സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

ഇന്ത്യയുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി അതിവേഗം വളരുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ. 2001-ലാണ് ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതെങ്കിലും ഇതുവരെ ലഭിക്കാത്ത ആരവമാണ് സ്കോഡയ്ക്ക് ഇപ്പോൾ രാജ്യത്ത് കിട്ടിക്കൊണ്ടിരിക്കുന്നത്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

റാപ്പിഡും, കുഷാഖുമെല്ലാം സ്കോഡയുടെ മുഖം തന്നെ മാറ്റിമറിച്ചുവെന്നു വേണം പറയാൻ. ദേ ഇപ്പോൾ ഇന്ത്യയിലെ തങ്ങളുടെ എസ്‌യുവി നിര വിപുലീകരിക്കാൻ തയാറെടുക്കുകയാണ് കമ്പനി. അതിന്റെ ഭാഗമായി ഏറെ നാളായി കാത്തിരിക്കുന്ന കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിനെ ചെക്ക് ബ്രാൻഡ് 2022 ജനുവരി 10-ന് അവതരിപ്പിക്കും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

അടുത്തയാഴ്ച്ച അവതരിപ്പിക്കുന്ന പുതിയ തലമുറ കൊഡിയാകിന് ലഭിക്കുന്ന ചില പ്രധാന സവിശേഷതകൾ ലോഞ്ചിന് മുന്നോടിയായി സ്കോഡ വെളിപ്പെടുത്തിയിരിക്കുകയാണ്. മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഒരു സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളാണ് അവയിൽ ഏറ്റവും ശ്രദ്ധനേടുന്നത്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

പുതിയ 2022 കൊഡിയാക്ക് എസ്‌യുവിയിൽ ഡൈനാമിക് ഷാസിസ് കൺട്രോൾ (DCC) സംവിധാനം സ്കോഡ ചേർത്തിട്ടുണ്ട്. എസ്‌യുവിയുടെ ഷോക്ക് അബ്‌സോർബറുകൾ ക്രമീകരിച്ചുകൊണ്ട് സിസ്റ്റം ഡാംപിംഗ് സ്വഭാവസവിശേഷതകളുമായി പൊരുത്തപ്പെടുത്തുന്നുവെന്ന് സ്‌കോഡ പറയുന്നു. ഡ്രൈവർ തെരഞ്ഞെടുക്കുന്ന ഡ്രൈവിംഗ് മോഡുകളുടെ അടിസ്ഥാനത്തിലാണ് ക്രമീകരണം നടത്തുന്നത്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

അഞ്ച് ഡ്രൈവ് മോഡലുകളോടെയാകും കൊഡിയാക്ക് എസ്‌യുവിയെ സ്കോഡ വാഗ്ദാനം ചെയ്യുക. അതിൽ ഇക്കോ, നോർമൽ, സ്‌പോർട്‌സ്, സ്നോ, ഇൻഡിവിജ്വൽ എന്നിവയാണ് ഉൾപ്പെടുന്നത്. 2022 കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇതിന് പരമാവധി 190 bhp പവറിൽ 320 Nm torque വരെ സൃഷ്ടിക്കാനുള്ള കഴിവുണ്ട്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

എഞ്ചിൻ 7 സ്പീഡ് ഡിസിടി ഗിയർബോക്സുമായി ആയിരിക്കും ജോടിയാക്കുക. 4×4 ഡ്രൈവ് സ്റ്റാൻഡേർഡായി വാഹനത്തിൽ എത്തുകയും ചെയ്യുമെങ്കിലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാകും പുത്തൻ കൊഡിയാക് വാഗ്‌ദാനം ചെയ്യുക. . ഡ്രൈവർ ഉൾപ്പെടെ 7 മുതിർന്നവർക്ക് വരെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അകത്തും നിരവധി സവിശേഷതകൾ ലഭിക്കും. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ഇടംപിടിക്കുക. അത് ഇൻബിൽറ്റ് നാവിഗേഷനും വയർലെസ് കണക്റ്റിവിറ്റിയും നൽകും. സ്റ്റിയറിങ് വീലിന് പിന്നിൽ വലിയ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് കാണാനാവുക.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

എസ്‌യുവിക്ക് ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണ് ലഭിക്കുക. ഡോറുകളിൽ 12 സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റവും ലഭിക്കും. കൂളിംഗ്, ഹീറ്റിംഗ് ഫംഗ്‌ഷനുകളുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കൊഡിയാക്കിൽ ഉണ്ടായിരിക്കും. ഡ്രൈവർ സീറ്റ് 12 തരത്തിൽ വൈദ്യുതപരമായി ക്രമീകരിക്കാൻ കഴിയും. കൂടാതെ മെമ്മറി ഫംഗ്ഷനുകളും ഇത് വാഗ്ദാനം ചെയ്യും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

2022 കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിൽ ഇലക്ട്രിക്കലായി പ്രവർത്തിപ്പിക്കാവുന്ന പനോരമിക് സൺറൂഫും ഉണ്ടാകും. മറ്റ് ഫീച്ചറുകൾക്കൊപ്പം ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒമ്പത് എയർബാഗുകൾ, ലെയ്ൻ അസിസ്റ്റ്, പ്രെഡിക്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും അതിലേറെയും സവിശേഷതകൾ കൊണ്ട് സ്കോഡ വാഹനത്തെ സജ്ജീകരിച്ചേക്കും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

ബിഎസ്-VI സ്‌കോഡ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് ചെക്ക് റിപ്പബ്ലിക്കിൽ SE, SE, L, സ്പോർട്ട്ലൈൻ, എൽ ആൻഡ് കെ, vRS എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിൽ സ്‌റ്റൈൽ, സ്‌പോർട്ട്‌ലൈൻ, എൽ ആൻഡ് കെ എന്നീ മൂന്ന് വേരിയന്റുകളിൽ മാത്രമേ പുതിയ സ്കോഡ എസ്‌യുവിക്കുണ്ടാവൂ.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

സ്റ്റൈൽ പ്രീമിയം എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റായിരിക്കും. അതേസമയം എൽ ആൻഡ് കെ ഏറ്റവും ടോപ്പ് മോഡലായും കമ്പനി സ്ഥാപിക്കും. മൂന്ന് വേരിയന്റുകളിലും ഒരേ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും കൊഡിയാക്കിനുണ്ടാവുക. കഴിഞ്ഞ വർഷം വാഹനം അവതരിപ്പിക്കേണ്ടതായിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധിയും സെമി കണ്ടക്‌ടർ ചിപ്പുകളുടെ അഭാവവും മൂലം പുത്തൻ കൊഡിയാക്കിന്റെ അരങ്ങേറ്റം വൈകുകയാരുന്നു.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

ഇനി ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ തന്നെ ഒരു സ്കോഡ മോഡലാണ് കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എന്നു മനസിലാകും. ആദ്യമായി പൂർണ എൽഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ വാഹനത്തിലേക്ക് ചേക്കേറും. സ്കോഡ ബട്ടർഫ്ലൈ റേഡിയേറ്റർ ഗ്രില്ലും മെഷ്-പാറ്റേൺ എയർ ഇൻടേക്ക് വെന്റുകളുള്ള റീപ്രൊഫൈൽ ചെയ്ത രൂപവും ആരേയും ആകർഷിക്കാനും പ്രാപ്‌തമായിരിക്കും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കുറേയുണ്ട്! പുത്തൻ Skoda Kodiaq എസ്‌യുവി ജനുവരി 10-ന് എത്തും

ഏകദേശം 35 ലക്ഷം രൂപ മുതലായിരിക്കും പരിഷ്ക്കാരങ്ങളോടെ എത്തുന്ന സ്‌കോഡ കൊഡിയാക്കിന്റെ എക്സ്ഷോറൂം വില ആരംഭിക്കുക. മുൻ മോഡലിന് 33 ലക്ഷം രൂപയായിരുന്നു പ്രാരംഭ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ഫോക്‌സ്‌വാഗൺ ടിഗുവാൻ, ഹ്യുണ്ടായി ട്യൂസോൺ, സിട്രൺ C5 എയർക്രോസ് തുടങ്ങിയ വമ്പൻമാരുമായാകും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New skoda kodiaq facelift suv to offer more segment first features
Story first published: Saturday, January 8, 2022, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X