എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

ഇന്ത്യൻ കാർ വിപണിയിൽ എസ്‌യുവി, എം‌പി‌വി മോഡലുകളുടെ വിൽപ്പന കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രമാനുഗതമായി വളരുകയാണ്. 2021-ൽ ഇവയുടെ സംയോജിത വിൽപ്പന ചെറുകാർ വിൽപ്പനയെ (ഹാച്ച്‌ബാക്ക്, സെഡാൻ) പോലും മറികടന്നതു വരെ ഏറെ കൗതുകത്തോടെയാണ് വാഹന ലോകം കണ്ടുനിന്നത്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

2022 ഏപ്രിലിൽ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി അതിന്റെ എംപിവികളായ എർട്ടിഗ, XL6 എന്നിവയുടെ വിൽപ്പനയിൽ ഗണ്യമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴക്കപ്പെട്ട വാഹനമായി എർട്ടിഗ മാറിയപ്പോൾ മുഖംമിനുക്കിയെത്തിയ XL6 ഉം മികച്ച സംഭാവനയാണ് നൽകിയത്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ മൊത്തം 14,889 യൂണിറ്റ് എർട്ടിഗയും 4,366 XL6 ഫെയ്‌സി‌ലിഫ്റ്റും വിൽക്കാൻ മാരുതിക്ക് കഴിഞ്ഞു. മൊത്തം 19,255 എംപിവികൾ ആഭ്യന്തരമായി വിറ്റഴിക്കപ്പെട്ടതോടെ 2022 ഏപ്രിലിലെ എംപിവി വിൽപ്പന കണക്കുകളിൽ ഇന്തോ-ജാപ്പനീസ് ബ്രാൻഡ് അനായാസം ഒന്നാമതെത്തി. രണ്ട് എംപിവികളും ശക്തമായ വിൽപ്പന വളർച്ചയും രേഖപ്പെടുത്തിയതും മാരുതിയുടെ നേട്ടമായി.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

2021 ഏപ്രിലിൽ മാരുതി എർട്ടിഗയുടെ വിൽപ്പന കണക്ക് 8,644 യൂണിറ്റായിരുന്നു. ഇത് 2022 ഏപ്രിലിൽ വാർഷിക (YoY) അടിസ്ഥാനത്തിൽ 72.25 ശതമാനം വിൽപ്പന വളർച്ചയിലേക്ക് വിവർത്തനം ചെയ്യുന്നു. മാരുതി XL6 നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ഏപ്രിലിൽ നിരത്തിലെത്തിച്ച 3,373 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണ 29.44 ശതമാനം വിൽപ്പന വളർച്ചയും സ്വന്തമാക്കി.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

അടുത്തിടെ കോംപാക്‌ട് എംപിവി സെഗ്മെന്റിൽ അത്യാധുനിക ഫീച്ചർ സംവിധാനങ്ങളോടെ കിയ കാരെൻസ് എത്തിയ സാഹചര്യത്തിൽ കൂടിയാണ് എർട്ടിഗ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മാരുതി എർട്ടിഗയും XL6 മോഡലും കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ അവയുടെ പുതുക്കിയ രൂപത്തിൽ വിപണിയിൽ എത്തുന്നത്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

മാരുതി സുസുക്കി പുതിയ K15C എഞ്ചിൻ പുതിയ 2022 എർട്ടിഗയിൽ കൊണ്ടുവന്നു. ഇത് പരമാവധി 103 bhp കരുത്തിൽ 137 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും പുതിയ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് ഉൾപ്പെടുന്നത്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

റീജനറേറ്റീവ് ബ്രേക്കിംഗും ടോർക്ക് അസിസ്റ്റ് ഫംഗ്ഷനും ഉള്ള പുരോഗമനപരമായ ഒരു മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും രണ്ട് മൾട്ടി പർപ്പസ് വാഹനങ്ങളിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

കൂടാതെ ഒരു ഐഡിൾ-സ്റ്റാർട്ട് സിസ്റ്റവും ഈ എഞ്ചിനോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട് കമ്പനി. പുതിയ 2022 മോഡൽ XL6 എംപിവിക്ക് അതേ ഗിയർബോക്‌സ് ഓപ്ഷനുകളും അതേ K15C എഞ്ചിനുമാണ് ലഭിക്കുന്നത്. മാരുതി എർട്ടിഗയ്ക്ക് ഒരു സിഎൻജി ഓപ്ഷനും തെരഞ്ഞെടുക്കാനുള്ള അവസരവും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. ഇത് 88 bhp പവറിൽ 121.5 Nm torque ആണ് വികസിപ്പിക്കുന്നത്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

ഇത് എഞ്ചിനിലേക്ക് ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് ചേർക്കുന്നത്. എന്നാൽ പുരോഗമനപരമായ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതിൽ നിന്നും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് എർട്ടിഗയുടെ പെട്രോൾ പതിപ്പിന് 20.51 കിലോമീറ്റർ ഇന്ധനക്ഷമതയും സിഎൻജി വേരിയന്റിന് 26.11 കിലോമീറ്റർ മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

പുതുക്കിയ എഞ്ചിനു പുറമെ മാരുതി എംപിവി ജോഡിക്ക് ചില അധിക ഫീച്ചറുകളും ലഭിച്ചിട്ടുണ്ട്. രണ്ടാം തലമുറ എർട്ടിഗ 2018 അവസാനത്തോടെയാണ് ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. നിലവിലുള്ള തലമുറയുടെ ആയുസ് വർധിപ്പിക്കുക എന്നതാണ് ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റത്തിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

സ്‌മാർട്ട്‌പ്ലേ പ്രോയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 40-ലധികം കണക്റ്റ‌ഡ് ഫീച്ചറുകളുള്ള സുസുക്കി കണക്റ്റ്, നാല് എയർബാഗുകൾ, കൂൾഡ് കപ്പ് ഹോൾഡറുകൾ, XL6-ൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും മാരുതി സുസുക്കി പരിചയപ്പെടുത്തിയിട്ടുണ്ട്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

വൺ-ടച്ച് റിക്‌ലൈൻ, സ്ലൈഡ് മെക്കാനിസം, നാല് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഏഴ് ഇഞ്ച് സ്മാർട്ട് പ്ലേ പ്രോ എന്നിവയാണ് പുതുക്കിയ മോഡുലകളിലെ ചില പ്രധാന സവിശേഷതകളാണ്

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

മാരുതി എർട്ടിഗയുടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില 8.35 ലക്ഷം മുതൽ 12.79 ലക്ഷം രൂപ വരെയാണ്. അതേസമയം പ്രീമിയം മോഡലായ XL6 എംപിവിക്ക് 11.29 ലക്ഷം രൂപ മുതൽ 14.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

എതിരാളികളെ പിന്നിലാക്കി പുത്തൻ Ertiga, XL6 മോഡലുകൾ, പോയ മാസം സ്വന്തമാക്കിയത് 19,000 യൂണിറ്റ് വിൽപ്പന

മാരുതി സുസുക്കി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ മുഖേനയും എല്ലാം ഉൾപ്പെടുന്ന പ്രതിമാസ വാടകയിലും ഇരു മോഡലുകളും സ്വന്തമാക്കാനാവും. ഇതിനായി പ്രതിമാസം 18,600 രൂപയാണ് മുടക്കേണ്ടത്. സിഎൻജി വേരിയന്റുകൾക്ക് 22,400 രൂപയാണ് സബ്‌സ്‌ക്രിപ്‌ഷൻ ഫീസായി കമ്പനി ഈടാക്കുന്നത്.

More from DriveSpark

Article Published On: Thursday, May 12, 2022, 10:04 [IST]
English summary
New maruti suzuki ertiga and xl6 registered 19000 unit sales in april
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X