കാത്തിരിപ്പ് നീളില്ല, Fortuner എതിരാളിയായി X-Trail 2023 രണ്ടാംപകുതിയിൽ എത്തുമെന്ന് Nissan

നിസാൻ എന്നുകേട്ടാൽ ഇന്ത്യക്കാരുടെ മനസിലേക്ക് ഇപ്പോൾ ഓടിയെത്തുന്ന മോഡൽ മാഗ്നൈറ്റാവും. മരണക്കിടക്കിയിൽ കിടന്ന ജാപ്പനീസ് ബ്രാൻഡിനെ ആഭ്യന്തര വിപണിയിലെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത് ഈ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയാണ്. നിലവിൽ ഈ ഒരൊറ്റ കാറിന്റെ ബലത്തിൽ വിലസുന്ന നിസാൻ ശ്രേണിയിലേക്ക് ചില വമ്പൻമാരെ കൊണ്ടുവരാനാണ് കമ്പനിയുടെ പദ്ധതി.

അതിന്റെ ഭാഗമായി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ 2022 ഒക്ടോബറിൽ കഷ്‌കായ്, X-ട്രെയിൽ, ജൂക്ക് എസ്‌യുവികൾ ഇന്ത്യയിൽ പ്രദർശിപ്പിച്ചു. ഇതിൽ കമ്പനി തങ്ങളുടെ രണ്ട് ആഗോള എസ്‌യുവികൾ രാജ്യത്ത് പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നതാണ് സന്തോഷകരമായ കാര്യം. ടൊയോട്ട ഫോർച്യൂണറിന് എതിരായി സ്ഥാനം പിടിക്കുന്ന നിസാൻ X-ട്രെയിൽ 2023 മധ്യത്തോടെ ഷോറൂമുകളിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. റെനോ-നിസാന്റെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാലാം തലമുറ മോഡലായിരിക്കും ഇത്.

കാത്തിരിപ്പ് നീളില്ല, Fortuner എതിരാളിയായി X-Trail 2023 രണ്ടാംപകുതിയിൽ എത്തുമെന്ന് Nissan

ലോ-വോളിയം CBU (കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ്) യൂണിറ്റായാവും X-ട്രെയിൽ ഇവിടെ കൊണ്ടുവരിക. ഇന്ത്യയിലെ ആദ്യത്തെ നിസാൻ ഇ-പവർ ഹൈബ്രിഡ് കാറായിരിക്കും പുതിയ X-ട്രെയിൽ ഫുൾ-സൈസ് എസ്‌യുവി എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ആഗോളതലത്തിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ടൊയോട്ട ഫോർച്യൂണറിനോട് മത്സരിക്കാനെത്തുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിൽ ലഭ്യമാണ്.

ടു-വീൽ ഡ്രൈവ് (2WD) സഹിതം വരുന്ന മൈൽഡ് ഹൈബ്രിഡ് പതിപ്പ് 163 bhp കരുത്തിൽ പരമാവധി 300 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതായിരിക്കും. ഇത് 9.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കി.മീ. വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 200 കിലോമീറ്റർ എന്ന ഇലക്ട്രോണിക് സ്പീഡ് ലിമിറ്റും മോഡലിനുണ്ടാവുമെന്നാണ് നിസാൻ പറഞ്ഞുവെക്കുന്നത്. ഇ-പവർ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 2WD, AWD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്തേക്കും.

2WD സജ്ജീകരണങ്ങളോടെ ഇത് യഥാക്രമം 204 bhp കരുത്തിൽ 300 Nm torque ഉം 4WD സെറ്റപ്പിൽ 213 bhp പവറിൽ 525 Nm torque ഉം നൽകും. നിസാൻ X-ട്രെയിൽ എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് 0 മുതൽ 100 കിലോമീറ്റർ വരെ 8 സെക്കൻഡിലും (2WD) 7 സെക്കൻഡിലും (4WD) കൈവരിക്കാനാകും. പരമാവധി വേഗത 170 കി.മീ. (2WD), 180 കി.മീ. (4WD) എന്നിങ്ങനെയുമായിരിക്കും.

ഇനി വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ നിസാൻ X-ട്രെയിലിന് 4680 mm നീളവും 2065 mm വീതിയും 1725 mm ഉയരവുമുണ്ട്. ഇതിന്റെ വീൽബേസും ഗ്രൗണ്ട് ക്ലിയറൻസും യഥാക്രമം 2750 mm, 205 mm എന്നിങ്ങനെയാണ്. എസ്‌യുവി 5, 7 എന്നിങ്ങനെ രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളോടെയാണ് ആഗോളതലത്തിൽ വാഗ്ദാനം ചെയ്യുന്നത്. മധ്യ നിരയിലെ സീറ്റുകൾ 40:20:40 വിഭജന അനുപാതത്തിലും അവസാന നിര സീറ്റുകൾക്ക് 50:50 എന്ന അനുപാതവും ഉണ്ടെന്നാണ് വിവരം.

അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, 10.8 ഇഞ്ച് എന്നിവയുൾപ്പെടെ നിരവധി ഗുണങ്ങളാൽ പുതിയ നിസാൻ എസ്‌യുവി സമ്പന്നമായിരിക്കും. ഇതുകൂടാതെ ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒരു ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയും ഫീച്ചറുകളുടെ നിരയിൽ മോഡലിലുണ്ടാവും.

എട്ടു വർഷങ്ങൾക്ക് ശേഷം X-ട്രെയിൽ ഇന്ത്യയിലേക്ക് തിരികെയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. നിലവിൽ ഇന്ത്യയിലെ പ്രാദേശികവത്ക്കരിച്ച അസംബ്ലിക്കും ഉത്പാദനത്തിനുമുള്ള സാധ്യതകൾ ഉൾപ്പെടെയുള്ള വിപണി സാധ്യതകൾക്കായുള്ള പരിശോധനയ്ക്ക് വിധേയമാക്കിയാവും അവതരണങ്ങളുണ്ടാവുകയെന്നാണ് നിസാൻ വ്യക്തമാക്കിയിരിക്കുന്നത്. ഫുൾ-സൈസ് എസ്‌യുവിക്കായി ഏകദേശം 40 ലക്ഷം രൂപയോളം എക്സ്ഷോറൂം വില നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത പവർട്രെയിനുകളും ഡ്രൈവ്ട്രെയിനുകളും ഉള്ള ഒന്നിലധികം വേരിയന്റുകളിൽ എസ്‌യുവി ലഭ്യമാകുന്നതിനാൽ ഈ വില തികച്ചും അർഥവത്താണ്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
New nissan x trail suv reported to hit showrooms in mid 2023
Story first published: Wednesday, December 28, 2022, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X