കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് ഹ്യുണ്ടായി ക്രെറ്റ. രണ്ടാം തലമുറയിലേക്ക് ചേക്കേറിയതു മുതൽ വമ്പൻ വിൽപ്പന നേടുന്ന ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ തുറുപ്പു ചീട്ടുകളിൽ ഒന്നാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അടുത്തിടെ വിൽപ്പനയുടെ കാര്യത്തിൽ മറ്റ് ചില മോഡലുകൾ ക്രെറ്റയെ പിന്തള്ളിയത് കമ്പനിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

എന്നാൽ ക്രെറ്റയിലേക്ക് ഉപഭോക്തൃ താൽപ്പര്യം വർധിപ്പിക്കുന്നതിനുമായി ദക്ഷിണ കൊറിയൻ ബ്രാൻഡ് ക്രെറ്റയിലേക്ക് ചില മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ എസ്‌യുവിക്ക് പുതിയൊരു സ്പെഷ്യൽ എഡിഷൻ മോഡലുമായി ഹ്യുണ്ടായി എത്തുകയാണ്. നൈറ്റ് എഡിഷൻ എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വേരിയന്റ് അധികം വൈകാതെ തന്നെ വിൽപ്പനയ്ക്ക് എത്തും.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

ഹ്യുണ്ടായി ഈ വർഷാവസാനം ഒരു മുഖംമിനുക്കിയ ക്രെറ്റയെ ഇന്ത്യയിലേക്ക് കൊണ്ടുവരും. അതിനു മുന്നോടിയായാണ് സ്പെഷ്യൽ എഡിഷന്റെ കടന്നു വരവ്. ഇപ്പോൾ ക്രെറ്റ പെട്രോൾ 1.5 പതിപ്പിലേക്ക് IMT ഗിയർബോക്‌സ് ഓപ്ഷനും ബ്രാൻഡ് പരിചയപ്പെടുത്തിയിട്ടുണ്ട്. 12.67 ലക്ഷം രൂപ മുതൽ വിലയുള്ള S വേരിയന്റിലാണ് ഈ ഓപ്ഷൻ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

S മാനുവൽ പെട്രോൾ ക്രെറ്റയെ അപേക്ഷിച്ച് 23,000 രൂപ വില കൂടുതലാണ് IMT ഗിയർബോക്‌സുള്ള മോഡലിനായി മുടക്കേണ്ടി വരിക. ഏറ്റവും പുതിയ നവീകരണത്തിൽ എസ്‌യുവിയിലേക്ക് ഹ്യുണ്ടായി 5 പുതിയ വേരിയന്റുകൾ ചേർത്തിട്ടുണ്ട്. അതോടൊപ്പം രണ്ട് വേരിയന്റുകൾ മോഡലിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തു.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

ക്രെറ്റ പെട്രോൾ 1.5 ലിറ്റർ നിരയിൽ ചേർത്തിരിക്കുന്ന പുതിയ വകഭേദങ്ങളിൽ S IMT, S+ MT നൈറ്റ്, 1.5 SX (O) IVT നൈറ്റ്, ക്രെറ്റ ഡീസൽ 1.5 S+ നൈറ്റ് MT, SX (O) AT നൈറ്റ് എന്നിവയാണ് ചേർത്തിരിക്കുന്നത്. അതേസമയം 1.4 SX DCT പെട്രോളും 1.5 SX AT ഡീസലുമാണ് ഇല്ലാതാക്കിയ വേരിയന്റുകൾ.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

ക്രെറ്റയുടെ നൈറ്റ് എഡിഷന് 13.35 ലക്ഷം രൂപയിൽ തുടങ്ങി 18.02 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മൊത്തത്തിലുള്ള രൂപഭംഗി വർധിപ്പിക്കുന്നതിന് പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ഹ്യുണ്ടായി ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ വരാനിരിക്കുന്ന 'നൈറ്റ് എഡിഷൻ' പുറത്തും അകത്തും കുറച്ച് ദൃശ്യ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിക്ക് പുതിയ ഫ്രണ്ട് ഗ്രില്ലും (റെഡ് ഇൻസേർട്ടുകളുള്ള ഗ്ലോസ് ബ്ലാക്ക്) ഡാർക്ക് മെറ്റൽ ഫിനിഷ്ഡ് അലോയ് വീലുകളും ലഭിക്കും. അതോടൊപ്പം തന്നെ മുന്നിലും പിന്നിലും ബാഷ് പ്ലേറ്റുകൾ, സൈഡ് സിൽ ഗാർണിഷ്, റൂഫ് റെയിലുകൾ, ORVM, ലൈറ്റ്നിംഗ് ആർക്ക് സി പില്ലറുകൾ എന്നിവയിലും ഒരു ഗ്ലോസി ബ്ലാക്ക് ഫിനിഷും ഹ്യുണ്ടായി സമ്മാനിക്കും.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

ഓൾ-ബ്ലാക്ക് എക്സ്റ്റീരിയർ കൂടാതെ കോം‌പാക്‌ട് സെഗ്‌മെന്റ് എസ്‌യുവിയുടെ ഈ ആവർത്തനം ഡ്യുവൽ-ടോൺ നിറങ്ങളിലും ലഭ്യമാകും. ക്യാബിനിനുള്ളിൽ നൈറ്റ് എഡിഷൻ അതിന്റെ ബാഹ്യഭാഗത്തിന്റെ ഒരു കറുത്ത തീം അതിന്റെ ഇന്റീരിയറുകളിലേക്ക് സ്‌പോർട്ടി കോൺട്രാസ്റ്റ് വാഗ്ദാനം ചെയ്യുന്ന ചുവന്ന ആക്‌സന്റുകളോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ക്രെറ്റ നൈറ്റ് എഡിഷൻ സ്റ്റാൻഡേർഡ് ലൈനപ്പിലെ അനുബന്ധ വേരിയന്റിന് സമാനമായ സവിശേഷതകളെല്ലാം തന്നെ വാഗ്ദാനം ചെയ്യും. അതിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ, 7 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

സുരക്ഷയുടെ കാര്യത്തിൽ ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), പിൻ പാർക്കിംഗ് ക്യാമറ, ഹിൽ അസിസ്റ്റ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിങ്ങനെയുള്ള സവിശേഷതകൾ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ലഭിക്കുന്നുണ്ട്. ക്രെറ്റ നൈറ്റ് എഡിഷൻ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിലും 1.5 ലിറ്റർ ഡീസൽ യൂണിറ്റിലും മാത്രമേ ലഭ്യമാകൂ.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

1.4 ലിറ്റർ വേരിയന്റിന് അതിന്റെ സ്റ്റാൻഡേർഡ് രൂപത്തിൽ സമാനമായ സൗന്ദര്യവർധക അലങ്കാരങ്ങൾ ഇതിനകം തന്നെ കമ്പനി അണിനിരത്തിയിട്ടുണ്ട്. എസ്‌യുവിയിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 114 bhp കരുത്തിൽ 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കറുപ്പഴകിൽ Hyundai Creta എസ്‌യുവിയിലേക്ക് പുതിയ നെറ്റ് എഡിഷൻ എത്തുന്നു, വില 12.67 ലക്ഷം രൂപ മുതൽ

6 സ്പീഡ് മാനുവൽ, 6 സ്പീഡ് IMT അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഇത് ജോടിയാക്കാം. മറുവശത്ത് 1.5 ലിറ്റർ ഓയിൽ ബർണർ 114 bhp പവറും 250 Nm torque ഉം വാഗ്ദാനം ചെയ്യും. അത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാനാവും.

Article Published On: Monday, April 4, 2022, 11:16 [IST]
English summary
New hyundai creta knight edition launching soon in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X