ഇലക്‌ട്രിക് വാഹന ലോകം വെട്ടിപ്പിടിക്കാൻ Hyundai, Ioniq 5 ഇവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ചു

കോനയിലൂടെ വെട്ടിപ്പിടിക്കാനാവാതെ പോയ ഇലക്‌ട്രിക് വാഹന വിപണി കൈയിലെടുക്കാൻ പുത്തനൊരു മോഡലുമായി കളത്തിലെത്തുകയാണ് ഹ്യുണ്ടായി. വരവ് ചുമ്മാതല്ലെന്ന് ഉറപ്പിക്കാനായി വേൾഡ് കാർ ഓഫ് ദി ഇയർ പട്ടം നേടിയ അയോണിക് 5 എന്ന കൊലകൊമ്പനുമായാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇന്ത്യയിൽ നിശബ്‌ദ വിപ്ലവത്തിന് ഒരുങ്ങുന്നത്.

അയോണിക് 5 ഇന്ത്യയിലേക്ക് വരുന്നുവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണി ആയെങ്കിലും കൃത്യമായ തീയതി ഒന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഒടുവിൽ ഡിസംബർ 20-ന് ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് പുതിയ അവതാരം പിറവിയെടുക്കുമെന്ന് ഹ്യുണ്ടായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ കാർ നിർമ്മാതാക്കളുടെ മുൻനിര വാഹനമായി ഇടംപിടിക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കിയ EV6 ഇവിക്ക് അടിസ്ഥാനമായിരിക്കുന്ന അതേ E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അയോണിക് ഇലക്ട്രിക്കിന്റെയും നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഇലക്‌ട്രിക് വാഹന ലോകം വെട്ടിപ്പിടിക്കാൻ Hyundai, Ioniq 5 ഇവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ചു

ശരിക്കും പറഞ്ഞാൽ ഹ്യുണ്ടായിയുടെ ഇലക്ട്രിക് ഗ്ലോബൽ മൊഡുലാർ പ്ലാറ്റ്ഫോമിൽ ജനനംകൊണ്ട ആദ്യത്തെ വാഹനം അയോണിക് 5 ആണ്. അതിനുശേഷമാണ് വ്യത്യസ്‌ത ബോഡി ശൈലിയിൽ കിയ ഇത്തരത്തിലൊരു ക്രോസ്ഓവറിനെ രൂപകൽപ്പന ചെയ്‌തത്. എന്നാൽ ഇന്ത്യയിൽ ആദ്യം കിയയുടെ വാഹനം വിൽപ്പനയ്ക്ക് എത്തിയെന്നു മാത്രം. കിയയിൽ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായി ഇവിക്ക് വ്യത്യസ്‌തമായ ഹാച്ച്‌ബാക്ക് സ്‌റ്റൈലിംഗ് ഉണ്ടെന്നതാണ് ഹൈലൈറ്റ്. എന്നിരുന്നാലും മിക്ക ഹാച്ച്‌ബാക്കുകളെയും അപേക്ഷിച്ച് ഇത് വളരെ വലുതാണ്. ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ് ഘടകങ്ങൾ എന്നിവ പോലെയുള്ള റെട്രോ ഡിസൈൻ സൂചകങ്ങളും മൊത്തത്തിൽ ഒരു ബോക്‌സി സൗന്ദര്യാത്മകതയും അയോണിക് 5 ഇവിയെ വേറിട്ടുനിർത്തുന്നു.

ചുമ്മാതല്ല വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഈ മിടുക്കൻ ഇങ്ങ് നേടിയെടുത്തത് എന്നു സാരം. ഇലക്ട്രിക് വാഹനത്തിനുള്ള ബുക്കിംഗ് ഡിസംബർ 20 മുതൽ ആരംഭിക്കുമെന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഹ്യുണ്ടായി വരാനിരിക്കുന്ന അയോണിക് 5 ഇലക്‌ട്രിക് എസ്‌യുവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഭാഗമായി ടെലിവിഷൻ പരസ്യ വീഡിയോയും ഇപ്പോൾ ഇന്ത്യയിലെ ഓരോ വീടുകളിലേയും സ്വീകരണ മുറികളിൽ എത്തിയിട്ടുണ്ട്.

പുതിയ അയോണിക് 5 ഇലക്ട്രിക് കാറിന് ബാഹ്യ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രിക് സൈക്കിളുകൾ പോലെയുള്ള ഇലക്ട്രിക് സംവിധാനങ്ങൾക്ക് പോലും പവർ നൽകാനുള്ള V2L (വെഹിക്കിൾ-ടു-ലോഡ്) സാങ്കേതികവിദ്യ ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. അതായത് ഒരു ജനറേറ്ററായി ഈ കാറിന് പ്രവർത്തിക്കാനാവുമെന്ന് ചുരുക്കം. ആഗോളതലത്തിൽ റിയർ-വീൽ ഡ്രൈവ് (RWD), ഓൾ-വീൽ ഡ്രൈവ് (AWD) പവർട്രെയിനുകൾക്കൊപ്പം സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് വേരിയന്റുകളോടെയാണ് ഹ്യുണ്ടായി മോഡൽ വാഗ്ദാനം ചെയ്യുന്നത്.

ഇതിലെ സ്റ്റാൻഡേർഡ് വേരിയന്റിന് 58kWh ബാറ്ററി പായ്ക്ക് ഉണ്ട്. അതേസമയം എക്സ്റ്റൻഡഡ് റേഞ്ച് വേരിയന്റിന് 72.6kWh പായ്ക്കും ലഭിക്കുന്നു. വേരിയന്റിനെ ആശ്രയിച്ച് അയോണിക് 5 ഇലക്‌ട്രിക് കാറിന് ഏകദേശം 480 കിലോമീറ്റർ വരെ റേഞ്ച് (WLTP) നൽകാനാകും. 77.4kWh ബാറ്ററി പായ്ക്ക് ഉള്ള EV6 ഇവിയേക്കാൾ റേഞ്ച് അല്പം കുറവാണ്. എന്നാൽ വിലയുടെ കാര്യം എത്തുമ്പോൾ ഹ്യുണ്ടായിക്ക് മേൽകൈ നേടാനാവും. ഏകദേശം 50 ലക്ഷം രൂപ വിലയ്ക്ക് താഴെ മാത്രമാകും ഈ വാഹനത്തിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷ.

അയോണിക് 5 പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനായി സമ്പൂർണ നോക്ക്-ഡൗൺ കിറ്റുകളുടെ (CKD) രൂപത്തിൽ ഇറക്കുമതി ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിമാന്റ് വലിയ തോതിൽ ഉയർന്നാൽ പ്രാദേശികമായി നിർമാണം ആരംഭിക്കാനും ഹ്യുണ്ടായി തയാറായേക്കും. ഇനി കാറിന്റെ പ്രധാന ഫീച്ചർ സവിശേഷതകളിലേക്ക് നോക്കിയാൽ പൂർണ എൽഇഡി ലൈറ്റിംഗ്, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, ലെവൽ 2 ADAS ടെക് എന്നിവകളാൽ സമ്പന്നമായിരിക്കും.

ഇതിനു പുറമെ ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, സ്ലൈഡിംഗ് സെന്റർ കൺസോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവ ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ ഫീച്ചർ ഹൈലൈറ്റുകളിൽ ഉൾപ്പെടും. റിലാക്സേഷൻ ഫംഗ്‌ഷൻ, ലംബർ സപ്പോർട്ട്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന ഡാഷ്‌ബോർഡിലെ ഒരു വലിയ സിംഗിൾ പീസ് കൺസോളിന്റെ ഡിസൈനും എല്ലാം ഇന്ത്യാക്കാർക്ക് പുതുമയുള്ളതായിരിക്കും.

ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി ഒരുക്കിയിരിക്കുന്ന ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ ഫോർവേഡ് കൊളിഷൻ സിസ്റ്റംസ്, ബ്ലൈൻഡ് സ്ട്ട് കൊളിഷൻ മുന്നറിയിപ്പ് (BCW), ബ്ലിംഗ്-സ്‌പോട്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ് (BCA), ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് (LKA), ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് (LDW), ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് ( DAW), ബ്ലൈൻഡ്-സ്‌പോട്ട് വ്യൂ മോണിറ്റർ (BVM), സേഫ് എക്‌സിറ്റ് വാർണിംഗ് (SEW), സേഫ് എക്‌സിറ്റ് അസിസ്റ്റ് (SEA) മുതലായവയാവും ഇന്ത്യക്ക് ലഭ്യമാവുക.

Article Published On: Friday, December 16, 2022, 10:14 [IST]
English summary
New hyundai ioniq 5 electric suv india debut on december 20 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X