Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

എംപിവി സെഗ്മെന്റിൽ അലയടിയായി കഴിഞ്ഞ മാസമാണ് കിയ കാരെൻസ് കടന്നുവരുന്നത്. ആക്രമണാത്മകമായ വില നിർണയവും വലിപ്പത്തിലെ സമ്പന്നതയും സ്പോർട്ടി ഡിസൈനുമെല്ലാം കോർത്തിണക്കിയ മോഡലിന് ഗംഭീര സ്വീകരണമാണ് വിപണിയിൽ നിന്നും ലഭിച്ചത്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

2022 ഫെബ്രുവരി മാസത്തിൽ കിയ ഇന്ത്യ 18,121 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തുകയും സെൽറ്റോസിനെ ബെസ്റ്റ് സെല്ലറായി സ്വന്തമാക്കുകയും ചെയ്‌തപ്പോൾ പുതുതായി എത്തിയ കാരെൻസ് 5,109 യൂണിറ്റുകളുമായി ആദ്യ മാസത്തിൽ തന്നെ മൂന്നാം സ്ഥാനത്തെത്തി.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

കഴിഞ്ഞ മാസം പകുതിയോടെയാണ് കാരെൻസ് വിൽപ്പനയ്‌ക്കെത്തിയതു തന്നെ. വിപണി അവതരണത്തിന് മുമ്പായി മോഡലിന്റെ പ്രീ-ബുക്കിംഗ് 19,000 യൂണിറ്റുവരെ കടന്നിരുന്നു. മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ, ഹ്യുണ്ടായി അൽകസാർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ താഴ്ന്ന വകഭേദങ്ങൾ മുതലായവയ്‌ക്കെതിരെ മത്സരിക്കുന്ന കാരെൻസ് വരും ദിവസങ്ങളിൽ കൂടതൽ വിൽപ്പന കൈവരിക്കുമെന്നാണ് സൂചന.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

2022 ഫെബ്രുവരിയിൽ കാരെൻസ് ഒരു വലിയ മാർജിനിൽ XL6 എംപിവിയെ വിൽപ്പനയിൽ മറികടന്നതാണ് മറ്റൊരു ശ്രദ്ധേമായ കാര്യം. എർട്ടിഗയുടെ കൂടുതൽ പ്രീമിയം പതിപ്പായ ആറു സീറ്റർ മോഡലാണ് മാരുതി സുസുക്കി XL6. പുറമേയുള്ള മാറ്റങ്ങളും മധ്യനിര ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണവുമാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഈ മൾട്ടി പർപ്പസ് വാഹനത്തിന് നൽകിയിരിക്കുന്നത്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

കഴിഞ്ഞ മാസം XL6 ആഭ്യന്തര വിപണിയിൽ 3,304 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അതേസമയം പുതിയ എതിരാളിയായി കടന്നുവന്ന കാരെൻസിന് ആവട്ടെ മാരുതി എംപിവിയേക്കാൾ 1,805 യൂണിറ്റ് കുറവാണ് ലഭിച്ചിരിക്കുന്നത്. XL6-ൽ നേരിയ പരിഷ്ക്കാരങ്ങളുമായി വരും മാസം വിപണിയിൽ എത്തുമെന്ന സൂചനയുമുണ്ട്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള കിയയുടെ നിർമാണ യൂണിറ്റിൽ അടുത്തിടെ കാരെൻസിനായുള്ള മൂന്നാം ഷിഫ്റ്റ് ഉത്പാദനവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇക്കാരണത്താൽ കാത്തിരിപ്പ് കാലയളവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

അങ്ങനെയെങ്കിൽ വരും മാസങ്ങളിൽ മോഡലിന്റെ വിൽപ്പന അളവ് ഇനിയും വർധിക്കുമെന്ന് പ്രതീക്ഷിക്കാം. ഏറ്റവും പുതിയ വിശദാംശങ്ങൾ അനുസരിച്ച് കാരെൻസിനായുള്ള ബുക്കിംഗ് കാലയളവ് 49 ആഴ്ച്ച വരെയാണ് എത്തി നിൽക്കുന്നത്. ഏറ്റവും ഉയർന്ന ബുക്കിംഗ് കാലയളവ് പ്രസ്റ്റീജ് 6 സ്പീഡ് മാനുവൽ പെട്രോൾ 1.5 ലിറ്റർ പതിപ്പിനുമാണ്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

കാരെൻസ് ആറോ ഏഴോ സീറ്റർ ഓപ്ഷനായി വാങ്ങാം. 8.99 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ വരെയാണ് എംപിവിക്കായി കിയ നിശ്ചയിച്ചിരിക്കുന്ന വില. ഓപ്പോസിറ്റ്സ് യുണൈറ്റഡ് സ്‌റ്റൈലിംഗ് ഫിലോസഫി അടിസ്ഥാനമാക്കി ഇന്ത്യയിൽ വിൽക്കുന്ന ആദ്യത്തെ കിയ കാറാണിതെന്നതും ശ്രദ്ധേയം. കൂടാതെ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വേരിയന്റുകളിലാണ് എംപിവി വിൽപ്പനയ്ക്ക് എത്തുന്നത്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

എന്നാൽ 6 സീറ്റർ വേരിയന്റ് ടോപ്പ്-സ്പെക്ക് ലക്ഷ്വറി പ്ലസ് വേരിയന്റിൽ മാത്രമാകും ലഭ്യമാവുക. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുവിഒ കണക്ട്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയർലെസ് ചാർജർ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം കിയയുടെ നാലാമനായി എത്തിയ കാരെൻസിലുണ്ട്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

തീരുന്നില്ല, ഇവയ്ക്കു പുറമെ സിംഗിൾ-പേൻ സൺറൂഫ്, റൂഫ് മൗണ്ടഡ് റിയർ എന്നിവയാണ് കിയ കാരൻസിന്റെ ചില ഹൈലൈറ്റ് ഫീച്ചറുകൾ. എസി വെന്റുകൾ, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഡ്രൈവ് മോഡുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചർ സവിശേഷതകളും എംപിവി വാഹനത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

അതേസമയം മികച്ച നിർമാണ നിലവാരമുള്ള കിയ കാരെൻസിന്റെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾക്ക് പുറമെ ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയെല്ലാമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

സെൽറ്റോസിലൂടെ പരിചിതമായി അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് കാരെൻസിനും തുടിപ്പേകുന്നത്. ആദ്യത്തെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് 114 bhp കരുത്തിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമത്തെ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 138 bhp പവറും 242 Nm torque ഉം വികസിപ്പിക്കൂ.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

മറുവശത്ത് കാരെൻസിലെ 1.5 ലിറ്റർ CRDi ഡീസൽ യൂണിറ്റ് പരമാവധി 114 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമായ ഒന്നാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡായി ലഭ്യമാകുന്നത്.

Maruti Suzuki XL6 എംപിവിയെ ആദ്യമാസത്തിൽ തന്നെ കടത്തിവെട്ടി Kia Carens മോഡലിന്റെ തേരോട്ടം

അതേസമയം കിയ എംപിവിയുടെ ടർബോ പെട്രോൾ പതിപ്പിന് 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭ്യമാണ്. അതേസമയം ഓയിൽ ബർണറിന് 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്‌ഷണലായി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Article Published On: Thursday, March 3, 2022, 18:15 [IST]
English summary
New kia carens beat maruti suzuki xl6 in 2022 february sales details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X