ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതുതലമുറ ആവർത്തനത്തിനെ കാണാനായി. എന്നത്തേക്കാളും കൂടുതൽ ആധുനികമായി എത്തുന്നതിനാൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പല കിടുക്കൻ ഫീച്ചറുകളുമായാവും എംപിവി ഇത്തവണ വരിക.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

ക്രിസ്റ്റക്കു പകരം ഹൈക്രോസ് എന്നായിരിക്കും പുതുതലമുറ മോഡൽ അറിയപ്പെടുക. വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോൾ.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

ഇന്നോവയ്ക്ക് ആദ്യമായി അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) അല്ലെങ്കിൽ ഔദ്യോഗികമായി ടൊയോട്ട സേഫ്റ്റി സെൻസ് (TSS) സ്യൂട്ട് ലഭിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത. ഫോർച്യൂണറിന് പോലും ഇതുവരെ ഫീച്ചർ ഇല്ലാത്തതിനാൽ ഈ നൂതന സുരക്ഷാ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിൽ വിൽക്കുന്ന ആദ്യത്തെ ടൊയോട്ട വാഹനമായിരിക്കുമിത്.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

കൂടുതൽ വിശദമായി പറഞ്ഞാൽ, ടൊയോട്ട സേഫ്റ്റി സെൻസ് ADAS സ്യൂട്ടിൽ ഇനിപ്പറയുന്ന സുരക്ഷാ സവിശേഷതകളാണ് കമ്പനി അണിനിരത്തുക. അതിൽ ആദ്യത്തേത് പ്രീ-കൊളീഷൻ സിസ്റ്റമായിരിക്കും. അടിയന്തര ഘട്ടങ്ങളിൽ ഓട്ടോണമസ് ബ്രേക്കിംഗ് വഴി മുൻവശത്തുനിന്നുള്ള കൂട്ടിയിടികൾ തടയുന്നതിനായി കമ്പനി നൽകിയിരിക്കുന്ന ഫീച്ചറാണിത്.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും കണ്ടെത്താനും TSS സഹായിക്കും. ഡൈനാമിക് ക്രൂയിസ് കൺട്രോളാണ് ഇന്നോവ ഹൈക്രോസിൽ വാഗ്‌ദാനം ചെയ്യാൻ പോവുന്ന രണ്ടാമത്തെ ADAS സംവിധാനം. ഇത് മുന്നിലുള്ള വാഹനത്തിൽ നിന്ന് തുടർച്ചയായി പിന്തുടരുന്ന ദൂരം നിലനിർത്തുന്നു. അതിനനുസരിച്ച് വാഹനം സ്വയമേ ബ്രേക്ക് ചെയ്യുകയും ആക്‌സിലറേറ്റ് ചെയ്യുകയും ചെയ്യും.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

ലെയ്‌ൻ ട്രെയ്‌സിംഗ് അസിസ്റ്റാണ് ഇന്നോവയുടെ ADAS സംവിധാനത്തിൽ ഉൾപ്പെടുന്ന മറ്റൊരു ഫീച്ചർ. കാർ ലെയ്‌നുള്ളിൽ തന്നെ ഓടിക്കാൻ സഹായിക്കുന്ന ഒരു സജ്ജീകരണമാണിത്. കാർ അതിന്റെ ലെയ്നിൽ നിന്ന് പുറത്തുകടക്കുമ്പോൾ ഡ്രൈവറെ അറിയിക്കാൻ ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗും TSS നൽകും.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

രാത്രി കാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ഒരു വാഹനം വരുന്നതായി മനസിലാക്കുമ്പോൾ ഹൈ ബീം യാന്ത്രികമായി ഡിമ്മിലേക്ക് മാറുന്ന ഓട്ടോമാറ്റിക് ഹൈ ബീം സെറ്റപ്പും പുത്തൻ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ADAS സ്യൂട്ടിന്റെ പ്രത്യേകതയായിരിക്കും.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

ഡാഷ്‌ബോർഡ് മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയിൽ (എംഐഡി) ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതിന് റോഡിലെ സ്പീഡ് ലിമിറ്റും മറ്റ് അടയാളങ്ങളും റീഡ് ചെയ്യുന്ന

റോഡ് സൈൻ അസിസ്റ്റും എംപിവി നൽകും. ഇതോടൊപ്പം പ്രോആക്റ്റീവ് ഡ്രൈവിംഗ് അസിസ്റ്റും മോഡലിലുണ്ടാവും.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

വളവുകൾക്ക് എത്തുമ്പോൾ വളരെ ചെറിയ രീതിയിൽ ബ്രേക്കിംഗ് നടത്താനും കാറിനെ അതിന്റെ ലെയ്‌നിനുള്ളിലും മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലത്തിലും യാന്ത്രികമായി നിലനിർത്താനും ഡ്രൈവറെ സഹായിക്കുന്നു.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

TSS-ന്റെ വ്യത്യസ്ത പതിപ്പുകളിൽ മുകളിൽ പറഞ്ഞിരിക്കുന്ന സവിശേഷതകളുടെ സംയോജനം കാണാം. ഈ ഫീച്ചറുകളിൽ ഏതൊക്കെയാണ് ഇന്നോവ ഹൈക്രോസിൽ ലഭിക്കുകയെന്ന് കണ്ടറിയണം. വിദേശത്ത് കാമ്രി, പ്രിയസ്, കൊറോള, bZ4X ഇലക്ട്രിക് എസ്‌യുവി തുടങ്ങിയ ടൊയോട്ട വാഹനങ്ങളുടെ വിശാലമായ ശ്രേണിയിൽ TSS വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനിയെന്തുവേണം? ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട കാറാവാൻ Innova Hycross

മേൽപറഞ്ഞ സവിശേഷതകൾക്ക് പുറമെ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), വയർലെസ് ഫോൺ ചാർജിംഗ്, വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകളുടെ വലിയ നിരയും ഇന്നോവ ഹൈക്രോസിന് ലഭിക്കും.

Article Published On: Monday, October 31, 2022, 9:54 [IST]
English summary
New innova hycross to get adas first ever toyota car to offer advanced safety tech in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X