കാണേണ്ടേ ആ അവതാരപ്പിറവിയെ, പുത്തൻ Innova Hycross എംപിവിയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്

ഇന്നോവ എന്നാൽ ഒരുവികാരം തന്നെയാണെന്നതിൽ ആർക്കും തർക്കവുമില്ലാത്ത കാര്യമാണ്. ഇത്രയേറെ ജനപ്രീതി നേടിയെടുത്ത പരമ്പര്യം മറ്റ് അധിക പ്രീമിയം കാറുകൾക്കൊന്നും അവകാശപ്പെടാനും ഉണ്ടാവില്ല. രണ്ടാംനിരയിൽ നൽകിവന്ന യാത്ര സുഖമാണ് ഇന്നോവയെ ഇത്രയും ഹിറ്റാക്കിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ടൊയോട്ടയുടെ അതികായകനായ ഇന്നോവ തലമുറ മാറ്റത്തിനൊരുങ്ങുകയാണെന്ന വാർത്ത ലോകത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിയിട്ടുണ്ട്. നവംബർ 21-ന് ആഗോള അവതരണം നടക്കുമ്പോൾ അതിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നവർ ഇന്ത്യക്കാർ തന്നെയായിരിക്കും.

കാണേണ്ടേ ആ അവതാരപ്പിറവിയെ, പുത്തൻ Innova Hycross എംപിവിയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്

തുടർന്ന് 2022 നവംബർ 25-ന് ഇന്ത്യയിലും വാഹനം അനാവരണം ചെയ്യും. ഇന്തോനേഷ്യ പോലെയുള്ള ഏഷ്യൻ വിപണികളിൽ ഇന്നോവ സെനിക്‌സ് എന്ന പേരിലാണ് പുതുതലമുറ അറിയപ്പെടുന്നതെങ്കിൽ ഇന്ത്യയിലെത്തുമ്പോൾ ഇന്നോവ ഹൈക്രോസ് എന്ന പുതുനാമമായിരിക്കും എംപിവികളുടെ രാജാവ് അണിയുക. ഇന്തോനേഷ്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി ഏറ്റവും പുതിയ ടൊയോട്ട ഇന്നോവ സെനിക്‌സിന്റെ പൂർണ രൂപം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.

ഇവിടെ മൂന്നുവരി എംപിവി നിലവിലെ തലമുറ ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം 2023 ടൊയോട്ട ഇന്നോവ ഹൈക്രോസ് ആയി വിൽക്കുമെന്നതും ഏറെ സ്വീകാര്യമായ കാര്യമാണ്. നവംബർ 25 മുതൽ പുതുതലമുറ മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നും ടൊയോട്ട സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വില 2023 ജനുവരിയിൽ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രഖ്യാപിക്കും. ഇനി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ ചിത്രങ്ങളുടെ വിശദാംശങ്ങളിലേക്ക് നോക്കാം.

ചിത്രം ഇന്നോവ ഹൈക്രോസിന്റെ മുൻഭാഗത്തെ മുക്കാൽ ഭാഗവും വെളിപ്പെടുത്തുന്നുണ്ട്. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുതലമുറ മോഡൽ കൂടുതൽ എസ്‌യുവി-ഇഷ് നിലപാട് വഹിക്കുന്നു എന്നതാണ് ഹൈലൈറ്റ്. മുൻവശത്ത്, ക്രോം സറൗണ്ടുകളും കോൺട്രാസ്റ്റ് ബ്ലാക്ക് ഫിനിഷും ഉള്ള വലിയ ട്രപസോയ്ഡൽ ഗ്രില്ലാണ് ഇത് അവതരിപ്പിക്കുന്നത്. ഡ്യുവൽ ലെയറുകളുള്ള എൽഇഡി പ്രൊജക്ടർ യൂണിറ്റുകളുള്ള റാപറൗണ്ട് ഹെഡ്‌ലാമ്പുകൾ, തിരശ്ചീന എൽഇഡി ഡിആർഎല്ലുകൾ, ഓരോ കോണിലും ഫോക്‌സ് അലുമിനിയം ഘടകങ്ങളുള്ള സ്‌പോർട്ടി ഫ്രണ്ട് ബമ്പർ എന്നിവ വാഹനത്തിന്റെ പുതിയ രൂപം കൂടുതൽ മെച്ചപ്പെടുത്തുന്നുമുണ്ട്.

രണ്ട് വ്യത്യസ്‌തമായ സൈഡ് ക്രീസുകൾ ഡോറുകളുടെ നീളത്തിൽ ഒഴുകുന്നതും റാപ്പറൗണ്ട് ടെയിൽ‌ലാമ്പുകളുമായി ലയിക്കുന്നതും കാണാം. പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളുമായാണ് എംപിവി എത്തുന്നത്. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് നിലവിലുള്ള ഇന്നോവ ക്രിസ്റ്റയേക്കാൾ വലിപ്പമുളളതായിരിക്കുമെന്നും നിസംശയം പറയാം. ഇവയെല്ലാം വിശാലമായ ഇന്റീരിയറിലേക്കാണ് വിരൽ ചൂണ്ടുന്നതും.

തലമുറ മാറ്റത്തോടെ ടൊയോട്ട ഇന്നോവയ്ക്ക് ആദ്യമായി നിരവധി സവിശേഷതകൾ ലഭിക്കും. ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഡ്യുവൽ പാൻ പനോരമിക് സൺറൂഫ് എന്നിവയുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട വാഹനമായിരിക്കും ടൊയോട്ട ഇന്നോവ ഹൈക്രോസ്. നിലവിലുള്ള ലാഡർ ഫ്രെയിം ഷാസി ഒഴിവാക്കി 2023 ഇന്നോവ TNGA മോഡുലാർ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോം താരതമ്യേന ഭാരം കുറഞ്ഞതും നിലവിലുള്ളതിനേക്കാൾ കൂടുതൽ പുരോഗമിച്ചതും കാര്യക്ഷമവുമാണ്.

നിലവിലുള്ള RWD (റിയർ-വീൽ ഡ്രൈവ്) സജ്ജീകരണത്തിന് പകരമായി FWD (ഫ്രണ്ട്-വീൽ ഡ്രൈവ്) സിസ്റ്റത്തോടെയാവും ഇന്നോവ ഹൈക്രോസ് എത്തുക. പുതിയ 2023 ടൊയോട്ട ഇന്നോവ ഹൈക്രോസ് 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 2.0 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനും ഉപയോഗിക്കും. ക്രിസ്റ്റയുടെ ഡീസൽ വേരിയന്റുകൾക്കാണ് ഏറെ ഡിമാന്റ് എങ്കിലും മാറുന്ന കാലത്തിലേക്ക് ഇന്നോവയിൽ ഹൈബ്രിഡ് എഞ്ചിൻ എത്തുന്നതോടെ കൂടുതൽ ജനപ്രിയമായേക്കും.

More from DriveSpark

Article Published On: Thursday, November 17, 2022, 10:00 [IST]
English summary
New toyota innova hycross image leaked ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X