Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

പുത്തൻ ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം. ബുക്കിംഗ് ആരംഭിച്ച് ഇതുവരെ പ്രീമിയം ഹാച്ച്ബാക്കിന്റെ 2022 പതിപ്പിന് 25,000 ബുക്കിംഗുകളോളം ലഭിച്ചതായി മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

6.35 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ എത്തിയ പുതിയ ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനായി 9.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ആക്രമണാത്മകമായ വില നിർണയം വരും ദിവസങ്ങളിൽ വാഹനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ എത്തിക്കുമെന്നാണ് അനുമാനം.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

പുതിയ ബലേനോയ്‌ക്കായി മാരുതി സുസുക്കി ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിമാസം 13,999 രൂപ നിരക്കിൽ പുതുപുത്തൻ ബലേനോ സ്വന്തമാക്കാം. ഓരോ മൂന്ന് മിനിറ്റിലും ഒരു ബലേനോ ഹാച്ച്ബാക്ക് വിൽക്കുന്നുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു എന്നതാണ് രസകരമായ ഒരു വസ്തുത.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

കുറച്ചുകാലമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാറുകളിൽ ഒന്നാണിതെന്നതും ശ്രദ്ധേയമാണ്. കൂടാതെ, ഇത് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും കൂടുൽ വിൽപ്പനയുള്ള മോഡലുമാണ്. ഹ്യുണ്ടായി i20, ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ് തുടങ്ങിയ എതിരാളികളോടാണ് 2022 മോഡൽ മാരുതി സുസുക്കി ബലേനോ മത്സരിക്കുന്നത്.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

മാരുതി സുസുക്കി സിയാസ്, ഇഗ്‌നിസ്, XL6 തുടങ്ങിയ പ്രീമിയം മോഡലുകൾ വിൽക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന വാഹന നിർമാതാക്കളുടെ നെക്‌സ റീട്ടെയിൽ ഔട്ട്‌ലെറ്റ് വഴിയാണ് നിലവിലെ മോഡലിനെപ്പോലെ ബലേനോ ഫെയ്‌സ്‌ലിഫ്റ്റും വിൽക്കുന്നത്. പുതുക്കിയ ബലേനോ, സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വേരിയന്റുകളിൽ ലഭിക്കും.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

ഒപുലന്റ് റെഡ്, ഗ്രാൻഡിയർ ഗ്രേ, ലക്‌സ് ബീജ്, പേൾ ആർട്ടിക് വൈറ്റ്, നെക്‌സ ബ്ലൂ, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളിലും വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനും സാധിക്കും. ഇനി 2022 മാരുതി ബലേനോയുടെ വേരിയന്റ് തിരിച്ചുള്ള ഫീച്ചർ സവിശേഷതകൾ ഒന്നു പരിശോധിക്കാം.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

ബലേനോ സിഗ്മ വേരിയന്റ്

പ്രൊജക്ടർ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, നെക്‌സ സിഗ്‌നേച്ചർ എൽഇഡി ടെയിൽ ലാമ്പുകൾ, ടാക്കോമീറ്റർ ഉള്ള സ്പീഡോമീറ്റർ, ടിഎഫ്‌ടി ഡിസ്‌പ്ലേ, നാല് പവർ വിൻഡോകൾ, ഡ്രൈവർ സൈഡ് പവർ വിൻഡോ ആന്റി പിഞ്ച് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് 2022 ബലേനോയുടെ സിഗ്മ വേരിയന്റിൽ മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

ഇതോടൊപ്പം സെൻട്രൽ ലോക്കിംഗ്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ ഡീഫോഗർ, നെക്‌സ സേഫ്‌റ്റി ഷീൽഡ് തുടങ്ങിയവയും കാറിന്റെ സിഗ്മ പതിപ്പിൽ ലഭ്യമാവും.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

ബലേനോ ഡെൽറ്റ വേരിയന്റ്

ക്രോം ഫിനിഷുള്ള പുതിയ ഗ്രിൽ, ORVM-കളിലെ ടേൺ ഇൻഡിക്കേറ്ററുകൾ, പിൻ പാഴ്സൽ ഷെൽഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 17.78 സെ.മീ സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയാണ് ഡെൽറ്റ വേരിയന്റ് സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് ലഭ്യമാവുന്നത്.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, ഫോൺ കണക്‌റ്റ് ചെയ്‌ത നാവിഗേഷൻ, നെക്‌സാ സുരക്ഷാ ഷീൽഡ്, ESP സുരക്ഷാ ഷീൽഡ്, AMT പതിപ്പിൽ ESP ഉള്ള ഹിൽ-ഹോൾഡ് എന്നീ സംവിധാനങ്ങളും ബലേനോ ഡെൽറ്റ വകഭേദത്തിന്റെ ഭാഗമാണ്.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

ബലേനോ ആൽഫ വേരിയന്റ്

16 ഇഞ്ച് ഡ്യുവൽ-ടോൺ പ്രിസിഷൻ കട്ട് അലോയ് വീലുകൾ, ക്രോം ഗാർണിഷോടുകൂടിയ എൽഇഡി ഫോഗ് ലാമ്പുകൾ, നെക്സ സിഗ്നേച്ചർ ഡിആർഎൽ, യുവി കട്ട് ഗ്ലാസ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ബലേനോ ആൽഫ വേരിയന്റ് വാഗ്‌ദാനം ചെയ്യുക.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

തീർന്നില്ല, ഇതോടൊപ്പം സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഉള്ള 22.86 സെന്റീ മീറ്റർ ടച്ച്സ്ക്രീൻ, ആർക്കാമിസ് ഓഡിയോ, HUD, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഫോൾഡിംഗ് മിററുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎമ്മുകൾ, കോ ഡ്രൈവർ വാനിറ്റി ലാമ്പ്, 360-ഡിഗ്രി ക്യാമറ എന്നിവയും വാഹനത്തിന്റെ ആൽഫ വേരിയന്റിൽ ഒരുക്കിയിട്ടുണ്ട്

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

ബലേനോ സീറ്റ വേരിയന്റ്

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോളോ മീ ഫംഗ്‌ഷനോടുകൂടിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ, പെയിന്റ് ചെയ്ത അലോയ് വീലുകൾ, ക്രോം പൂശിയ ഡോർ ഹാൻഡിലുകൾ, ഫ്രണ്ട് ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ് പിൻ സീറ്റ്, നിറമുള്ള TFT, പിൻസീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, ഫ്രണ്ട് ഫുട്‌വെൽ ലാമ്പുകൾ, 17.78 സെ.മീ സ്മാർട്ട്പ്ലേ സ്റ്റുഡിയോ പ്രോ സജ്ജീകരണങ്ങളാണ് സീറ്റ വേരിയന്റിലുള്ളത്.

Baleno ഫെയ്‌സ്‌ലിഫ്റ്റിന് ഗംഭീര സ്വീകരണം, ഇതുവരെ സ്വന്തമാക്കിയത് 25,000 ബുക്കിംഗുകളെന്ന് Maruti Suzuki

അഡ്വാൻസ്ഡ് വോയ്‌സ് അസിസ്റ്റന്റ്, OTA അപ്‌ഡേറ്റുകൾ, രണ്ട് ട്വീറ്ററുകൾ, സുസുക്കി കണക്റ്റ്, അലക്‌സാ കണക്റ്റ്, റിയർ എസി വെന്റ്, പിൻസീറ്റ് ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി, ടെലിസ്‌കോപിക് സ്റ്റിയറിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വാഷറുള്ള റിയർ വൈപ്പർ, ആറ് എയർബാഗുകൾ, മുൻവശവും കർട്ടനും, റിയർവ്യൂ ക്യാമറ എന്നിവയും ബലേനോ ടോപ്പ് എൻഡ് സീറ്റ വേരിയന്റിന് മോടിയേകുന്നു.

More from DriveSpark

Article Published On: Wednesday, February 23, 2022, 19:18 [IST]
English summary
New maruti suzuki baleno facelift model received over 25 000 bookings so far
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X