണ പരിഹരിക്കുന്നത്.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

എല്ലാ സാധ്യതകളിലും രണ്ടാം തലമുറ ഥാറിന് അടിവരയിടുന്ന അതേ ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ സ്കോർപിയോ. കോം‌പാക്‌ട് ഓഫ്‌റോഡറിന് ഗ്ലോബൽ എൻ‌ക്യാപ്പിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചതിനാൽ പുതിയ സ്‌കോർപിയോയ്ക്ക് അഞ്ച് സ്റ്റാറുകളല്ലെങ്കിൽ കുറഞ്ഞത് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗെങ്കിലും മഹീന്ദ്ര പ്രതീക്ഷിക്കുന്നുണ്ട്.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

ഇത്തരം മെക്കാനിക്കൽ ഘടകങ്ങൾ മാത്രമല്ല, സ്കോർപിയോ ഥാറിന്റെ എഞ്ചിനും കടമെടുക്കും. എസ്‌യുവി നിലവിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതും. പുതുതലമുറയിലേക്ക് എത്തുമ്പോൾ ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനും വാഹനത്തിലുണ്ടാകും.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

പുതിയ സ്കോർപിയോയിലെ 4WD സിസ്റ്റം ഥാറിന്റെ സിസ്റ്റത്തിന്റെ വികസിച്ചതും പരിഷ്ക്കരിച്ചതുമായ പതിപ്പായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ മികച്ച ഓൺ-റോഡ് കഴിവുകൾക്കായി ഇത് ട്യൂൺ ചെയ്യപ്പെടും.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

പുതിയ തലമുറ സ്‌കോർപിയോ പുറത്തിറങ്ങി കഴിഞ്ഞാൽ അതേ സജ്ജീകരണം ഥാറിലും കമ്പനി അപ്‌ഗ്രേഡ് ചെയ്യും. 4WD സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇത് ഒരു ഷിഫ്റ്റ് ഓൺ ഫ്ലൈ സിസ്റ്റമായിരിക്കും. കൂടാതെ ഓഫ്-റോഡ് മോഡുകൾ മാറ്റാൻ ഥാറിൽ കാണുന്നത് പോലെ ലിവറിന് പകരം റോട്ടറി സ്വിച്ചുകളായിരിക്കും മഹീന്ദ്ര സമ്മാനിക്കുക.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

ഇതുകൂടാതെ XUV700 എസ്‌യുവിൽ നിന്ന് കടമെടുത്ത പുതിയ 3D സോണി സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ. എന്നിരുന്നാലും ഈ ഫീച്ചർ ഹൈ-എൻഡ് വേരിയന്റുകളിലേക്ക് മഹീന്ദ്ര പരിമിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ആറോ എട്ടോ സ്പീക്കറുകളും വാഹനത്തിൽ ഉൾപ്പെടും.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

വരാനിരിക്കുന്ന ആവർത്തനത്തിൽ പുതിയ സ്കോർപിയോയുടെ ഇന്റീരിയറുകൾ വളരെ വ്യത്യസ്തമായ രൂപഭാവം ധരിക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ ഷേഡ് അറിയില്ലെങ്കിലും വരാനിരിക്കുന്ന എസ്‌യുവിയുടെ മൂന്നാം തലമുറ ആവർത്തനത്തിൽ പുതിയ ടാൻ അല്ലെങ്കിൽ ബർഗണ്ടി നിറമുള്ള അപ്ഹോൾസ്റ്ററിയായാരിക്കും മഹീന്ദ്ര വാഗ്ദാനം ചെയ്യുക.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

ഇന്റീരിയറിൽ ഡ്യുവൽ-ടോൺ കളർ തീമായിരിക്കും കമ്പനി ഒരുക്കുക. എല്ലാ സാധ്യതകളിലും കമ്പനി ഇന്റീരിയർ സ്കീമുകൾക്കായി വ്യത്യസ്ത ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാനും സാധ്യതകളുണ്ട്. ഥാർ എസ്‌യുവി കഴിഞ്ഞാൽ മഹീന്ദ്ര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലാണ് സ്കോർപിയോ. അതിനാൽ തന്നെ പുതിയ അവതാരം പിറവിയെടുക്കുമ്പോൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഈ മാറ്റങ്ങളെല്ലാം ഉപകരിക്കുമെന്ന് ഉറപ്പാണ്.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

സ്റ്റൈലിംഗിനായി പുതുരൂപം ആവാഹിക്കുമ്പോൾ പുതുക്കിയ റൂഫ് റെയിലുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, റിയർ സ്‌പോയിലർ, ഉയർന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് എന്നിവയും വാഹനത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാകും. ടോപ്പ് എൻഡ് വേരിയന്റിൽ ഇലക്ട്രിക് സൺറൂഫ് ഘടിപ്പിക്കുമെന്നും ചില പരീക്ഷണ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്.

മുൻഗാമിയേക്കാൾ ഭാരം കുറവ്, ഒപ്പം കൂടുതൽ സുരക്ഷയും; പുതുതലമുറ Mahindra Scorpio ഈ വർഷം എത്തും

പുതുക്കിയ മോഡൽ ഈ വർഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മഹീന്ദ്ര സ്കോർപിയ്ക്ക് 11.99 ലക്ഷം മുതൽ 16.52 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇതിലും കാര്യമായ മാറ്റങ്ങൾ പരിചയപ്പെടുത്താനും ബ്രാൻഡ് മുതിർന്നേക്കും.

Article Published On: Monday, January 31, 2022, 10:26 [IST]
English summary
New gen 2022 mahindra scorpio suv will be more lighter and safer details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X