തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

ഒരുകാലത്ത് അംബാസിഡര്‍ കാറുകളുടെ കുത്തകയായിരുന്ന നിരത്തുകൾ പിന്നീട് അത്തരത്തിലോ അല്ലെങ്കിൽ അതിൽ കേമമായിട്ടോ കീഴടക്കിയ ഒരേയൊരു വാഹനമേ നമ്മുടെ രാജ്യത്തുണ്ടായിട്ടുള്ളൂ. അത് മൾട്ടി പർപ്പസ് വാഹനമായ ടൊയോട്ടയുടെ സ്വന്തം ഇന്നോവ തന്നെയാണ്.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് ഒരിക്കലും കമ്പനിക്ക് ഒന്നു തിരിഞ്ഞു നോക്കേണ്ടി പോലും വന്നിട്ടില്ല.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

ദേ ഇപ്പോൾ അടുത്ത തലമുറ മാറ്റത്തിനൊരുങ്ങുകയാണ് ഇന്നോവ ക്രിസ്റ്റ. ഇതിനോടകം തന്നെ പരീണഘട്ടത്തിലുള്ള മോഡലിന്റെ വരവ് ഏറെ ആകാംക്ഷയോടെയാണ് വാഹന ലോകം ഉറ്റുനോക്കുന്നത്. 'B560' എന്ന കോഡ് നാമത്തിൽ, അടുത്ത തലമുറ ഇന്നോവ ക്രിസ്റ്റ TNGA-B മോണോകോക്ക് പ്ലാറ്റ്‌ഫോമിന് അനുകൂലമായി നിലവിലെ IMV-2 ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്ഫോം ഉപേക്ഷിക്കുമെന്നാണ് ആദ്യ സൂചനകൾ.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

മാത്രമല്ല അടുത്ത തലമുറ ടൊയോട്ട ഇന്നോവ ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനത്തോടു കൂടി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും മോണോകോക്ക് ആർക്കിടെക്ച്ചറിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പിൻവീൽ ഡ്രൈവ് കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ FWD വാഹനങ്ങൾക്ക് മൊത്തത്തിലുള്ള സ്പേസ് കൂടുതൽ ഉപയോഗപ്രദമാക്കാൻ സഹായകരമാവും.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

ഇത് നഗര സാഹചര്യങ്ങളിലും വാഹനത്തെ കൂടുതൽ പ്രായോഗികമാക്കാൻ സഹായിക്കും. ഇതുകൂടാതെ അടുത്ത തലമുറ എംപിവിയിൽ ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പുതുതലമുറ ഇന്നോവ ക്രിസ്റ്റയുടെ ശക്തമായ ഹൈബ്രിഡ് പവർട്രെയിനിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

എന്നാൽ വരും മാസങ്ങളിൽ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടേക്കുമെന്നാണ് സൂചന. ഇന്ത്യൻ വിപണിയിൽ നിലവിലെ തലമുറ ഇന്നോവ ക്രിസ്റ്റ എംപിവി മോഡലിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. അതിൽ 2.7 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.4 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ എന്നിവയാണ് ഉൾപ്പെടുന്നത്.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

ടർബോ ഡീസൽ എഞ്ചിൻ 150 bhp പവറിൽ 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മറുവശത്ത് 168 bhp കരുത്തിൽ 245 Nm torque വികസിപ്പിക്കാനും ശേഷിയുള്ളതാണ്. ക്രിസ്റ്റയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവ അടങ്ങുന്ന ഗിയർബോക്‌സ് ഓപ്ഷനുകളാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ പുതിയ തലമുറ മോഡലിലേക്ക് കൊണ്ടുപോകുമോ അതോ ടൊയോട്ട ഇവിടെ പുതിയ എഞ്ചിൻ ഓപ്ഷനുകൾ അവതരിപ്പിക്കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടാതെ ലോകമെമ്പാടും മലിനീകരണ മാനദണ്ഡങ്ങൾ ക്രമാനുഗതമായി കർശനമായിക്കൊണ്ടിരിക്കുകയാണ്.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

ആയതിനാൽ ടൊയോട്ടയെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും ഒരുപക്ഷേ ഇന്ത്യയിലും ഡീസൽ എഞ്ചിനുകൾ നിർത്തലാക്കുന്നതിനും തലമുറ മാറ്റം സാക്ഷ്യംവഹിച്ചേക്കും.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

ഡിസൈനിനെ സംബന്ധിച്ചിടത്തോളം പുതിയ തലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റ നിലവിലെ പതിപ്പിനേക്കാൾ മെലിഞ്ഞതും ഷാർപ്പ് ഡിസൈൻ ഘടകങ്ങൾ ഉൾക്കൊള്ളുന്നതുമാവും എന്ന് പ്രതീക്ഷിക്കുന്നു. ഇന്റീരിയർ പൂർണമായും പുനർരൂപകൽപ്പന ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

കൂടാതെ എംപിവിയ്ക്ക് ധാരാളം അധിക ഫീച്ചറുകളും ലഭിക്കുമെന്നാണ് അനുമാനം. ചുരുക്കി പറഞ്ഞാൽ മൂന്ന് നിരകളിലും ക്യാബിനിലെ ഇടം മൊത്തത്തിൽ മികച്ചതായിരിക്കും. ക്രിസ്റ്റയിൽ ഇൻബിൽറ്റ് എയർ പ്യൂരിഫയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയുള്ള പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള അധിക സവിശേഷതകളും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

7 എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവിംഗ് മോഡുകള്‍ (പവര്‍, ഇക്കോ) എന്നീ സവിശേഷതകള്‍ എംപിവിക്ക് ലഭിക്കുന്നത് തുടരും. പുതുതലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

ഇതിനു ശേഷം 2023-ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിലേക്കും എംപിവികളുടെ രാജാവ് വിൽപ്പനയ്ക്ക് എത്തും.ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700 എന്നിവയ്‌ക്ക് പകരമായി ഇന്നോവയ്ക്ക് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ലെന്നതും ശ്രദ്ധേയമാണ്. 2016 ഡൽഹി ഓട്ടോ എക്സ‍്പോയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്.

തലമുറ മാറ്റത്തിനൊരുങ്ങി പ്രിയങ്കരനായ Toyota Innova Crysta, കൂട്ടിന് ഹൈബ്രിഡ് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവും

തുടർന്ന് 2020 ന്റെ അവസാന മാസങ്ങളിലാൽ ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വിപണിയില്‍ എത്തിയിരുന്നു. നിലവിൽ GX, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന ഇന്നോവ ക്രിസ്റ്റയ്ക്ക് 17.30 ലക്ഷം മുതൽ 25.32 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Friday, April 1, 2022, 18:15 [IST]
English summary
New gen toyota innova crysta mpv could offer front wheel drive and hybrid engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X