ഇത് പുതിയ കളികളിലേക്കുള്ള മാറ്റമെന്ന് Hyundai, കൊലകൊമ്പനായി പുത്തൻ Kona ഇലക്‌ട്രിക്

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി എന്ന തരത്തിൽ ആളുകൾക്ക് പരിചിതമായ വാഹനമാണ് ഹ്യുണ്ടായി കോന ഇവി. എന്നാൽ വിദേശ വിപണികളിലെ മുഖമല്ല നമ്മുടെ നിരത്തുകളിലുള്ള കോനയ്ക്ക് എന്ന് പലരും പരാതി പറയാറുണ്ട്. എന്നാൽ ആരും നിരാശപ്പെടേണ്ടന്ന് ഹ്യുണ്ടായി നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമാണ്. അതായത് അടുത്ത വർഷത്തോടെ ഇവി പുതിയ മുഖവുമായി രംഗത്തെത്തുമെന്ന് സാരം.

എന്നാൽ അതിനിടയിൽ വിദേശ വിപണികളിൽ കോന ഇലക്ട്രിക്കിനെ വീണ്ടും അടിമുടി പരിഷ്ക്കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. പുതിയ ഡിസൈനും മെച്ചപ്പെടുത്തിയ ഫീച്ചറുകളും ഉപയോഗിച്ച് നിലവിലെ മോഡലിൽ നിന്ന് തികച്ചും പുതുമയുള്ളതായാണ് ഇവിയെ ദക്ഷിണ കൊറിയൻ ബ്രാൻഡ് പണികഴിപ്പിച്ചിരിക്കുന്നത്. പുറംഭാഗം കാറിന്റെ ഓരോ വേരിയന്റിനും വ്യത്യസ്തമാണെങ്കിലും മുൻവശത്ത് മുഴുവൻ വീതിയും ഒഴുകുന്ന ഒരു 'സീംലെസ ഹൊറൈസൺ ലാമ്പ്' ഉള്ള ഒരു കർവി പ്രൊഫൈലാണ് പുത്തൻ കോനയുടെ പ്രധാന ആകർഷണം എന്നു പറയാം.

ഇത് പുതിയ കളികളിലേക്കുള്ള മാറ്റമെന്ന് Hyundai, കൊലകൊമ്പനായി പുത്തൻ Kona ഇലക്‌ട്രിക്

19 ഇഞ്ച് അലോയ് വീലുകളുടെ ഒരു കൂട്ടം പിക്സലേറ്റഡ് ലൈറ്റിംഗ് ഡിസൈനും പിക്സൽ-പ്രചോദിത ഗ്രാഫിക്സുള്ള ഷട്ട്-ഓഫ് എയർ ഇൻലെറ്റും ഹ്യുണ്ടായി കോന ഇവിയെ അതിമനോഹരമാക്കുകയാണ് ചെയ്‌തിരിക്കുന്നത്. അതേസമയം സാധാരണ വേരിയന്റിൽ ഒരു പുതിയ ഫോക്സ് സ്കിഡ് പ്ലേറ്റ്, ബ്ലോക്ക്ഡ് ഓഫ് ത്രികോണാകൃതിയിലുള്ള എയർ ഇൻലെറ്റുകൾ ഉള്ള ബോൾഡർ ഫ്രണ്ട് ബമ്പർ, പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ് മുതലായവയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം N-ലൈൻ വേരിയന്റ് കൂടുതൽ മികച്ചതാക്കിയെന്നും ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്.

വ്യത്യസ്തമായ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ 19 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക് ഫിനിഷ്ഡ് റൂഫ്, റിയർവ്യൂ മിററുകൾ, സിൽവർ സൈഡ് സ്കർട്ട് എന്നിവയാണ് ഹ്യുണ്ടായി കോന N-ലൈനിന്റെ സവിശേഷതകളായി എടുത്തു കാണിക്കുന്നത്. പുതിയ ക്രോസ്ഓവറിന് 150 mm നീളവും 60 mm നീളമുള്ള വീൽബേസും 25 mm വീതിയും ഉണ്ട്. ഇന്റീരിയർ പൂർണമായ മേക്ക് ഓവറോടെയാണ് വരുന്നത് എന്നതും പ്രീമിയം ഫീൽ ഉർത്തുന്നുണ്ട്. ഇത് അയോണിക് 5 ഇവിയിൽ നിന്ന് ധാരാളം കാര്യങ്ങൾ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും.

 കൊലകൊമ്പനായി പുത്തൻ Hyundai Kona ഇലക്‌ട്രിക്

ഇനി അകത്തളത്തിൽ ഒരുക്കിയിരിക്കുന്ന സവിശേഷതകളിലേക്ക് നോക്കിയാൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലോട്ടിംഗ് ഡാഷ്ബോർഡ്, ഫിസിക്കൽ കൺട്രോളുകളോട് കൂടിയ ഒരു വളഞ്ഞ സെന്റർ സ്റ്റാക്ക്, റീ പൊസിഷൻ ചെയ്‌ത ഗിയർ ഷിഫ്റ്റർ, ഒരു യുണീക് പിൻ ബെഞ്ച് സീറ്റ് തുടങ്ങിയവയാണ് പുത്തൻ കോനയുടെ ഹൈലൈറ്റുകൾ. പുതുതലമുറ മോഡലിന്റെ മറ്റ് സാങ്കേതിക സവിശേഷതകൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും കിയ നിരോയുമായി സാമ്യമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക്കിന് പുറമെ പുത്തൻ ഹ്യുണ്ടായി കോനയിൽ 1.6 ലിറ്റർ ഫോർ സിലിണ്ടർ ഹൈബ്രിഡ് എഞ്ചിനും ലഭ്യമാണ്. ഇത് പരമാവധി 141 bhp കരുത്തിൽ 264 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 2023 ഹ്യുണ്ടായി കോന ഇവിക്ക് 64.8 kWh ബാറ്ററി പായ്ക്കും ഒരു ഇലക്ട്രിക് മോട്ടോറും ലഭിക്കും. ഇത് 204 bhp പവറോളം ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 407 കിലോമീറ്റർ വരെ ഓടാനും ഇതിന് സാധിക്കുമെന്നുമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ അവകാശവാദം.

ഹ്യുണ്ടായി അടുത്ത വർഷം എപ്പോഴെങ്കിലും കോനയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ തലമുറ ഇതിനകം തന്നെ അന്താരാഷ്‌ട്ര രംഗത്തേക്ക് ഇറങ്ങിയതിനാൽ ഫെയ്‌സ്‌ലിഫ്റ്റിന് പകരം ഈ പുതുതലമുറ മോഡൽ ഇന്ത്യയിൽ എത്തുമോ എന്ന കാര്യം ബ്രാൻഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2019-ലാണ് ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് മോഡലായ കോന ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചാര്‍ജിംഗ് സംവിധാനങ്ങളുടെ കുറവും ഉയര്‍ന്ന വിലയും ഈ വാഹനത്തില്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു.

എന്നാൽ അയോണിക് 5 ഇവിയിലൂടെ കളംനിറയാനാണ് കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതി. ആറ് വര്‍ഷത്തിനുള്ളില്‍ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളുടെ തുടക്കമെന്നണമാണ് പ്രീമിയം വാഹനമായി അയോണിക് 5 എത്തുന്നത്. 2022-ല്‍ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ നേടിയ മോഡലാണിത്. കൊറിയന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ഏറ്റവും പുതിയ e-GMP അല്ലെങ്കില്‍ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ഇതെന്നതും ശ്രദ്ധനേടും.

More from DriveSpark

Article Published On: Wednesday, December 21, 2022, 10:02 [IST]
English summary
New gen hyundai kona unveiled for the international markets with major changes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X