നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

നവീകരിച്ച ഗ്ലാൻസയുടെ ഡെലിവറി മിക്ക നഗരങ്ങളിലും ആരംഭിച്ച്. ടൊയോട്ട. E, S, G, V എന്നീ നാല് വേരിയന്റുകളിൽ ലഭ്യമാവുന്ന പ്രീമിയം ഹാച്ച്ബാക്കിന് 6.39 ലക്ഷം മുതൽ 9.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

അടുത്തിടെ പരിഷ്ക്കരിച്ച് പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോയ്‌ക്ക് അനുസൃതമായ മാറ്റങ്ങളോടെയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഗ്ലാൻസയും മുഖം മിനുക്കിയിരിക്കുന്നത്. വ്യത്യസ്ത ബാഡ്‌ജിംഗ് ഉള്ള പ്രീ-ഫെസ്‌ലിഫ്റ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് കാറുകളും തമ്മിൽ നിരവധി ഡിസൈൻ മാറ്റങ്ങളുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

പുതിയ ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 മോഡൽ ഗ്ലാൻസയെ വേറിട്ടു നിർത്താൻ ടൊയോട്ട കൂടുതൽ പരിശ്രമിച്ചതായാണ് തോന്നുന്നത്. ടൊയോട്ട ബാഡ്ജുകൾ ഘടിപ്പിച്ച ബലേനോ പോലെയുള്ള മുൻ മോഡലിന്റെ കാര്യത്തിൽ ഇത് അങ്ങനെയായിരുന്നില്ല. മുൻവശത്ത് ബ്രാൻഡിന്റെ ഏറ്റവും പുതിയ ഓഫറുകൾക്ക് അനുസൃതമായ മെലിഞ്ഞ ഗ്രിൽ ഡിസൈൻ ഗ്ലാൻസയ്ക്ക് ലഭിക്കുന്നു.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

ബലേനോയിലെ എൽ ആകൃതിയിലുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകൾക്ക് പകരം മൂന്ന് ബ്ലോക്കുകളുള്ള ഡിആർഎല്ലുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഫാക്‌സ് കാർബൺ ഫൈബർ ഇൻലേകളും പുതിയ ഹെഡ്‌ലൈറ്റുകളും ഉള്ള സ്‌പോർട്ടിയറും റീ-പ്രൊഫൈൽ ചെയ്ത ബമ്പറും വാഹനത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നുണ്ട്. സ്റ്റൈലിംഗ് വ്യത്യാസങ്ങൾ മുൻവശത്ത് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നത് അൽപം നിരാശയുളവാക്കുന്ന കാര്യമാണ്.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

വശങ്ങളിൽ ഇടംപിടിച്ചിരിക്കുന്ന 16 ഇഞ്ച് അലോയ് വീലുകൾക്ക് അല്പം വ്യത്യസ്തമായ ഡിസൈൻ ശൈലിയാണ് കമ്പനി നൽകിയിരിക്കുന്നത്. പിൻഭാഗത്തും ഇതേ കഥയാണ് കാണാനാവുക. അതായത് ടൊയോട്ട ലോഗോ മാത്രമാണ് ബലേനോയും ഗ്ലാൻസയും തമ്മിലുള്ള ഏക വ്യത്യാസം. ബലേനോയ്‌ക്ക് അനുസൃതമായി പുതിയ ലേഔട്ടിനൊപ്പം ക്യാബിന് സമഗ്രമായ പരിഷ്ക്കരണവും ലഭിക്കുന്നുണ്ട്.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

അകത്ത് ബലേനോയുമായുള്ള വ്യത്യാസങ്ങൾ പരിമിതമാണെന്ന് ഉള്ളിൽ പ്രവേശിക്കുമ്പോഴെ മനസിലാകും. എന്നിരുന്നാലും ഒരു ടൊയെോട്ട ടച്ച് നൽകാൻ കമ്പനി മനപൂർവം ശ്രമിച്ചിട്ടുണ്ട്. അതിനായി ബ്ലാക്ക്/ബ്ലൂ ഷേഡിൽ നിന്ന് വ്യത്യസ്തമായി ഇത് ബ്ലാക്ക്/ബീജ് നിറത്തിലാണ് പ്രീമിയം ഹാച്ച്ബാക്കിനെ കമ്പനി ഒരുക്കിയിരിക്കുന്നത്.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

കൂടാതെ പുതിയ ഗ്ലാൻസയും ഗുണനിലവാരത്തിൽ ഒരു പടി കൂടി മുന്നിലാണെന്ന് പറയാം. അതായത് സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കുകളെല്ലാം ടൊയോട്ട ഒഴിവാക്കിയിട്ടുണ്ട്. എയർ-കോൺ കൺട്രോളുകൾ അൽപം ഉയർന്നതായി തോന്നുന്നുണ്ട്. കൂടാതെ ലെതറെറ്റ് പൊതിഞ്ഞ സ്റ്റിയറിംഗ് വീലും മികച്ചതായിട്ടുണ്ട്.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

ഏറ്റവും ഫീച്ചർ പായ്ക്കായി അവതരിപ്പിച്ചിരിക്കുന്നത് ഗ്ലാൻസ V വേരിയന്റാണ്. അതായത് ബലേനോ ആൽഫയിൽ വാഗ്ദാനം ചെയ്യുന്നതെല്ലാം ഈ പതിപ്പിൽ ലഭ്യമാണെന്ന് സാരം. കണക്‌റ്റഡ് സാങ്കേതികവിദ്യയുള്ള സ്ലീക്ക് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 360-ഡിഗ്രി ക്യാമറ, പോപ്പ്-ഔട്ട് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയെല്ലാം വാഹനത്തെ ഫീച്ചർ-റിച്ചാക്കുന്നുണ്ട്.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

ലൈവ് മൈലേജ്, ഗിയർ പൊസിഷൻ, എസി ഫാൻ സ്പീഡും ടെംപ്രേച്ചർ തുടങ്ങിയവ വിവരങ്ങളും ഇതിൽ കാണാം. എന്നാൽ കൂൾഡ് ഗ്ലൗബോക്സ്, ടയർ പ്രഷർ മോണിറ്റർ, ഡിജിറ്റൽ ഡയലുകൾ, സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ പോലെ എതിരാളികൾ വാഗ്ദാനം ചെയ്യുന്ന ചില ജനപ്രിയ ഫീച്ചറുകൾ ടൊയോട്ട ഗ്ലാൻസയിൽ കാണാനാവില്ല.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

ബലേനോയും ഗ്ലാൻസയും ഇതുവരെ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ഏറ്റവും പുതിയ ഇന്ത്യൻ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. കാറുകൾ അവയുടെ നിർമാണത്തിൽ കൂടുതൽ കരുത്തും അൾട്രാ-ഹൈ സ്‌ട്രോംഗ് സ്റ്റീലും ഉപയോഗിക്കുന്നുവെന്നറിയുന്നത് സ്വീകാര്യമായ കാര്യമാണ്.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

കൂടാതെ സുരക്ഷാ സവിശേഷതകൾ ഇപ്പോൾ കൂടുതൽ സമഗ്രമാണ്. ഗ്ലാൻസയുടെ G, V വേരിയന്റുകളിൽ ആറ് എയർബാഗുകൾ, സ്റ്റാൻഡേർഡ് ഫിറ്റ് ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയെല്ലാം കാണാനാവും. തെരഞ്ഞെടുത്ത വേരിയന്റുകളിൽ ESC, ഹിൽ ഹോൾഡ് നിയന്ത്രണം എന്നിവയും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

സുസുക്കിയുടെ K12N പെട്രോൾ എഞ്ചിൻ തന്നെയാണ് ഗ്ലാൻസയ്ക്കും തുടിപ്പേകുന്നത്. ഇത് പരമാവധി 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ 1.2 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റ് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. എന്നാൽ എഞ്ചിന് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്നില്ല, പകരം ഇതിന് നിഷ്‌ക്രിയ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റമാണ് ലഭിക്കുന്നത്.

നിരത്തിൽ ചീറിപായാൻ Glanza റെഡി! ഡെലിവറി ആരംഭിച്ച് Toyota India

എഎംടി ഓട്ടോമാറ്റിക് ആദ്യമായാണ് ഇന്ത്യയിലെ ഒരു ടൊയോട്ട വാഹനത്തിൽ ഇടംപിടിക്കുന്നത്. മാരുതി സുസുക്കി ബലേനോ രണ്ട് വർഷത്തെ അല്ലെങ്കിൽ 40,000 കിലോമീറ്റർ വാറണ്ടി വാഗ്‌ദാനം ചെയ്യുമ്പോൾ ടൊയോട്ട ഗ്ലാൻസ് അത് മൂന്നു വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററിന്റെ വിപുലീകൃത വാറണ്ടിയാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്.

More from DriveSpark

Article Published On: Friday, March 25, 2022, 13:15 [IST]
English summary
New toyota glanza premium hatchback deliveries started in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X