വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

രൂപം മാറി മിനുങ്ങിയിറങ്ങാൻ തയാറെടുക്കുകയാണ് ഇലക്‌ട്രിക് വാഹന രംഗത്തെ ജനപ്രിയ മോഡലുകളിൽ ഒന്നായ എംജി ZS ഇവി. ഇതുവരെ ഒരു പരാതികളും കേൾക്കാതെ മുന്നോട്ടുപോവുന്ന എസ്‌യുവി രണ്ടാംവരവിൽ കൂടുതൽ മെച്ചപ്പെടുമെന്നതാണ് ശ്രദ്ധേയം.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

എംജി മോട്ടോർ ഇന്ത്യ ബ്രാൻഡിന്റെ മുൻനിര ഇലക്ട്രിക് പാസഞ്ചർ കാർ മോഡലായ 2022 ZS ഇവിയുടെ പുതുക്കിയ പതിപ്പ് മാർച്ച് ഏഴിന് രാജ്യത്ത് അവതരിപ്പിക്കും. അടുത്തിടെ പുതിയ ചിത്രങ്ങളിലൂടെ ഇലക്‌ട്രിക് എസ്‌യുവിയെ കമ്പനി പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

ഇന്ത്യയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഒരു മാറ്റം കമ്പനി അവതരിപ്പിക്കുന്നത്. ഇടയ്ക്ക് ചെറിയ മിനുക്കുപണികളുമായി ഇവിയെ എംജി മോട്ടോർസ് നവീകരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഏറെ വ്യത്യാസങ്ങളായിരിക്കും ഇത്തവണ ഇലക‌്ട്രിക് ക്രോസ്ഓവറിന് ലഭിക്കുക.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

2022 മോഡൽ എംജി ZS ഇവിയുടെ നിർമാണം ഗുജറാത്തിലെ ഹലോളിലുള്ള എംജി മോട്ടോഴ്‌സിന്റെ നിർമാണ കേന്ദ്രത്തിൽ നിന്ന് ആരംഭിക്കുകയും ചെയ‌്‌തിട്ടുണ്ട്. രണ്ട് വേരിയന്റുകളിലായി ചെറുതായി പുതുക്കിയ വിലയിൽ വാഹനം ഉടൻ പുറത്തിറങ്ങാൻ തയാറാണെന്ന് സാരം.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

പുതുക്കിയ എക്സ്റ്റീരിയർ സ്റ്റൈലിംഗും പുതിയ ഫീച്ചറുകളും ഉൾപ്പെടുന്ന പുതുക്കിയ എസ്‌യുവി ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. 2022 ZS ഇവിയുടെ പുറംഭാഗത്ത് ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. മുന്നത്തെ ആഴത്തിലുള്ള കോൺകേവ് ലേഔട്ടിന് പകരം ഒരു അടച്ച ഗ്രില്ലാണ് മുൻവശത്ത് ഇലക്‌ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നത്.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

അതേസമയം ചാർജിംഗ് സോക്കറ്റ് എംജി ലോഗോയുടെ ഇടതുവശത്തേക്ക് ഗ്രില്ലിലെ ലോഗോയ്ക്ക് പിന്നിൽ നിന്ന് നീക്കിയിരിക്കുന്നു. മുൻവശത്തെ ബമ്പറിൽ ഷാർപ്പ് രൂപകൽപ്പനയും വീതിയേറിയ സെൻട്രൽ എയർ ഡാമും രണ്ടറ്റത്തും ലംബമായ ഇൻടേക്കുകളും നൽകി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. വശക്കാഴ്ച്ചയിൽ 2022 MG ZS ഇവി റീഡിസൈൻ ചെയ്ത 17 ഇഞ്ച് അലോയ് വീലുകളും പരിചയപ്പെടുത്തും.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

അതേസമയം പിന്നിൽ ഒരു പുതിയ ടെയിൽലൈറ്റ് ഡിസൈനും പുതുക്കിയ ബമ്പറുകളും ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവിക്ക് ലഭിക്കും. എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ലണ്ടൻ-ഐ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, റൂഫ് റെയിലുകൾ, റിയർ സ്‌പോയിലർ, സൈഡ് ഇൻഡിക്കേറ്ററുകളുള്ള ഒആർവിഎം എന്നിവ വാഹനത്തിൽ പഴയത് പോലെ തന്നെ നിലനിർത്തും.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പഴയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പകരമായി 2022 എംജി ZS ഇവിക്ക് പുതിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാകും ഇത്തവണ ലഭിക്കുക. ആസ്റ്ററിന് സമാനമായ പല മാറ്റങ്ങളും വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ കാണാനായേക്കും.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

സെഗ്‌മെന്റ് ഫസ്റ്റ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും വാഹനത്തിൽ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ഇത്തവണ വരുന്നു. ക്യാബിന് അതിന്റെ ഫീൽ വർധിപ്പിക്കുന്നതിനായി അവതരിപ്പിച്ച ഫ്രെഷർ എലമെന്റുകളുടെ കാര്യത്തിൽ സമഗ്രമായ പരിഷ്ക്കാരങ്ങളും ലഭിക്കുന്നുണ്ട്. അതിനാൽ നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം എം‌ജി ആസ്റ്ററിനെ ഓർമപ്പെടുത്തുന്ന പുതുക്കിയ ഇന്റീരിയറും മോഡലിന്റെ ഭാഗമാണ്.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

പുതുക്കിയ ZS ഇലക്‌ട്രിക് എസ്‌യുവിയിൽ പിൻ സീറ്റുകൾക്കുള്ള സെന്റർ ആംറെസ്റ്റ്, വ്യക്തിഗത കപ്പ് ഹോൾഡറുകൾ, സെന്റർ ഹെഡ്‌റെസ്റ്റ്, പിൻ എസി വെന്റുകൾ എന്നിവയും ഫീച്ചർ ചെയ്യും. പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, വൈപ്പറുകളോട് കൂടിയ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, കണക്‌റ്റഡ് കാർ ടെക്‌നോളജി, ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട്/ഡിസെന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ നിലനിർത്തും.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

കൂടാതെ 360-ഡിഗ്രി വ്യൂ പ്രദർശിപ്പിക്കുന്ന ഒരു മുൻ ക്യാമറയും പ്രതീക്ഷിക്കാം. 141 bhp പവറിൽ 353 Nm torque വികസിപ്പിക്കുന്ന സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറിന് കരുത്ത് പകരുന്ന അതേ 44.5 kWh ബാറ്ററി പായ്ക്കാണ് 2022 എംജി ZS ഇവിയും വാഗ്‌ദാനം ചെയ്യുക. ഒറ്റത്തവണ ചാർജ് ചെയ്താൽ 419 കിലോമീറ്റർ റേഞ്ചാണ് ഇലക്‌ട്രിക് കാർ അവകാശപ്പെടുന്നത്.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

2022 എംജി ZS ഇവിയിൽ ഒരു വലിയ 50 kWh ബാറ്ററി പായ്ക്ക് അവതരിപ്പിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ലൈനപ്പ് ഉപയോഗിച്ച് ഈ യൂണിറ്റ് അടുത്തിടെ യുകെ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

വരവിനൊരുങ്ങി പുതിയ MG ZS ഇലക്‌ട്രിക് എസ്‌യുവി, അവതരണം മാർച്ച് ഏഴിന്

കൂടാതെ വൈറ്റ്, റെഡ്, ഗ്രേ, സിൽവർ എന്നിങ്ങനെ നാല് ബോഡി കളർ ഓപ്ഷനുകളിൽ പുതിയ എംജി ZS ഇവി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. 2022 പതിപ്പിന്റെ വില 20,000 മുതൽ 50,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഹ്യുണ്ടായി കോന ഇലക്ട്രിക്, ടാറ്റ നെക്‌സോൺ ഇവി എന്നിവയുമായാകും ക്രോസ്ഓവർ എസ്‌യുവി മാറ്റുരയ്ക്കുക.

Article Published On: Wednesday, March 2, 2022, 9:45 [IST]
English summary
New mg zs facelift electric crossover suv to be launched in india on 7 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X