പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ വീഡിയോയുമായി Hyundai, അവതരണം ജൂൺ 16-ന്
സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ ടെക്കിയായ ഹ്യുണ്ടായി വെന്യു മുഖംമിനുക്കി വിപണിയിലേക്ക് എത്തുകയാണ്. 2022 ജൂൺ 16-ന് വാഹനത്തിന്റെ ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി പുത്തൻ മോഡലിനെ ടീസർ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

പുതിയ വെന്യു അതിന്റെ രൂപകൽപ്പനയിലും ഇന്റീരിയർ സ്പേസിനും സുഖസൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ധീരവും വലിയതുമായ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ പറയുന്നു. 'ലിവ് ദ ലിറ്റ് ലൈഫ്' എന്ന പ്രമേയത്തിലൂടെയാണ് ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
വരാനിരിക്കുന്ന വെന്യുവിലെ ഫീച്ചർ മെച്ചപ്പെടുത്തലുകളോടൊപ്പം രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങളും പ്രകടമാവും. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ നിലനിർത്തിയിരിക്കുമ്പോൾ ഇരുണ്ട ക്രോം ഫ്രണ്ട് ഗ്രില്ലിന്റെ സാന്നിധ്യത്തോടെ പുറംഭാഗത്ത് നന്നായി പരിഷ്‌ക്കരിച്ച ഫ്രണ്ട് ഫാസിയയാണ് കോംപാക്‌ട് എസ്‌യുവിക്ക് ഇപ്പോൾ ലഭിക്കുന്നത്.

പുതിയ തലമുറയിലെ ട്യൂസോണിലും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലും ദൃശ്യമാകുന്ന സെൻസസ് സ്‌പോർട്ടിനെസ് സ്റ്റൈലിംഗ് ഫിലോസഫിയാണ് മൊത്തത്തിലുള്ള ഡിസൈൻ പിന്തുടരുന്നത് എന്നതിനാൽ കൂടുതൽ പ്രമുഖമായ ഗ്രിൽ ലൈറ്റിംഗ് സിസ്റ്റത്തിലേക്ക് തടസമില്ലാത്ത രീതിയിൽ ഒഴുകുന്നതായും കാണാം. കടമെടുത്തിട്ടുണ്ട്. ക്രോം ട്രീറ്റ്‌മെന്റോടുകൂടിയ പുതിയ 3D ഗ്രിൽ വാഹനത്തിന് പുതുരൂപം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഇനി പിൻവശത്തേക്ക് നോക്കിയാൽ ടെയിൽഗേറ്റിന് കുറുകെ പ്രവർത്തിക്കുന്ന നേർത്ത എൽഇഡി സ്ട്രൈപ്പിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽ ലാമ്പുകളും ഫോക്സ് സ്കിഡ് പ്ലേറ്റുള്ള റീ-പ്രൊഫൈൽ ചെയ്ത ബമ്പറും വാഹനത്തിന് പുതുമകൾ നൽകുന്നുവെന്നു വേണം പറയാൻ. എൽ-ആകൃതിയിലാണ് ടെയിൽലൈറ്റ് പൂർത്തിയാക്കിയിരിക്കുന്നത്.

റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, ഫങ്ഷണൽ റൂഫ് റെയിലുകൾ, ഷാർക്ക്-ഫിൻ ആന്റിന, പുതിയ ഫ്രണ്ട്, റിയർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, പുതിയ വീലുകൾ, ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകൾ, ബമ്പറിലെ കുറഞ്ഞ എയർ ഇൻടേക്ക്, ഗ്രേ നിറമുള്ള റൂഫ് റെയിലുകൾ എന്നിവയാണ് പുത്തൻ ഹ്യുണ്ടായി വെന്യുവിലെ മറ്റ് ഹൈലൈറ്റുകൾ.

ക്യാബിനിനുള്ളിൽ 2022 ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എല്ലാത്തരം അത്യാധുനിക ഫീച്ചർ സവിശേഷതകളാൽ സമ്പന്നമായിരിക്കും. അതിൽ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വരെ ഉൾപ്പെടുന്നുണ്ട്. കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബോസ് സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗും 360 ഡിഗ്രി ക്യാമറ എന്നിവ ഫീച്ചർ ലിസ്റ്റിലെ മറ്റ് ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളാണ്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ, ഇലക്ട്രിക് സൺറൂഫ്, ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ചില സൗകര്യങ്ങൾ എസ്‌യുവിയുടെ നിലവിലെ രൂപത്തിൽ ഉണ്ട്. ഇന്റീരിയറിൽ പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൗണ്ടഡ് കൺട്രോളുകളുള്ള പുതിയ സ്റ്റിയറിംഗ് വീൽ, സൺറൂഫ്, ഏറ്റവും പുതിയ ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റിവിറ്റി എന്നിവയും തുടർന്നും ലഭ്യമാക്കും.

പുതിയ ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയും മറ്റും ഉൾപ്പെടാം. വാഹനം ഒരു എൻ-ലൈൻ വേരിയന്റിനൊപ്പം നൽകാനും സാധ്യതയുണ്ട്.

പുതുക്കിയ ഹ്യുണ്ടായf വെന്യുവിലെ എഞ്ചിൻ ഓപ്ഷനുകളിൽ നിലവിലെ മോഡലിന്റെ അതേ എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടും. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂണിറ്റ് (82 bhp | 113 Nm), 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിൻ (99 bhp | 240 Nm), 1.0 ലിറ്റർ GDi ടർബോ പെട്രോൾ യൂണിറ്റ് (118 bhp | 172 Nm) എന്നിവ ഇതിൽ ഉൾപ്പെടും.

കോംപാക്‌ട് എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ, 6 സ്പീഡ് ക്ലച്ച്ലെസ് iMT, 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയും ഉൾപ്പെടും.


Click it and Unblock the Notifications








