പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

ഒരു ജോടി പുതിയ എഞ്ചിനുകളും ഫീച്ചറുകളും ലുക്കിൽ അൽപം നവീകരണങ്ങളുമായി ജനപ്രിയ ഫാമിലി കാറായ വാഗൺആറിനെ മാരുതി സുസുക്കി അടുത്തിടെ ഒന്നു പരിഷ്ക്കരിച്ചു. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് പോലും കൂടുതൽ വേരിയന്റുകളിൽ ലഭ്യമാക്കിയതും ശ്രദ്ധേയമാണ്.

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

വിലയുടെ കാര്യത്തിലും കമ്പനി ചെറിയ വർധവവ് നടപ്പിലാക്കിയിട്ടുണ്ട്. 2022 മാരുതി സുസുക്കി വാഗൺആറിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 5.40 ലക്ഷം മുതൽ 7.10 ലക്ഷം വരെയാണ്.

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

വാഗൺആറിന്റെ ഓരോ വേരിയന്റിലും ലഭ്യമായ വേരിയന്റ് ലൈനപ്പും എഞ്ചിൻ ഓപ്ഷനുകളും പുനഃക്രമീകരിക്കാനും മാരുതി സുസുക്കി ഈ അവസരം ഉപയോഗിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പുതിയ വാഗൺആറിനൊപ്പം ലഭ്യമായ വേരിയന്റ് തിരിച്ചുള്ള സവിശേഷതകളും എഞ്ചിൻ ഓപ്ഷനുകളും ഒന്നു പരിചയപ്പെട്ടാലോ?

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

പുതിയ വാഗൺആറിന്റെ ഏറ്റവും വലിയ പുതുമ സെലേറിയോയിൽ നിന്നും പുതിയ ബലേനോയിൽ നിന്നും ലഭിച്ച ഒരു ജോടി പുതിയ എഞ്ചിനുകളാണ്. വാഗൺആറിന്റെ 68 bhp പവറുണ്ടായിരുന്ന 1.0 ലിറ്റർ K10B എഞ്ചിന് പകരം പുതിയ 67 bhp കരുത്തുള്ള 1.0 ലിറ്റർ K10C ഡ്യുവൽജെറ്റ് എഞ്ചിൻ സെലേറിയോയിൽ നിന്നും ഫാമിലി ഹാച്ചിലേക്ക് മാരുതി സിസുക്കി കടമെടുത്തു.

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

അതുപോലെ വലിയ 83 bhp കരുത്തുള്ള 1.2 ലിറ്റർ K12M എഞ്ചിന് പകരം 90 bhp ശേഷിയുള്ള 1.2 ലിറ്റർ K12N എഞ്ചിൻ പുതിയ ബലേനോ, സ്വിഫ്റ്റ്, ഡിസയർ എന്നിവയിൽ നിന്നുമാണ് പുതിയ 2022 മോഡൽ വാഗൺആറിലേക്കും വിപുലീകരിച്ചിരിക്കുന്നത്. രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവലും എഎംടി ഗിയർബോക്‌സും വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും വാഗൺആറിൽ മാരുതി സുസുക്കി നിലനിർത്തിയിട്ടുണ്ട്. കാറിന് പുതിയ ZXi+ ടോപ്പ് വേരിയന്റ് ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട് കമ്പനി. കൂടാതെ VXi പതിപ്പിൽ ഇപ്പോൾ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുമായി വരുന്നതോടൊപ്പം പുതിയ ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ്, ഹിൽ-ഹോൾഡ് കൺട്രോൾ എന്നിവയും വാഹനത്തിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

തീർച്ചയായും പുത്തൻ മോഡൽ രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്ന CAFE 2 മാനദണ്ഡങ്ങൾക്കനുസൃതമായാണ് വരുന്നത്. അതിനാൽ വാഗൺആർ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും മികച്ച ഇന്ധന സമ്പദ്‌വ്യവസ്ഥ തിരികെ നൽകേണ്ടതും അത്യാവിശ്യമാണ്. ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി (വേരിയബിൾ വാൽവ് ടൈമിംഗ്), കൂൾഡ് ഇജിആർ (എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ), ഐഎസ്‌എസ് (ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ്) ടെക്‌നോളജി തുടങ്ങിയ ഫീച്ചറുകൾ രണ്ട് എഞ്ചിനുകളിലും ഒരേ നേട്ടം കൈവരിക്കാൻ സഹായിക്കും.

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

വാഗൺആറിന്റെ വേരിയന്റ് ലൈനപ്പ് പരിഷ്ക്കരിക്കാൻ മാരുതി സുസുക്കിയും ഈ അവസരം ഉപയോഗിച്ചു. മുമ്പ്, LXi, VXi, ZXi എന്നീ മൂന്ന് വകഭേദങ്ങളിൽ വാഗൺആർ വാഗ്ദാനം ചെയ്തിരുന്നു. വേരിയന്റുകളിൽ രണ്ടാമത്തേതിൽ എഎംടി ഗിയർബോക്സും ഒരു ഓപ്ഷനായി ലഭിക്കുന്നു. അതേസമയം 1.2 ലിറ്റർ K12M എഞ്ചിൻ VXi, ZXi വേരിയന്റുകളിലാണ് എത്തുന്നത്.

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

രണ്ടിലും ബ്രാൻഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകൾ നൽകിയിരുന്നു. അടിസ്ഥാന LXi വേരിയന്റിൽ മാത്രമാണ് നേരത്തെ സിഎൻജി കിറ്റ് വാഗ്ദാനം ചെയ്തത്. പുതിയ വാഗൺആറിലേക്ക് വരുമ്പോൾ മാരുതി സുസുക്കി ഇപ്പോൾ ഇത് നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

അതിൽ LXi, VXi, ZXi, ഒരു പുതിയ ZXi+ വേരിയന്റ് എന്നിവയാണ് ഇപ്പോൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. LXi, VXi വേരിയന്റുകളിൽ പുതിയ 1.0 ലിറ്റർ K10C എഞ്ചിൻ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റർ K10N എഞ്ചിൻ ഇപ്പോൾ ZXi, ZXi+ വേരിയന്റുകളിൽ ലഭ്യമാണ്. കൂടാതെ 1.0 ലിറ്റർ എഞ്ചിൻ ഉള്ള സിഎൻജി കിറ്റ് ഇപ്പോൾ മിഡ് VXi വേരിയന്റിലും ലഭ്യമാണ്.

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

പുതിയ വാഗൺആറിന്റെ ഓരോ വേരിയന്റിലുമുള്ള സവിശേഷതകൾ നോക്കാം

2022 മാരുതി സുസുക്കി വാഗൺആർ LXi

വില; 5.40 ലക്ഷം രൂപ മുതൽ 6.35 ലക്ഷം രൂപ വരെ

എഞ്ചിൻ ഓപ്ഷനുകൾ; 1.0 മാനുവൽ, 1.0 സിഎൻജി മാനുവൽ

LXi ഫീച്ചറുകൾ

ഡ്യുവൽ എയർബാഗുകൾ

ഇബിഡി ഉള്ള എബിഎസ്

പിൻ പാർക്കിംഗ് സെൻസറുകൾ

സ്പീഡ് അലേർട്ടുകൾ

സീറ്റ് ബെൽറ്റ് റിമൈൻഡർ

മാനുവൽ എസി

സെൻട്രൽ ലോക്കിംഗ്

പവർഡ് ഫ്രണ്ട് വിൻഡോകൾ

ഡിസ്റ്റൻസ് ടു എംടി

13 ഇഞ്ച് സ്റ്റീൽ വീലുകൾ

ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ്

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

2022 മാരുതി സുസുക്കി വാഗൺആർ VXi

വില; 5.86 ലക്ഷം മുതൽ 6.81 ലക്ഷം രൂപ വരെ

ലഭിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ; 1.0 മാനുവൽ, 1.0 എഎംടി, 1.0 സിഎൻജി മാനുവൽ

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

VXi ഫീച്ചറുകൾ

ബോഡി കളർ വിംഗ് മിററുകളും ഡോർ ഹാൻഡിലുകളും

ടിൽറ്റ് സ്റ്റിയറിംഗ്

കീലെസ് എൻട്രി ഉള്ള സെൻട്രൽ ലോക്കിംഗ്

മാനുവൽ ഡേ/നൈറ്റ് IRVM

പിൻ പവർ വിൻഡോകൾ

60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ

USB സോക്കറ്റ്

വീൽ കവറുകൾ

2 സ്പീക്കറുകളുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി

സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്കുകൾ

14 ഇഞ്ച് സ്റ്റീൽ വീലുകൾ

ഹിൽ-ഹോൾഡ് കൺട്രോൾ (എഎംടിയിൽമാത്രം)

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

2022 മാരുതി സുസുക്കി വാഗൺആർ ZXi

വില; 6.00 ലക്ഷം രൂപ മുതൽ 6.50 ലക്ഷം രൂപ വരെ

ലഭിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ; 1.2 മാനുവൽ, 1.2 എഎംടി

ZXi ഫീച്ചറുകൾ

മുകളിൽ സൂചിപ്പിച്ചവയ്ക്ക് പുറമെ;

ബ്ലാക്ക് ഔട്ട് ബി-പില്ലറുകൾ

സ്റ്റിയറിംഗ് വീൽ മൗണ്ടഡ് കൺട്രോളുകൾ

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

മാരുതി സുസുക്കി വാഗൺആർ ZXi+

വില; 6.48 ലക്ഷം മുതൽ 6.98 ലക്ഷം രൂപ വരെ

ലഭിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ;1.2 മാനുവൽ, 1.2 എഎംടി

ZXi+ ഫീച്ചറുകൾ

പിൻ വൈപ്പർ, വാഷർ, ഡീഫോഗർ

മുൻവശത്തെ ഫോഗ് ലാമ്പുകൾ

ഇലക്ട്രിക്കലി ഫോൾഡിംഗ് വിംഗ് മിററുകൾ

വിംഗ് മിററുകളിൽ ടേൺ ഇൻഡിക്കേറ്ററുകൾ

ടാക്കോമീറ്റർ

ഫ്രണ്ട് പാസഞ്ചർ സൈഡ് സീറ്റ് അണ്ടർ ട്രേയ്

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ

4 സ്പീക്കറുകൾ

14 ഇഞ്ച് അലോയ് വീലുകൾ

പുത്തൻ Maruti Suzuki WagonR ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ്, വില വിശദാംശങ്ങൾ അറിയാം

2022 മാരുതി സുസുക്കി വാഗൺആർ ZXi+ ഡ്യുവൽ ടോൺ

വില; 6.60 ലക്ഷം-7.10 ലക്ഷം

എഞ്ചിനുകൾ - 1.2 MT, 1.2AMT

ഡ്യൂവൽ ടോൺ ബോഡി കളർ

റെഡ് വിത്ത് ബ്ലാക്ക്ഡ് റൂഫും ORVM-കളും

ഗ്രേ വിത്ത് ബ്ലാക്ക്ഡ് റൂഫും ORVM-കളും

More from DriveSpark

Article Published On: Tuesday, March 1, 2022, 13:30 [IST]
English summary
New maruti suzuki wagonr facelift model price variant details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X