മൂന്നു വേരിയിന്റിനൊപ്പം കിടുക്കൻ ഫീച്ചറുകളും സേഫ്റ്റിയും! Mahindra XUV400 ഇവിയുടെ പുതിയ വിവരങ്ങൾ അറിയാം

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ സാധ്യതയുണ്ടെന്ന് മനസിലാക്കി പ്രവർത്തിച്ച ആദ്യത്തെ പ്രമുഖ വാഹന നിർമാതാക്കളിൽ ഒരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇ-വെരിറ്റോ, e2o തുടങ്ങിയ മോഡലുകളിലൂടെ ഇവി രംഗത്ത് പയറ്റാൻ തീരുമാനിച്ച കമ്പനി കുറച്ചു നാളായി പാസഞ്ചർ ഇലക്ട്രിക് വാഹന രംഗത്തു നിന്നും ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു.

എന്നാൽ പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണെന്ന് അറിയാല്ലോ... ഇത് ശരി വെക്കുന്ന പോലെയാണ് മഹീന്ദ്ര XUV400 ഇവിയുടെ കടന്നു വരവ്. ഇലക്‌ട്രിക് എസ്‌‌യുവി നിരയിലെ വമ്പനായ ടാറ്റ നെക്സോൺ ഇവിക്ക് വെല്ലുവിളിയുമായാണ് XUV400 കടന്നുവരുന്നത്. വാഹനത്തെ ഇതിനോടകം തന്നെ പരിചയപ്പെടുത്തിയിരുന്നുവെങ്കിലും വില പ്രഖ്യാപനമോ മറ്റ് വിശദാശംങ്ങളോ കമ്പനി പുറത്തുവിട്ടിരുന്നില്ല. എന്നാൽ പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുടെ വിലയും 2023 ജനുവരിയിൽ രാജ്യത്ത് അവതരിപ്പിക്കും.

ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റുകളും മറ്റ് വിശദാംശങ്ങളും പുറത്തുവന്നിരിക്കുകയാണ്. ബേസ്, EP, EL എന്നിങ്ങനെ മൂന്ന് വേരിയിന്റുകളായിരിക്കും മഹീന്ദ്ര XUV400 വാഗ്‌ദാനം ചെയ്യുക. മഹീന്ദ്രയുടെ അഡ്രിനോ X സോഫ്‌റ്റ്‌വെയർ, ഇലക്ട്രിക് സൺറൂഫ്, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകളുള്ള കണക്‌റ്റഡ് കാർ ടെക്‌നോളജി എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള സവിശേഷതകളോടെയാവും ഇലക്ട്രിക് എസ്‌യുവികളുടെ ടോപ്പ് എൻഡ് വേരിയന്റ് വരുന്നത്.

ഈ ടോപ്പ് എൻഡ് വേരിയന്റിൽ ആറ് എയർബാഗുകൾ, നാല് വീലിലും ഡിസ്‌ക് ബ്രേക്കുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഐഎസ്ഒഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും മറ്റുള്ളവയും കമ്പനി സജ്ജീകരിച്ചിരിക്കുന്നുവെന്നതാണ് മറ്റ് ഹൈലൈറ്റുകൾ. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയിൽ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് ഒആർവിഎം, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ ഫീച്ചറുകളും ബ്രാൻഡ് സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ആർട്ടിക് ബ്ലൂ, ഗാലക്സി ഗ്രേ, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, ഇൻഫിനിറ്റി ബ്ലൂ എന്നീ 5 കളർ ഓപ്ഷനുകളും സാറ്റിൻ കോപ്പർ ഫിനിഷിൽ ഡ്യുവൽ ടോൺ റൂഫ് ഓപ്ഷനും മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിക്ക് ലഭിക്കും.39.4kWh ബാറ്ററി പായ്ക്കാണ് XUV400 ഇവിയുടെ ഹൃദയം. ഇത് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. ഇലക്ട്രിക് മോട്ടോർ 150 bhp പവറിൽ 310 Nm torque വരെ ഉത്രാദിപ്പിക്കാനും ശേഷിയുള്ളതായിരിക്കും.

വെറും 8.3 സെക്കൻഡിനുള്ളിൽ 0-100 കി.മീ. വേഗത കൈവരിക്കാനും XUV00 ഇലക്ട്രിക്കിന് സാധിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ വാഹനമാക്കി ഇവിയെ മാറ്റുന്നു. എസ്‌യുവിക്ക് ഇലക്‌ട്രോണിക് പരിമിതമായ പരമാവധി വേഗത മണിക്കൂറിൽ 150 കിലോമീറ്ററാണെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. പുതിയ XUV400 ഇവിക്ക് ഒറ്റ ചാർജിൽ 456 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ടാകുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തെയും എസ്‌യുവി പിന്തുണയ്ക്കും.

50kW FC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 ഇലക്ട്രിക്കിന്റെ ബാറ്ററി 50 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഒരാൾക്ക് യഥാക്രമം 7.2kW/32A ഔട്ട്‌ലെറ്റ് വഴിയും 3.3kW/16A ഗാർഹിക സോക്കറ്റ് വഴിയും 6 മണിക്കൂർ 30 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാം എന്നതും പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. മഹീന്ദ്ര XUV400 ഇലക്ട്രിക് ൺ, ഫാസ്റ്റ്, ഫിയർലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളിലാണ് വരുന്നത്.

സെഗ്‌മെന്റ് ഫസ്റ്റ് സിംഗിൾ പെഡൽ ഡ്രൈവ് മോഡും (ലൈവ്ലി മോഡ്) മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ നിലവാരത്തിനൊപ്പം സ്റ്റിയറിംഗും ത്രോട്ടിൽ പ്രതികരണവും ഡ്രൈവിംഗ് മോഡുകൾ ക്രമീകരിക്കുന്നു. മുംബൈ, ഹൈദരാബാദ്, ഡൽഹി എൻസിആർ, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ, പൂനെ, അഹമ്മദാബാദ്, ഗോവ, ജയ്പൂർ, സൂറത്ത്, നാഗ്പൂർ, തിരുവനന്തപുരം, നാസിക്, ചണ്ഡിഗഡ്, കൊച്ചി എന്നിങ്ങനെ 16 നഗരങ്ങളിൽ പുതിയ XUV400 ഇവിയുടെ ടെസ്റ്റ് ഡ്രൈവുകൾ 2022 ഡിസംബർ മുതൽ മഹീന്ദ്ര ആരംഭിക്കും.

ആദ്യഘട്ടത്തിൽ 16 നഗരങ്ങളിൽ പുതിയ മോഡൽ അവതരിപ്പിക്കും. പുതിയ XUV400 ഇലക്ട്രിക്കിന്റെ വില 2023 ജനുവരി മാസത്തിലാവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വെളിപ്പെടുത്തുക. ടാറ്റ നെക്‌സോൺ ഇവി മാക്‌സ്, എംജി ZS ഇവി, ഹ്യുണ്ടായി കോന എന്നിവയ്‌ക്കെതിരെയാണ് പുതിയ മോഡൽ സ്ഥാനം പിടിക്കുക. പുതിയ മോഡലിന് ഏകദേശം 18 ലക്ഷം മുതൽ 23 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

XUV300 അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് അല്പം വ്യത്യസ്തമായ സ്റ്റൈലിംഗും കൂടുതൽ സവിശേഷതകളാൽ സമ്പന്നമായ ഇന്റീരിയറുമായാണ് വരുന്നത്. XUV300 ഒരു സബ്-4 മീറ്റർ എസ്‌യുവിയാണെങ്കിൽ, പുതിയ XUV400 ഇവിക്ക് ഏകദേശം 4.2 മീറ്റർ നീളമുണ്ടാകും. ഇതിന് 1821 മില്ലീമീറ്റർ വീതിയും 1634 മില്ലീമീറ്റർ ഉയരവും 2600 മില്ലീമീറ്റർ വീൽബേസും ഉണ്ട്. 378-418 ലിറ്റർ എന്ന ഏറ്റവും മികച്ച ഇൻ-ക്ലാസ് ബൂട്ട് സ്പേസും ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
New mahindra xuv400 electric suv variants and other details leaked
Story first published: Monday, November 28, 2022, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X