മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

2015 മുതൽ ഇന്ത്യൻ വിപണിയിലെ നിറസാന്നിധ്യമായ വാഹനമാണ് മാരുതി സുസുക്കി ബലേനോ. ഇതിനോടകം 10 ലക്ഷത്തിലധികം ഉപഭോക്താക്കളെ കണ്ടെത്തിയ പ്രീമിയം ഹാച്ച്ബാക്ക് സുപ്രധാന മാറ്റങ്ങളുടെ എത്തുകയാണിപ്പോൾ.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ചാണ് ബലേനോ. കാറിന്റെ പുനർനിർമിത പതിപ്പായ ഗ്ലാൻസയും എല്ലാ മാസവും സ്ഥിരമായ നമ്പറുകൾ രജിസ്റ്റർ ചെയ്യുന്നതിൽ വിജയം കണ്ടിട്ടുമുണ്ട്. അതിനാൽ പുതിയ ബലേനോയുടെ വരവ് ടൊയോട്ടയ്ക്കും ഏറെ സഹായകരമാവും.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

കാഴ്ച്ചയിൽ വൻ പരിഷ്ക്കാരങ്ങളാണ് മാരുതി സുസുക്കി കൊണ്ടുവരുന്നത്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും വലിയ മെഷ് ഗ്രിൽ, റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പർ, വിശാലമായ എയർ ഡാം, റീസ്റ്റൈൽ ചെയ്ത ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവ ഉപയോഗിച്ച് മുൻഭാഗം പൂർണമായും മാറ്റിയിട്ടുണ്ട്.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

എന്നാൽ വശക്കാഴ്ച്ചയിൽ പ്രീമിയം ഹാച്ച്ബാക്കിന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ പഴയതുപോലെ തന്നെ തുടരുന്നു. പിൻഭാഗത്ത് ഹാച്ച്ബാക്കിന് സ്‌പോർട്ടി ട്രൈ-എൽഇഡി എലമെന്റുകളോടെ പുനർരൂപകൽപ്പന ചെയ്‌ത എൽഇഡി ടെയിൽ ലാമ്പുകളാണ് ലഭിക്കുന്നത്. പുതിയ കളർ ഓപ്ഷനുകളും ഈ അപ്‌ഡേറ്റിന്റെ ഭാഗമാണ്.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

പുറംമോടിപോലെ തന്നെ അകത്തളത്തിലും കാര്യമായ പരിഷ്ക്കാരങ്ങളുമായാണ് പുതിയ മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നത്. ഇന്റീരിയറിൽ ഹാച്ചിന് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ലഭിക്കുന്നു. സ്മാർട്ട്പ്ലേ പ്രോ പ്ലസിനൊപ്പം വാഗ്ദാനം ചെയ്യുന്ന വലിയ 9 ഇഞ്ച് യൂണിറ്റാണിത്.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

ഇതിന് വയർലെസ് ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും പിന്തുണയുണ്ടാകും. പുതിയ കണക്റ്റിവിറ്റി ഫീച്ചറുകളുടെ ഒരു ശ്രേണി ഉൾപ്പെടെ മറ്റ് നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കുന്നു. പുതുക്കിയ ഇന്റീരിയർ തീമും അപ്‌ഹോൾസ്റ്ററിയും 2022 മോഡൽ ബലേനോയിൽ ഉണ്ടാകും.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

അത്യാധുനിക സാങ്കേതികവിദ്യകളാൽ സമ്പന്നമായിരിക്കും പുതിയ മാരുതി ബലേനോ. പ്രധാന കൂട്ടിച്ചേർക്കലായി ഒരു പുതിയ ഹെഡ്-അപ്പ് ഡിസ്‌പ്ലേ വരെ ഇടംപിടിക്കും. ഇത് സ്പീഡോമീറ്റർ, ആർ‌പി‌എം, സമയം മുതലായവ പോലുള്ള വിവരങ്ങളുടെ ഒരു ശ്രേണിയാണ് പ്രദർശിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ പ്രത്യേക ആവശ്യങ്ങളും മുൻഗണനകളും അനുസരിച്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേയിൽ കാണിച്ചിരിക്കുന്ന വിവരങ്ങൾ ഇഷ്‌ടാനുസൃതമാക്കാനും കഴിയുമെന്നാണ് സൂചന.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

എഞ്ചിൻ ഓപ്ഷൻ മുമ്പത്തേതിന് സമാനമായിരിക്കും. പരമാവധി 82 bhp പവറിൽ 113 Nm torque സൃഷ്ടിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് ഇതിന് ലഭിക്കില്ല. പകരം 89 bhp കരുത്ത് നൽകുന്ന മൈൽഡ് ഹൈബ്രിഡ് 1.2 ലിറ്റർ എഞ്ചിൻ മാത്രമാകും പുതുക്കിയ പ്രീമിയം ഹാച്ച്ബാക്കിന് ലഭിക്കൂ. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, എഎംടി എന്നിവ ഉൾപ്പെടുന്നു.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

മികച്ച സിവിടി ഓട്ടോമാറ്റിക്കിനെ ഒഴിവാക്കിയത് നിരാശാജനകമാണ്. പുതിയ വിവരങ്ങൾ അനുസരിച്ച് 2022 മാരുതി ബലേനോ മാനുവലിന് 22.35 കിലോമീറ്റർ മൈലേജാകും ഉണ്ടാവുക. അതേസമയം കാറിന്റെ എഎംടി വേരിയന്റിന് 22.94 കിലോമീറ്ററാണ് ലഭിക്കുക. നിലവിലെ ബലേനോ മാനുവലിന്റെ മൈലേജുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ലിറ്ററിന് 1.5 കിലോമീറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

പുതിയ ബലേനോയുടെ ഭാരം കൂടാൻ സാധ്യതയുള്ളതാകാം മൈലേജ് കുറയാൻ കാരണം. ബലേനോ സിവിടി മൈലേജും ബലേനോ എഎംടി മൈലേജും താരതമ്യം ചെയ്യുമ്പോൾ രണ്ടാമത്തേത് ലിറ്ററിന് 3.38 കിലോമീറ്റർ കൂടുതലുമുണ്ട്. പുതിയ 2022 മാരുതി ബലേനോയുടെ മൊത്ത വാഹന ഭാരം 70 കിലോ വർധിച്ച് 1,410 കിലോയായി.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ ആൾട്രോസിന് 1,405 കിലോയാണ് ഭാരം. അതേസമയം പുതിയ ബലേനോ ക്ലാസ് ലീഡിംഗ് സുരക്ഷ വാഗ്ദാനം ചെയ്യുമെന്ന് മാരുതി നേരത്തെ അവകാശപ്പെട്ടിരുന്നു. മൊത്തത്തിലുള്ള കാർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഘടനാപരമായ മെച്ചപ്പെടുത്തലുകൾ മൂലമാണോ അതോ അധിക സാങ്കേതികവിദ്യ / എയർബാഗുകൾ / മുതലായവ കാരണം ഈ കൂട്ടിച്ചേർക്കപ്പെട്ട മൊത്ത ഭാരം ഉണ്ടോ എന്ന് കണ്ടറിയണം.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

പുതുക്കിയ ബലേനോയും ഗ്ലാൻസയും യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മോഡലുകൾക്ക് ശക്തമായ ഷാസിയും ബോഡി പാനലുകളും ഉപയോഗിക്കാനും ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നിന്ന് 4 സ്റ്റാർ അല്ലെങ്കിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലക്ഷ്യമിടുന്നു.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

നിലവിൽ 5 സ്റ്റാർ NCAP റേറ്റിംഗുള്ള ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ ആൾട്രോസാണ്. ഹ്യുണ്ടായി i20 ഇന്ത്യയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ല. ബലേനോയിൽ അല്ലെങ്കിൽ ഗ്ലാൻസയിൽ ലഭ്യമായ സുരക്ഷാ ഫീച്ചറുകളുടെ ലിസ്റ്റും അപ്‌ഡേറ്റ് ചെയ്യും.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

ബലേനോയുടെ ബുക്കിംഗ് നിലവിൽ 11,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും അംഗീകൃത നെക്‌സ ഡീലർഷിപ്പുകളിലോ ഓൺലൈനിലോ ഇത് ചെയ്യാവുന്നതാണ്. വളരെയധികം പരിഷ്ക്കരിച്ച ബലേനോയും ഗ്ലാൻസയും ഉയർന്ന വിലയിൽ പുറത്തിറക്കാനാണ് സാധ്യത.

മൈലേജ് ഒരൽപം കുറയും, പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ധനനക്ഷമത കണക്കുകൾ പുറത്ത്

അപ്പോഴും ഈ വിഭാഗത്തിലെ ഏറ്റവും മത്സരാധിഷ്ഠിത വിലയുള്ള കാറുകളായി അവ തുടരും. ഹ്യുണ്ടായി ഐ20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഫോക്സ്‌വാഗൺ പോളോ എന്നിവ ഉൾപ്പെടുന്ന നിരയുമായാകും കാറിന്റെ മത്സരം.

More from DriveSpark

Article Published On: Wednesday, February 16, 2022, 10:10 [IST]
English summary
New maruti baleno facelift mileage figures out now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X