അവൻ ദേ ഇവിടെയുണ്ട്! പുത്തൻ 1.5 ഡീസൽ Thar എസ്‌യുവിയുടെ ആദ്യ ചിത്രങ്ങൾ ഇതാ...

രണ്ടാം തലമുറ ആവർത്തനത്തിലെത്തി തരംഗമായി മാറിയ ഥാർ എസ്‌യുവിയുടെ പുതിയൊരു വേരിയന്റിനെ കൂടി വിപണിയിൽ അവതരിപ്പിക്കുകയാണ് ജനപ്രിയരായ മഹീന്ദ്ര. ചെറിയ ശേഷിയുള്ള ഡീസൽ എഞ്ചിൻ, ടൂവീൽ ഡ്രൈവ് ഓപ്ഷൻ എന്നിവയെല്ലാമായാണ് മഹീന്ദ്ര നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്നൊരു ഥാറിനെ പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

2023 ആദ്യത്തോടെ വാഹനം പുറത്തിറക്കുമെന്നാണ് സൂചന. നിലവിൽ മറാസോ എംപിവിയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ എഞ്ചിനാവും പുതിയ ഥാറിലുണ്ടാവുക. മാനുവൽ ഗിയർ ബോക്സുമായി എത്തുന്ന വാഹനത്തിന് ഫോർ വീൽ ഡ്രൈവ് മോഡൽ ഉണ്ടാവില്ല. ഇക്കാരണത്താൽ വരാനിരിക്കുന്നത് എസ്‌യുവിയുടെ ഒരു എൻട്രി ലെവൽ പതിപ്പായിരിക്കും. ഉയർന്ന വേരിയന്റുകളിൽ ലഭ്യമായ 4x4 സെലക്ടറിൽ ടൂ-വീൽ ഡ്രൈവ് ഥാർ നഷ്‌ടപ്പെടുത്തും. പകരം മഹീന്ദ്ര ഈ ഭാഗത്ത് ഒരു ക്യൂബി ഹോൾ നൽകിയിട്ടുണ്ട്.

അവൻ ദേ ഇവിടെയുണ്ട്! പുത്തൻ 1.5 ഡീസൽ Thar എസ്‌യുവിയുടെ ആദ്യ ചിത്രങ്ങൾ ഇതാ...

സ്റ്റിയറിംഗ് വീലിനും ഡ്രൈവറുടെ ഡോറിനും ഇടയിലുള്ള കൺട്രോൾ പാനലിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷനും പുതിയ ഥാർ 2WD വേരിയന്റിന് ലഭിക്കുന്നുണ്ട്. അതോടൊപ്പം സെൻട്രൽ കൺസോളിലേക്ക് പുനഃസ്ഥാപിച്ചിരിക്കുന്ന കൺട്രോൾ സ്വിച്ചുകളുടെ ഒരു പുതിയ പാനലും വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഈ പാനലിൽ ഒരു ഡോർ ലോക്ക്/അൺലോക്ക് ബട്ടൺ, ഹസാർഡ് ലൈറ്റ് സ്വിച്ച്, ട്രാക്ഷൻ കൺട്രോൾ സ്വിച്ച് എന്നിവയും മറ്റുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പിൻ ഫെൻഡറുകളിൽ നിന്ന് 4x4 ബാഡ്ജിംഗും മഹീന്ദ്ര നീക്കം ചെയ്തിട്ടുണ്ട്. 2WD ഥാറിലെ മറ്റെല്ലാം 4WD ഥാറിലേതിന് സമാനമാണ്. വരാനിരിക്കുന്ന പുതിയ ടൂവീൽ ഡ്രൈവ് ഥാറിന്റെ എഞ്ചിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. മറാസോയിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ആയിരിക്കും അതിൽ ആദ്യത്തേത്. ഇത് എസ്‌യുവിയിൽ 118 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അവൻ ദേ ഇവിടെയുണ്ട്! പുത്തൻ 1.5 ഡീസൽ Thar എസ്‌യുവിയുടെ ആദ്യ ചിത്രങ്ങൾ ഇതാ...

മറാസോ എംപിവിയിൽ എഞ്ചിൻ ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കുമ്പോൾ ടൂവീൽ ഡ്രൈവ് ഥാറിൽ റിയർ-വീൽ ഡ്രൈവ് സിസ്റ്റവുമായാവും മഹീന്ദ്ര ജോടിയാക്കുക. മറ്റൊന്ന് നിലവിലുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിക്കും. അത് 152 bhp പവറിൽ 300 Nm torque വരെ വികസിപ്പിക്കുന്നതാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 320 Nm torque ആണ് ഈ വേരിയന്റ് നൽകുക. ഇവ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാനായേക്കും.

പുതിയ, ചെറിയ എഞ്ചിൻ ഓപ്ഷൻ എത്തുന്നതോടെ ടാക്സ് ഇളവുകൾ ഥാറിന് ലഭിക്കുമെന്നും അതിനനുസരിച്ച് വാഹനത്തിന്റെ വില കുറയുമെന്നുമാണ് പ്രതീക്ഷ. പത്തു ലക്ഷത്തിൽ താഴെ വിലയുമായിട്ടായിരിക്കും പുതിയ മോഡൽ എത്തുക എന്നതാണ് പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ജനുവരിയിൽ പുതിയ മോഡൽ മഹീന്ദ്ര വിപണിയിലെത്തിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ചെറിയ ഥാറിന് നിലവിലെ വാഹനത്തിൽ നിന്ന് 100 കിലോയിൽ അധികം ഭാരം കുറയുകയും ചെയ്യും. അതോടൊപ്പം വലിപ്പം കുറഞ്ഞ ടയറുകളും ഉയർന്ന മൈലേജ് വാഹനത്തിന് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവൻ ദേ ഇവിടെയുണ്ട്! പുത്തൻ 1.5 ഡീസൽ Thar എസ്‌യുവിയുടെ ആദ്യ ചിത്രങ്ങൾ ഇതാ...

നീളത്തിനും വീതിയിലും വീൽബേസിലും മറ്റ് പരിഷ്ക്കാരങ്ങളൊന്നും ഉണ്ടാവുകയുമില്ല. നിലവിൽ 13.59 ലക്ഷം രൂപ മുതൽ 16.29 ലക്ഷം രൂപ വരെയാണ് ഥാറിന്‍റെ എക്സ്ഷോറൂം വില. ചെറിയ എഞ്ചിനും സബ്-4 മീറ്റർ നീളവും നൽകുന്ന എക്സൈസ് ആനുകൂല്യങ്ങൾ മഹീന്ദ്രയ്ക്ക് പ്രയോജനപ്പെടുത്താം. അങ്ങനെ 2WD ഥാർ ഡീസലിന്റെ വില ഏകദേശം 10 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൂട്ടൽ. മഹീന്ദ്ര ഇപ്പോൾ നിർത്തലാക്കിയ ഥാർ AX അവതരിപ്പിച്ചപ്പോൾ പെട്രോൾ എഞ്ചിനുള്ള സോഫ്റ്റ്-ടോപ്പ് വേരിയന്റിന് 9.80 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില.

പുതിയ ഥാർ ടൂവീൽ ഡ്രൈവ് (2WD) വേരിയന്റ് 2023 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം തന്നെ മാരുതി സുസുക്കി 2023 ഓട്ടോ എക്‌സ്‌പോയിൽ 5-ഡോർ ജിംനി അനാച്ഛാദനം ചെയ്യും. എന്നിരുന്നാലും മഹീന്ദ്ര ഇത്തവണ ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കാത്തതിനാൽ ഥാറിന്റെ പുത്തൻ പതിപ്പ് നേരിട്ടാവും വിപണിയിലെത്തുക. പുത്തൻ മോഡലിലൂടെ വിപണിയിൽ പുതു ചലനം ഉണ്ടാക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അതോടൊപ്പം XUV400 ഇവിയുടെ വിൽപ്പനയും ജനുവരിയോടെ മഹീന്ദ്ര ആരംഭിച്ചേക്കും.

More from DriveSpark

Article Published On: Monday, December 26, 2022, 16:00 [IST]
English summary
New mahindra thar 2wd variant spied launch soon more details revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X