സെഡാൻ നിര കിടുക്കി Honda, പുതിയ രൂപവും ഭാവവും ആവാഹിച്ച് പുതുപുത്തൻ അക്കോർഡ്

പതിനൊന്നാം തലമുറ ഹോണ്ട അക്കോർഡിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. സ്റ്റൈൽ, കാര്യക്ഷമത, പെർഫോമൻസ്, കണക്റ്റിവിറ്റി എന്നിവയുടെ അജയ്യമായ സംയോജനമാണ് സെഡാന്റെ പുതിയ മോഡലെന്നാണ് കമ്പനിയുടെ അവകാശവാദം തന്നെ.

ഹോണ്ടയുടെ വൈദ്യുതീകരണ തന്ത്രത്തിന്റെ പ്രധാന ഭാഗമായാണ് പുതുതലമുറ അക്കോർഡിനെ കാണുന്നതു തന്നെ. ടർബോചാർജ്ഡ് LX, EX, ഹൈബ്രിഡ് സ്‌പോർട്ട്, EX-L, സ്പോർട്ട്t-L, ടൂറിംഗ് എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് പുതിയ 2023 ആവർത്തനം സ്വന്തമാക്കാനാവുന്നത്.

സെഡാൻ നിര കിടുക്കി Honda, പുതിയ രൂപവും ഭാവവും ആവാഹിച്ച് പുതുപുത്തൻ അക്കോർഡ്

252 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് പുത്തൻ അക്കോർഡിന്റെ ഹൃദയം. അതേസമയം കാറിന്റെ ഹൈബ്രിഡ് വേരിയന്റുകളിൽ 2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ലഭിക്കും. വശങ്ങളിലായി ഘടിപ്പിച്ച രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഈ സജ്ജീകരണം 204 bhp പവറിൽ പരമാവധി 334 Nm torque വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ഹൈബ്രിഡ്-ഇലക്‌ട്രിക് സിസ്റ്റം കൂടുതൽ പ്രതികരണശേഷിയുള്ളതും ഹൈവേ വേഗതയിൽ ഗണ്യമായി കൂടുതൽ പരിഷ്‌ക്കരിച്ചതുമാണ് എന്ന് പറയപ്പെടുന്നു. ഒരു സിവിടി ഓട്ടോമാറ്റിക് യൂണിറ്റാണ ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ഇക്കോൺ, നോർമൽ, സ്പോർട്ട് (ഹൈബ്രിഡ് മാത്രം) എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും പുതിയ അക്കോർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ 2023 ഹോണ്ട അക്കോർഡ് കൂടുതൽ നീളമുള്ളതും വിശാലവുമാണ്. 12.3 ഇഞ്ച് ലാൻഡ്‌സ്‌കേപ്പ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 10.2 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഇൻസ്‌ട്രുമെന്റേഷൻ ഡിസ്‌പ്ലേ, ഗൂഗിൾ ബിൽറ്റ്-ഇൻ, പുതിയ OTA (ഓവർ-ദി-എയർ) സോഫ്‌റ്റ്‌വെയർ എന്നീ ഫീച്ചറുകളുമായാണ് സെഡാൻ വിപണിയിൽ എത്തുന്നതും.

സ്റ്റാൻഡേർഡായി ക്നീ, പിൻ പാസഞ്ചർ സൈഡ് ഇംപാക്ട് എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡായി നൽകിയാണ് അടുത്ത തലമുറ ഹോണ്ട അക്കോർഡ് വിപണിയിൽ ഇടംപിടിക്കുന്നത്. 90-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള പുതിയ ക്യാമറയും 120 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള വൈഡ് ആംഗിൾ റഡാറും ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്ത ഹോണ്ട സെൻസിംഗ് സിസ്റ്റവും പ്രീമിയം സെഡാനിൽ ജാപ്പനീസ് ബ്രാൻഡ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ഇത് ബ്ലൈൻഡ് സ്പോട്ട് വിവരങ്ങൾ, പുതിയ ട്രാഫിക് ജാം അസിസ്റ്റ്, ലോ-സ്പീഡ് ബ്രേക്കിംഗ് കൺട്രോൾ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലോ-സ്പീഡ് ഫോളോവോടുകൂടിയ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇനി ഡിസൈനിലേക്ക് നോക്കിയാൽ വലിയ ഷഡ്ഭുജാകൃതിയിലുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ബ്ലാക്ക്ഡ്-ഔട്ട് എൽഇഡി ഹെഡ്‌ലാമ്പുകൾ, നീളമേറിയ ഹുഡ് എന്നിവയെല്ലാമാണ് വാഹനത്തിന് അസാമാന്യ രൂപം സമ്മാനിക്കുന്നത്.

അതോടൊപ്പം പ്രീമിയം ഫീൽ നൽകാനായി കറുപ്പിൽ ഒരുക്കിയിരിക്കുന്ന 19 ഇഞ്ച് അലോയ് വീലുകൾ, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത തിരശ്ചീനമായ എൽഇഡി സ്ട്രെയിറ്റ്-ലൈൻ ടെയിൽലാമ്പുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഡിസൈൻ ഹൈലൈറ്റുകളും പുതിയ 2023 അക്കോർഡിന്റെ പുതിയ ഡിസൈൻ ഭാഷ്യത്തിൽ ഹോണ്ട സമ്മാനിച്ചിട്ടുണ്ട്. മെച്ചപ്പെട്ട സ്റ്റെബിലിറ്റിക്കായി 0.4 ഇഞ്ച് വീതിയുള്ള പിൻ ട്രാക്കും സെഡാനിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New honda accord flagship sedan unveiled with hybrid engine
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X