കാർബൺ പാക്കേജ് വാഗ്ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ കാറാവാൻ Pravaig Defy EV

ഒരുവിധം എല്ലാവരും അറിയപ്പെടുന്ന ഇലക്‌ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനിയാണ് പ്രവൈഗ് ഡൈനൈമിക്‌സ്. ഇന്ത്യൻ ടെസ്‌ല എന്നു വിളിപ്പേരുള്ള കമ്പനി എക്സ്റ്റിങ്ഷന്‍ Mk1 എന്ന പേരില്‍ ഒരു പ്രീമിയം ഇലക്ട്രിക് കാർ പുറത്തിറക്കിയാണ് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നത്. എന്നാൽ അടുത്തിടെ ഒരു പുത്തൻ എസ്‌യുവിയെ ഇന്ത്യക്കായി സമ്മാനിച്ചുകൊണ്ടാണ് ബ്രാൻഡ് മുൻനിരയിലേക്ക് എത്തുന്നത്.

ബെംഗളൂരു ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ നിർമ്മാതാക്കളായ പ്രവൈഗ് ഡൈനാമിക്സ് തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് പോയ മാസമായിരുന്നു. ഡിഫൈ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ എക്സ്ഷോറൂം വില 39.50 ലക്ഷം രൂപ മുതലായിരുന്നു. ഇലക്ട്രിക് എസ്‌യുവി 2023-ന്റെ രണ്ടാം പാദത്തിൽ നിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. അതിനാൽ നിലവിൽ മോഡലിനായുള്ള ബുക്കിംഗ് മാത്രമേ തുറന്നിട്ടുള്ളൂ. ഇപ്പോൾ തങ്ങൾ ഒരു പൂർണ കാർബൺ പാക്കേജിനൊപ്പം ഡെഫി വാഗ്ദാനം ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകകൂടിയാണ് പ്രവൈഗ് ഡൈനാമിക്‌സ്.

കാർബൺ പാക്കേജ് വാഗ്ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ കാറാവാൻ Pravaig Defy EV

നിലവിൽ പ്രവൈഗ് ഡൈനാമിക്‌സ് യഥാർത്ഥ കാർബൺ ഫൈബർ ഉപയോഗിക്കുമോ അല്ലെങ്കിൽ വില എങ്ങനെയായിരിക്കുമെന്ന് അറിവായിട്ടില്ല. കമ്പനി പങ്കുവെച്ച ചിത്രങ്ങളിൽ ഡിഫൈ ഇലക്ട്രിക് എസ്‌യുവിയുടെ മുഴുവൻ എക്സ്റ്റീരിയറും കാർബൺ ഫൈബറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതൊരു ഹൈഡ്രോ ഡിപ്പ് മാത്രമല്ല യഥാർഥ കാർബൺ ഫൈബർ ആണെങ്കിൽ ബോഡി പാനലുകളുടെ ഭാരം ഗണ്യമായി കുറയുമായിരുന്നു. സാങ്കേതികമായി ഡെഫി ഇ-സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കാനും ഇത് സഹായിക്കും.

റേഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ ഒറ്റ ചാർജിൽ 500 കിലോമീറ്റർ ഓടാൻ പുതിയ ഡിഫൈ ഇവിക്ക് സാധിക്കുമെന്ന് പ്രവൈഗ് ഡൈനാമിക്സ് അവകാശപ്പെടുന്നു. 210 കിലോമീറ്ററിന്റെ പരമാവധി വേഗതയാണ് ഡിഫൈയുടേതെന്നും 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നും നിർമാതാവ് അവകാശപ്പെടുന്നു. ബാറ്ററി പായ്ക്കിന്റെ ശേഷി 90.2 kWh ആണ്. ഇത് 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവും എന്നതും വലിയൊരു നേട്ടമാണ്.

പ്രവൈഗ് ഡിഫൈയുടെ പവർട്രെയിൻ പരമാവധി 402 bhp കരുത്തിൽ 620 Nm torque വരെ നൽകുകയും ചെയ്യും. ഒരു ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഇലക്‌ട്രിക് എസ്‌യുവി ഓഫർ ചെയ്യുന്നുണ്ട്. 2,50,000 ലക്ഷം കിലോമീറ്റര്‍ ദൂരം വരെ ബാറ്ററി നിലനില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കാർബൺ ഫൈബർ ഫിനിഷിന് പുറമെ, 11 വ്യത്യസ്ത കളർ ഓപ്ഷനുകളിഷ പ്രവൈഗ് ഡൈനാമിക്സ് ഡിഫൈ വാഗ്ദാനം ചെയ്യും. ബോർഡോ, ലിഥിയം, എംപറർ പർപ്പിൾ, സിയാച്ചിൻ ബ്ലൂ, ഹിന്ദിഗോ, മൂൺ ഗ്രേ, ഹാൽഡി യെല്ലോ, 5.56 ഗ്രീൻ, ഷാനി ബ്ലാക്ക്, കാസിരംഗ ഗ്രീൻ, വെർമില്യൺ റെഡ് എന്നിവയാണ് വാഹനത്തിന്റെ നിറങ്ങൾ.

രൂപകൽപ്പനയിലേക്ക് നോക്കിയാൽ റേഞ്ച് റോവര്‍ ഇവോക്കിനെ അനുസ്മരിപ്പിക്കുന്നതാണ് പ്രവൈഗ് ഡിഫൈയുടെ ഡിസൈന്‍ എന്നു പറയാം. വയര്‍ലെസ് കണക്ടിവിറ്റി സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 15.6 ഇഞ്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പ്രവേഗ് മള്‍ട്ടി ഫെയ്‌സ് യുഐ, പ്രവേഗ് കണക്ടിവിറ്റി പാക്കേജ് ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് തീർത്തും ആധുനികമായ ഇലക്‌ട്രിക് എസ്‌യുവിയെ ആകര്‍ഷകമാക്കുന്നത്. സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കുന്ന വാഹനങ്ങളായിരിക്കും പ്രവൈഗില്‍ നിന്നെത്തുകയെന്ന് മുമ്പ് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ടെന്നതും ആശ്വാസകരമായ വസ്‌തുതയാണ്.

ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ എത്തിക്കാനായി ബെംഗളൂരു ആസ്ഥാനമായി 2020-ല്‍ ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പാണ് പ്രവൈഗ് ഡൈനൈാമിക്‌സ്. ഇന്ത്യൻ വിപണിയിൽ വോൾവോ XC40 റീചാർജ്, കിയ EV6 കൂടാതെ ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവിയെ പോലും വെല്ലുവിളിക്കാൻ ഡിഫൈ ഇവി പ്രാപ്‌തമാണ്. ഉപയോക്തൃ ഡാറ്റ ഉപഭോക്താവിന്റെ ഉടമസ്ഥതയായി കണക്കാക്കുമെന്നും ബ്രാൻഡ് അവയൊന്നും ട്രാക്ക് ചെയ്യുകയോ വിൽക്കുകയോ ചെയ്യില്ലെന്നും പ്രവൈഗ് അവകാശപ്പെടുന്നു.

നിലവിൽ നയങ്ങൾ രൂപീകരിക്കുന്നുണ്ടെങ്കിലും കണക്റ്റ‌ഡ് കാറുകൾ ശേഖരിക്കുന്ന ഡാറ്റ ബ്രാൻഡുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. കമ്പനി ഡീലർഷിപ്പ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എമർജൻസി റോഡ് സൈഡ് അസിസ്റ്റൻസിനൊപ്പം ഇന്ത്യയിലുടനീളം 34,000 പിൻ കോഡുകളിൽ ഡിഫൈ എസ്‌യുവിക്ക് സേവനം നൽകാമെന്ന് കമ്പനി പറയുന്നു. ബ്രാൻഡ് ഒരു വർഷത്തെ കോംപ്ലിമെന്ററി സർവീസും വാഹനം വാങ്ങുന്നതിനൊപ്പം നൽകുന്നുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അത് നാല് വർഷത്തേക്ക് നീട്ടാമെന്നും പ്രവൈഗ് ഡെനാമിക്‌സ് പറയുന്നു.

Article Published On: Wednesday, December 14, 2022, 9:50 [IST]
English summary
New pravaig defy electric suv to be offered with a full carbon package
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X