കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

വരുന്ന ഫെബ്രുവരി 23-ന് ഏവരും കാത്തിരിക്കുന്ന പുതിയ 2022 ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

മിനുങ്ങിയെത്തുന്ന മോഡൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ ബലേനോയുടെ കണക്റ്റഡ് കാർ ടെക് ഫീച്ചറുകൾ പരിചയപ്പെടുത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ. ചുരുക്കി പറഞ്ഞാൽ ഒരു കണക്‌റ്റഡ് കാറായിരിക്കും ഇതെന്ന സൂചനയാണ് ബ്രാൻഡ് പുറത്തുവിട്ട ടീസറിലൂടെ പറയാതെ പറയുന്നത്.

2022 മാരുതി ബലേനോയുമായി ജോടിയാക്കുന്ന സുസുക്കി കണക്റ്റ് ആപ്പാണ് ടീസർ വീഡിയോയിൽ കാണിക്കുന്നത്. മുൻ പതിപ്പിനേക്കാൾ മികച്ചതായിരിക്കുമെന്നും ഉപഭോക്താക്കൾക്കായി 'ഇന്റലിജന്റ് ഫീച്ചറുകളുടെ നീണ്ടനിര' വാഗ്ദാനം ചെയ്യുന്ന വിപുലമായ ടെലിമാറ്റിക്‌സ് സൊല്യൂഷനുമായാണ് ആപ്പ് വരുന്നതെന്നും മാരുതി വിശദീകരിക്കുന്നു.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

ആമസോൺ അലക്‌സാ വോയ്‌സ് കമാൻഡുകൾക്കൊപ്പം 40-ലധികം കണക്റ്റിവിറ്റി ഫീച്ചറുകളും വരാനിരിക്കുന്ന പുതിയ ബലേനായിൽ ഉണ്ടാവും. ഫ്യുവൽ ഗേജ് റീഡിംഗ്, ഡിസ്റ്റൻസ് ടു എംടി, ഓഡോമീറ്റർ, മറ്റ് സുപ്രധാന സ്ഥിതിവിവര കണക്കുകൾ എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ സുസുക്കി കണക്റ്റ് ആപ്പിൽ ഉൾപ്പെടുത്തുമെന്ന് ടീസർ വീഡിയോ കാണിക്കുന്നുണ്ട്.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

കാറിന്റെ മൊത്തത്തിലുള്ള ഹെൽത്ത്, വിദൂരമായി ഹസാർഡ് ലൈറ്റുകൾ ഓണാക്കൽ, കാർ ലോക്ക് അല്ലെങ്കിൽ അൺലോക്ക് എന്നിവ സംബന്ധിച്ച വിവരങ്ങളും ആപ്പ് നൽകും. കണക്റ്റ‌ഡ് കാർ ടെക് ഫീച്ചറിന് പുറമെ പുതിയ 9 ഇഞ്ച് ഡിജിറ്റൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 വ്യൂ ക്യാമറ, ഹെഡ് അപ്പ് ഡിസ്‌പ്ലേ (HUD) സ്‌ക്രീൻ എന്നിങ്ങനെയുള്ള സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളും പുതിയ ബലേനോ വാഗ്ദാനം ചെയ്യുന്നു.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ ഫ്രണ്ട് ഗ്രിൽ, പുതിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സംയോജിത എൽഇഡി ഡിആർഎല്ലുകൾ, പുതുക്കിയ ബമ്പർ, ഫ്ലാറ്റർ ഹുഡ് എന്നിവ 2022 ബലേനോയിൽ ഉണ്ടാവും. പുതിയ ടെയിൽ ഗേറ്റ് ഡിസൈനും പുതുക്കിയ എൽഇഡി ടെയിൽ ലാമ്പുകളും ഉൾപ്പെടുന്നതാണ് പിൻഭാഗത്തെ ഡിസൈൻ പരിഷ്ക്കാരങ്ങൾ.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ എസി വെന്റുകൾ, അതിവേഗ ചാർജിംഗ് യുഎസ്ബി പോർട്ടുകൾ, ഹെഡ് അപ്പ് ഡിസ്‌പ്ലേ (HUD) ഉള്ള സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ എന്നിവയെല്ലാമാവും പുത്തൻ ബലേനോയുടെ അകത്തളത്തിൽ മാരുതി സുസുക്കി ഒരുക്കുക.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

പ്രീമിയം ഹാച്ച്ബാക്കിന്റെ ടോപ്പ് വേരിയന്റിൽ മൊത്തം 6 എയർബാഗുകൾക്കൊപ്പം സുരക്ഷാ ഉപകരണങ്ങളും കമ്പനി മെച്ചപ്പെടുത്തും. മാരുതി സുസുക്കിയിൽ നിന്ന് ഈ ഫീച്ചറോട് കൂടിയ ആദ്യ കാറും ഹ്യുണ്ടായി i20 കാറിന് ശേഷം സെഗ്‌മെന്റിൽ രണ്ടാമത്തേതുമായി ഇത് ബലേനോയെ മാറ്റുന്നു.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

ഹിൽ ഹോൾഡ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, എബിഎസ്, ഇഎസ്പി, ഇബിഡി എന്നിവയും പുതിയ മാരുതി ബലേനോയുടെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടും. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ്, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിവയാകും വാഹനത്തിലെ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവുക

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

89 bhp പവറിൽ 113 Nm torque നൽകുന്ന എഞ്ചിന് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് യൂണിറ്റായിരിക്കും മാരുതി ഒരുക്കുക. പരിഷ്ക്കാരങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ ബലേനോയ്ക്ക് നിലവിലെ മോഡലിനേക്കാൾ ഏകദേശം 60,000 രൂപയോളം അധികം മുടക്കേണ്ടി വരും.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

നിലവിലെ മാരുതി ബലേനോയ്ക്ക് 6.14 മുതൽ 9.66 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നീ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളുമായാകും പുതിയ 2022 മോഡൽ ബലേനോ മാറ്റുരയ്ക്കുക.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

കമ്പനിയുടെ ഗുജറാത്ത് പ്ലാന്റിൽ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞ ബലേനോ പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, സെലസ്റ്റിയൽ ബ്ലൂ, ഒപ്യുലന്റ് റെഡ്, ലക്‌സ് ബീജ് എന്നീ എക്‌സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിവയുടെ നാല് വകഭേദങ്ങളിൽ വരാനിരിക്കുന്ന മോഡൽ വിപണിയിൽ അണിനിരക്കുക.

കണക്‌റ്റഡ് കാറായി മാറി പുതിയ Maruti Suzuki Baleno, ടീസർ വീഡിയോ കാണാം

2022 മാരുതി സുസുക്കി ബലേനോ ഈ മാസം അവസാനം ഫെബ്രുവരി 23-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനു മുന്നോടിയായി കമ്പനിയുടെ നെക്‌‌സ ഡീലർഷിപ്പുകൾ വഴിയും നെക്‌സ വെബ്‌സൈറ്റിലൂടെയും 11,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. 2015-ൽ വിപണിയിൽ എത്തിയ ബലേനോയ്ക്ക് 10 ലക്ഷത്തിലധികം ഉപഭോക്താക്കളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, February 19, 2022, 18:33 [IST]
English summary
New maruti suzuki baleno facelift to offer connected car tech features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X