80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

ഇന്ത്യയിലെ എസ്‌യുവി വിപണിക്ക് ഏറെ മാറ്റങ്ങൾ സമ്മാനിച്ച വാഹനമാണ് മഹീന്ദ്ര 2021 ഓക്‌‌ടോബറിൽ അവതരിപ്പിച്ച പുതുപുത്തൻ XUV700. മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിൽ 50,000 ബുക്കിംഗുകൾ സ്വന്തമാക്കിയ നേട്ടവും ഈ പകരക്കാരന് അവകാശപ്പെടാനുണ്ട്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇത്രയും ബുക്കിംഗുകൾ നേടിയ മറ്റൊരു എസ്‌യുവി ഇന്ത്യയിൽ ഇല്ലെന്നു വേണം പറയാൻ. ഈ ബുക്കിംഗ് കണക്കുകൾ ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഇത് XUV700-യുടെ വേരിയന്റിനെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവ് 17 മാസമായി ഉയർത്തിയിട്ടുമുണ്ട്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

അസംസ്കൃത വസ്തുക്കൾ മുതലായ നിർമാണ ചെലവുകളും മറ്റ് വരുന്ന ചെലവുകളും കാരണം, മിക്കവാറും എല്ലാ കാർ നിർമാതാക്കളും പുതുവർഷം മുതൽ തങ്ങളുടെ വാഹനങ്ങൾക്ക് വില വർധനവും പ്രഖ്യാപിച്ചിരിക്കുകയാണ്. XUV700-ന്റെ വിലയിൽ 80,000 രൂപ വരെ വർധനയുണ്ടായതായാണ് മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

XUV700 ഡീസലിന്റെ ടോപ്പ് 'AX7 ലക്ഷ്വറി പായ്ക്ക് ഓട്ടോമാറ്റ്ക് AWD' വേരിയന്റിലാണ് ഏറ്റവും വലിയ വില വർധനവ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ഏറ്റവും കുറഞ്ഞ വർധനവ് എസ്‌യുവിയുടെ പെട്രോളിന്റെ ബേസ് 'MX' വേരിയന്റിലാണ്. ഇതിന് 47,000 രൂപയോളമാണ് കൂടിയിരിക്കുന്നത്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

മോഡലിന്റെ പെട്രോൾ വേരിയന്റ് തിരിച്ചുള്ള കൃത്യമായ വില പരിഷ്ക്കാരം ഇങ്ങനെ; MX മാനുവൽ 5 സീറ്ററിന് 12.49 ലക്ഷം രൂപയിൽ നിന്നും 12.96 ലക്ഷം രൂപയായി ഉയർന്നു.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

AX3 മാനുവൽ 5 സീറ്ററിന് 14.49 ലക്ഷം രൂപയിൽ നിന്ന് 15.02 ലക്ഷം രൂപയും, AX3 ഓട്ടോമാറ്റിക് 5 സീറ്ററിന് 15.99 ലക്ഷം രൂപയിൽ നിന്ന് 16.57 ലക്ഷം രൂപയും, AX5 മാനുവൽ 5 സീറ്റർ 15.49 ലക്ഷം രൂപയിൽ നിന്ന് 16.06 ലക്ഷം രൂപയുമായാണ് ഉയർന്നിരിക്കുന്നത്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

അതേസമയം മഹീന്ദ്ര XUV700 എസ്‌യുവിയുടെ 7 സീറ്റർ വകഭേദങ്ങളായ AX5 മാനുവലിന് 16.09 ലക്ഷം രൂപയിൽ നിന്നും 16.67 ലക്ഷം രൂപയായാണ് വില വർധിപ്പിച്ചിരിക്കുന്നത്. AX5 ഓട്ടോമാറ്റിക് 5 സീറ്റർ വേരിയന്റിന് 17.09 ലക്ഷം രൂപയിൽ നിന്ന് 17.71 ലക്ഷം രൂപയും, AX7 മാനുവൽ 7 സീറ്ററിന് 17.99 ലക്ഷം രൂപയിൽ നിന്നും 18.63 ലക്ഷം രൂപയുമായാണ് വില വർധിപ്പിച്ചിരിക്കുന്നത്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

AX7 ഓട്ടോമാറ്റിക് 7 സീറ്ററിന് 19.59 ലക്ഷം രൂപയിൽ നിന്നും 20.29 ലക്ഷം രൂപയായും AX7 ലക്ഷ്വറി പായ്ക്ക് ഓട്ടോമാറ്റിക്കിന് 7 സീറ്റർ പതിപ്പിന് 21.29 ലക്ഷം രൂപയിൽ നിന്നും 22.04 രൂപയായുമായാണ് മഹീന്ദ്ര പരിഷ്ക്കരിച്ചിരിക്കുന്നത്. ഈ വില വർധനയ്‌ക്കൊപ്പം മെക്കാനിക്കലായോ മറ്റ് മാറ്റങ്ങളൊന്നും എസ്‌യുവിയിൽ കമ്പനി വരുത്തിയിട്ടില്ല.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

ഇനി മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഡീസൽ പതിപ്പുകളുടെ വില വർധനവിലേക്ക് നോക്കിയാൽ MX മാനുവൽ 5 സീറ്റർ ഡീസലിന് 12.99 ലക്ഷം രൂപയിൽ നിന്ന് 13.47 ലക്ഷം രൂപയും, AX3 മാനുവൽ 5 സീറ്ററിന് 14.99 ലക്ഷം രൂപയിൽ നിന്ന് 15.53 ലക്ഷം രൂപയും, AX3 മാനുവൽ 7 സീറ്ററിന് 15.69 ലക്ഷം രൂപയിൽ നിന്ന് 16.26 ലക്ഷം രൂപയുമായാണ് കൂടിയിരിക്കുന്നത്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

AX3 ഡീസൽ ഓട്ടോമാറ്റിക് 5 സീറ്ററിന് 16.59 ലക്ഷം രൂപയിൽ നിന്ന് 17.29 ലക്ഷം രൂപയായും, AX5 മാനുവൽ 5 സീറ്റർ പതിപ്പിന് 16.09 ലക്ഷം രൂപയിൽ നിന്ന് 16.67 ലക്ഷം രൂപയായും, AX5 മാനുവൽ 7 സീറ്ററിന് 16.69 ലക്ഷം രൂപയിൽ നിന്ന് 17.29 ലക്ഷം രൂപയായുമായാണ് ഉയർന്നിരിക്കുന്നത്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

എസ്‌യുവിയുടെ AX5 ഓട്ടോമാറ്റിക് 5 സീറ്ററിന് 17.69 ലക്ഷം രൂപയിൽ നിന്ന് 18.32 ലക്ഷം രൂപയായും, AX5 മാനുവൽ 7 സീറ്ററിന് 18.29 ലക്ഷം രൂപയിൽ നിന്നും 18.94 ലക്ഷം രൂപയായുമായാണ് വില വർധിപ്പിച്ചിരിക്കുന്നത്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

XUV700 എസ്‌യുവിയുടെ AX7 മാനുവൽ 7 സീറ്ററിന് 18.59 ലക്ഷം രൂപയിൽ നിന്നും 19.25 ലക്ഷം രൂപയായും, AX7 ഓട്ടോമാറ്റിക് 7 സീറ്ററിന് 20.19 ലക്ഷം രൂപയിൽ നിന്ന് 20.90 ലക്ഷം രൂപയായും വർധിച്ചു.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

മോഡലിന്റെ AX7 ഓട്ടോമാറ്റിക് AWD 7 സീറ്ററിന് 21.49 ലക്ഷം രൂപയിൽ നിന്ന് 22.24 ലക്ഷം രൂപയായും, AX7 ലക്ഷ്വറി പായ്ക്ക് മാനുവൽ 7 സീറ്റർ പതിപ്പിന് 20.29 ലക്ഷം രൂപയിൽ നിന്നും 21.00 ലക്ഷം രൂപയായുമായാണ് മഹീന്ദ്ര വില വർധിപ്പിച്ചിരിക്കുന്നത്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

AX7 ലക്ഷ്വറി പായ്ക്ക് ഓട്ടോമാറ്റിക് 7 സീറ്റർ വേരിയന്റിന് 21.89 ലക്ഷം രൂപയിൽ നിന്നും 22.66 ലക്ഷം രൂപയാണ് ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് AX7 ലക്ഷ്വറി പായ്ക്ക് ഓട്ടോമാറ്റിക് AWD 7 സീറ്റർ വകഭേദത്തിന് 22.99 ലക്ഷം രൂപയിൽ നിന്ന് 23.79 ലക്ഷം രൂപയായി വില ഉയർത്തി.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

മഹീന്ദ്ര XUV700 എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 2.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ യൂണിറ്റ് പരമാവധി 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 2.2 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

80,000 രൂപ വരെ വർധിച്ചു, പുതിയ XUV700 എസ്‌യുവിക്കും വില കൂട്ടി Mahindra

വാഹനത്തിന്റെ ഡീസൽ MX വേരിയന്റിൽ 155 bhp പവറിൽ 360 Nm torque ആണ് സൃഷ്ടിക്കുന്നത്. അതേസമയം AX വേരിയന്റ് നിരയിൽ മാനുവൽ വേരിയന്റ് ഡീസൽ എഞ്ചിൻ 185 bhp കരുത്തിൽ 420 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഓട്ടോമാറ്റിക്കിൽ ടേർഖ് 450 Nm ആയി ഉയരും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New mahindra xuv700 suv prices increased in india up to rs 80000 details
Story first published: Wednesday, January 12, 2022, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X