കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ അവതരിപ്പിക്കും

പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ തംരഗമായ മോഡലാണ് മാരുതി സുസുക്കി ബലേനോ. 6 വര്‍ഷം കൊണ്ട് വില്‍പനയില്‍ വണ്‍ മില്യണ്‍ അടിച്ച് വാഹനം കരുത്തുകാട്ടുകയും ചെയ്‌തു. അതായത് ഇന്ന് 10 ലക്ഷം ഉപഭോക്താക്കളുള്ള കാറാണ് ബലേനോയെന്ന് സാരം.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

ഇന്ത്യൻ വിപണിയിൽ പുതിയ കാറുകളുടെയും എസ്‌യുവികളുടെയും വിപുലമായ ശ്രേണി ഒരുക്കാന്‍ ഒരുങ്ങുന്ന മാരുതി നിരയിൽ നിന്നും ആദ്യമെത്തുന്നതും ഈ കേമൻ തന്നെയായിരിക്കും. ഏറെ നവീകരിച്ച മാരുതി സുസുക്കി ബലേനോ ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്നതാണ് സന്തോഷ വാർത്ത.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

ഈ വർഷം പരിഷ്ക്കാരത്തിന് വിധേയമാകുന്ന മാരുതി സുസുക്കി അരീന, നെക്‌സ മോഡലുകളുടെ നീണ്ട പട്ടികയിൽ ആദ്യത്തേതാകും പുതിയ ബലേനോ. സെഗ്മെന്റിൽ പുതുതായി എത്തിയ ടാറ്റ ആൾട്രോസും പുതുതലമുറ ഹ്യുണ്ടായി i20-യും അരങ്ങുതകർക്കുമ്പോൾ ബലേനോ കാഴ്ച്ചക്കാരനായി നിൽക്കുകയാണിപ്പോൾ.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

ഇതിനെല്ലാം അറുതിവരുത്താനാണ് പുതിയ മാറ്റങ്ങളുമായി വാഹനം കളത്തിൽ ഇറങ്ങുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ സ്ഥിരമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്‌ബാക്ക് ആണ് ബലേനോ. 019 ലെ മിഡ്-ലൈഫ് അപ്‌ഡേറ്റിനെത്തുടർന്ന് ബലെനോയ്ക്ക് ഇപ്പോൾ പൂർണമായും നവീകരിച്ച എക്സറ്റീരിയറും ഇന്റീരിയറും ലഭ്യമാവും.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

എന്നിരുന്നാലും ഇത് നിലവിലെ മോഡലിൽ നിന്ന് യാന്ത്രികമായി മാറ്റമില്ലാതെ തുടരും. 2022 ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന് ഹെഡ്‌ലാമ്പ് അസംബ്ലിയിലേക്ക് നീളുന്ന വലുതും വീതിയേറിയതുമായ ഗ്രില്ലിനൊപ്പം പൂർണമായും നവീകരിച്ച മുൻവശമായിരിക്കും മാരുതി സുസുക്കി ഒരുക്കുക.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

ഹെഡ്‌ലാമ്പുകളും എൽ ആകൃതിയിലുള്ള റാപ്പ്റൗണ്ട് ഡിസൈനും പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്‌നേച്ചറുകളും സഹിതം തികച്ചും പുതുമയാർന്ന രൂപവുമാണ് ബലേനോയിലേക്ക് ഇനി ആകർഷിക്കുക. ഫ്രണ്ട് ബമ്പറിന് കൂടുതൽ ഷാർപ്പായതായി തോന്നിയേക്കാം. കൂടാതെ വിശാലമായ സെൻട്രൽ എയർ ഇൻടേക്കും പുതുതായി രൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പ് ഹൗസിംഗുകളും വാഹനത്തെ ആധുനികമാക്കുകയും ചെയ്യും.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

ഇനി വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ 2022 മോഡൽ ബലെനോയ്ക്ക് ഗ്ലാസ് ഹൗസിന് ചുറ്റും ഒരു പുതിയ ക്രോം ലൈനിംഗ് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോൾ പിൻ ക്വാർട്ടർ ഗ്ലാസ് ഏരിയയ്ക്ക് ചുറ്റും മുകളിലേക്ക് വളയുന്ന രീതിയാണ് മാരുതി സജ്ജീകരിച്ചിരിക്കുന്നത്. പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ ഉൾക്കൊള്ളുന്നതിനായി പിൻ ഡോറുകളിലും ഫെൻഡറിലും ഷീറ്റ് മെറ്റൽ മാറ്റങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

പിൻഭാഗത്ത് പുതിയ ബലേനോയ്ക്ക് സ്ലീക്കർ എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, റീപ്രൊഫൈൽ ചെയ്ത റിയർ ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ് എന്നിവ ലഭിക്കുന്നു. മൊത്തത്തിൽ പുതിയ ബലേനോയ്ക്ക് വിശാലമായ നിലപാടുണ്ട് കൂടാതെ നിലവിലെ മോഡലിന്റെ വളഞ്ഞ രൂപകൽപ്പനയിൽ നിന്ന് വ്യത്യസ്തമായി ഒരു ഷാർപ്പ് സ്റ്റൈലിംഗ് സമീപനമാണ് മാരുതി സ്വീകരിച്ചിരിക്കുന്നത്.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

പുറത്തെ പോലെ തന്നെ പുതിയ ബലേനോയുടെ ഇന്റീരിയറും പൂർണമായും മാരുതി സുസുക്കി നവീകരിച്ചിട്ടുണ്ട്. ഇതിന് ഇപ്പോൾ ലേയേർഡ് ഡിസൈനും ബ്രഷ് ചെയ്ത അലുമിനിയം ഇൻസേർട്ടുകളുമുള്ള ഒരു പുതിയ ഡാഷ്‌ബോർഡായിരിക്കും കമ്പനി സമ്മാനിക്കുക. വലിയ 9 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനായിരിക്കും മധ്യഭാഗത്തെ ആകർഷണം.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

എസി വെന്റുകൾക്കും ആകർഷകമായ രൂപമാണ് ലഭിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് താഴെ തിരശ്ചീനമായാണ് ഇത് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. ക്ലൈമറ്റ് കൺട്രോളുകൾക്കായി പുതിയ സ്വിച്ച് ഗിയർ, സ്വിഫ്റ്റിൽ നിന്നുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പുതുക്കിയ MID ഉള്ള പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും മുഖംമിനുക്കി എത്തുന്ന ബലേനോയിൽ ഉണ്ടാകും.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

ജിയോഫെൻസിംഗ്, റിയൽ ടൈം ട്രാക്കിംഗ്, ഫൈൻഡ് യുവർ കാർ, ടോവ് എവേ അലേർട്ട്, ഇൻട്രഷൻ തുടങ്ങിയ കണക്റ്റഡ് കാർ ഫീച്ചറുകളുടെ ഒരു സ്യൂട്ട് അനുവദിക്കുന്ന ഒരു ഓൺ-ബോർഡ് സിമ്മുമായി വരുന്ന മാരുതിയുടെ പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉപകരണങ്ങളുടെ പട്ടികയിലേക്കുള്ള ഒരു വലിയ കൂട്ടിച്ചേർക്കലാകും.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

കഴിഞ്ഞ വർഷം അവസാനം യൂറോപ്പിൽ ഏറ്റവും പുതിയ എസ്-ക്രോസിൽ അരങ്ങേറിയ ഈ പുതിയ സംവിധാനം ഇന്ത്യയിലെ മാരുതി മോഡലിലേക്ക് എത്തുന്നതും ഇത് ആദ്യമായിരിക്കും. കാലക്രമേണ പരിഷ്ക്കരിച്ച എല്ലാ മോഡലുകളിലും ഇത് കമ്പനി പിന്നീട് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ക്രൂയിസ് കൺട്രോൾ, ഓട്ടോമേറ്റഡ് ഹെഡ്‌ലാമ്പുകളും വൈപ്പറുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോയും മറ്റും ഈ സംവിധാനത്തിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

ബലേനോയ്ക്ക് എല്ലായ്പ്പോഴും അതിന്റെ ക്ലാസിലെ ഏറ്റവും വിശാലവും സൗകര്യപ്രദവുമായ ഇന്റീരിയർ ഉണ്ടായിരുന്നെങ്കിലും പുതുക്കിയ മോഡൽ മെറ്റീരിയലിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ കാര്യങ്ങൾ ഏറെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം. ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിനിൽ മാറ്റങ്ങൾ ഒന്നുംതന്നെ ഉണ്ടായിരിക്കില്ല.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

83 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന സ്റ്റാൻഡേർഡ് യൂണിറ്റും 90 bhp പവറുള്ള മൈൽഡ്-ഹൈബ്രിഡ് യൂണിറ്റും നിലവിലുള്ള 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളാൽ ഇത് തുടരും. 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളായിരിക്കും ഗിയർബോക്‌സ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

കാത്തിരിപ്പ് നീളില്ല, മുഖംമിനുക്കിയ Maruti Baleno ഫെയ്‌സ്‌ലി‌ഫ്റ്റ് ഫെബ്രുവരിയിൽ എത്തും

ലോഞ്ച് ചെയ്യുമ്പോൾ പുതിയ ബലേനോ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയ്‌ക്കെതിരായ മത്സരം തുടരും. എല്ലാ പരിഷ്ക്കാരങ്ങളും കണക്കിലെടുക്കുമ്പോൾ നിലവിൽ 5.99 ലക്ഷം രൂപയ്‌ക്കും 9.45 ലക്ഷം രൂപയ്ക്കുമിടയിലുള്ള ബലേനോയുടെ വിലയിൽ ഗണ്യമായ വർധനവും പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
New maruti suzuki baleno facelift model launch in february 2022 details
Story first published: Wednesday, January 5, 2022, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X