കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലായ കാരെൻസ് 2022 ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തുന്നു. ജനുവരി 14 മുതൽ പുതിയ എംപിവിക്കായുള്ള ഓൺലൈൻ, ഓഫ്‌ലൈൻ ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

കാരെൻസിന് ആദ്യ ദിവസം തന്നെ 7,000 ബുക്കിംഗുകൾ ലഭിച്ചതായി കിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എംപിവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയായി നൽകി കിയ നാലാമനെ പ്രീ-ബുക്ക് ചെയ്യാം.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളിലാണ് വരാനിരിക്കുന്ന കാരെൻസ് എംപിവി എത്തുന്നത്. അവയെല്ലാം സ്റ്റാൻഡേർഡായി 7 സീറ്റർ മോഡലുകളാണ്. എന്നാൽ ടോപ്പ് എൻഡ് ലക്ഷ്വറി പ്ലസ് 6 സീറ്ററായും ലഭിക്കും. കാരെൻസിന് വ്യത്യസ്‌തമാർന്ന എട്ട് കളർ ഓപ്ഷനുകളായിരിക്കും കമ്പനി സമ്മാനിക്കുക.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

അതിൽ മോസ് ബ്രൗൺ, സ്പാർക്ലിംഗ് സിൽവർ, ഇംപീരിയൽ ബ്ലൂ എന്നീ മൂന്നു നിറങ്ങൾ എക്‌സ്‌ക്ലൂസീവായി എംപിവിക്ക് മാത്രമുള്ളതാണെന്നും കിയ മോട്ടോർസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ഹ്യുണ്ടായി അൽകസാറിന്റെ സഹോദരനാണ് കാരെൻസ്. മൂന്നുവരി എസ്‌യുവിടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എംപിവിയും നിർമിക്കുന്നത്.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

എന്നാൽ ഡിസൈനിന്റെ കാര്യത്തിൽ ഏറെ വ്യത്യസ്‌തമായിരിക്കും വരാനിരിക്കുന്ന ഈ 7 സീറ്റർ വാഹനം. കാരെൻസ് ഒരു സാധാരണ എംപിവി ആണെങ്കിലും അത് എസ്‌യുവി സ്റ്റൈലിംഗാണ് നൽകുന്നത്. മുൻവശത്ത് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് അസംബ്ലി, എൽഇഡി ഫോഗ് ലാമ്പുകൾ, ക്രോം, ഗ്ലോസ് ബ്ലാക്ക് ഘടകങ്ങൾ എന്നിവയുള്ള ഗ്രില്ലും ഇടംപിടിക്കും.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

കിയ കാരെൻസിനെ വിനോദ വാഹനം എന്നാണ് വിളിക്കുന്നതു തന്നെ. ഇന്ത്യയിൽ നിർമിക്കുന്ന കിയയുടെ പുതിയ ഡിസൈൻ ഫിലോസഫി "ഓപ്പോസിറ്റ്സ് യുണൈറ്റഡ്" അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വാഹനമായതിനാൽ കാരെൻസിന് വലിയ പ്രാധാന്യമുണ്ട്. വശക്കാഴ്ച്ചയിൽ തീർത്തും ഒരു എംപിവി ശൈലിയാണ് കൊറിയൻ വാഹനം സ്വീകരിച്ചിരിക്കുന്നത്.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

എന്നിരുന്നാലും പ്ലാസ്റ്റിക് ക്ലാഡിംഗും സ്യൂഡോ റൂഫ്-റെയിലുകളും അതിന്റെ എസ്‌യുവി ഘടകത്തിലേക്ക് ചേർക്കുന്നു. സ്ലിം എൽഇഡി സ്ട്രിപ്പ് വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന 2 റാപ് എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളാണ് പിൻ വശത്ത് ആധിപത്യം പുലർത്തുന്നത്. എം‌പി‌വിക്ക് ഒരു സംയോജിത സ്‌പോയിലർ, ഗണ്യമായ അളവിലുള്ള ക്രോം, ആക്രമണാത്മക ശൈലിയിലുള്ള ബമ്പർ എന്നിവയും ലഭിക്കുന്നു.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

ഇവയെല്ലാം കാരെൻസിന് സവിശേഷമായ രൂപമാണ് നൽകുന്നത്. പുറംപോലെ തന്നെ അകത്തളവും ഏറെ ആധുനികമായിരിക്കുമെന്നാണ് കമ്പനി പറഞ്ഞുവെച്ചിരിക്കുന്നത്. സാധാരണ കിയ കാറുകളെ പോലെ തന്നെ ഫീച്ചർ സമ്പന്നമായിരിക്കും കാരെൻസും എന്ന് നിസംശയം പറയാം.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

ഇവയിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉൾപ്പെടും. അത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കിയയുടെ UVO കണക്റ്റ്, എല്ലാ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി പൊരുത്തപ്പെടും.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

ഇതിനു പുറമെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സിംഗിൾ-പേൻ സൺറൂഫ്, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റൈസ്ഡ് ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ കിയ കാരെൻസിന്റെ സവിശേഷതകളായി മാറും.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, സൺറൂഫ്, കപ്പ് ഹോൾഡറുകളുള്ള സീറ്റ്-ബാക്ക് ടേബിളുകൾ, രണ്ടാം നിര സീറ്റുകൾക്ക് ഇലക്ട്രിക്കൽ പവർഡ് 1-ടച്ച് ടംബിൾ ഡൗൺ ഫീച്ചർ എന്നിവയും അതിലേറെയും സംവിധാനങ്ങളാണ് കിയ ഇന്ത്യ കാരെൻസിൽ ഒരുക്കുക.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

സുരക്ഷയിലും വിട്ടുവീഴ്ച്ചയൊന്നും ഉണ്ടാവില്ല. എബിഎസ്, ഇഎസ്‌സി, 4-ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 6 എയർബാഗുകൾ എന്നിവയെല്ലാം വരാനിരിക്കുന്ന എംപിവിയുടെ ഭാഗമാകും.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയിൽ കാണുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും കിയ കാരെൻസിലും ഉപയോഗിക്കുക. അതിനാൽ, ഉപഭോക്താക്കൾക്ക് 2 പെട്രോൾ, 1 ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. പെട്രോൾ യൂണിറ്റുകളിൽ 115 bhp കരുത്തിൽ 144 Nm torque പുറപ്പെടുവിക്കാൻ കഴിയുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടർ മോട്ടോർ ഉൾപ്പെടും.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

കൂടാതെ കൂടുതൽ ശക്തമായ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും കാരെൻസിൽ ഉണ്ടാകും. അത് പരമാവധി 140 bhp പവറിൽ 242 Nm torque ആകും ഉത്പാദിപ്പിക്കുക. ഈ രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുകൾ ലഭിക്കും. ടർബോ യൂണിറ്റിന് 7 സ്പീഡ് ഡിസിടി ഓപ്ഷനും ലഭിക്കും.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

കിയ കാരെൻസിലെ ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 250 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ ചാർജ്ഡ് 4 സിലിണ്ടർ യൂണിറ്റായിരിക്കും. ഇതിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർഖ്ക്ക് കൺവെർട്ടർ യൂണിറ്റും ഉൾപ്പെടും.

കിയ നാലാമൻ 'Carens' എംപിവി ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തും

കാരെൻസിന് 14 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുണ്ടാകാൻ സാധ്യതയുണ്ട്. ഇത് മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ എംപികളുമായി ഇന്ത്യൻ വിപണിയിൽ മാറ്റുരയ്ക്കും. കൂടാതെ ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700 എന്നിവയുടെ തെരഞ്ഞെടുത്ത വകഭേദങ്ങളുമായി മത്സരിക്കും.

Most Read Articles

Malayalam
English summary
New kia carens mpv to launch in india on february 2022
Story first published: Friday, January 28, 2022, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X