ചില്ലറ കളിയൊന്നുമല്ല ഇനി, ഞെട്ടിക്കാൻ 20-25 കി.മീ. മൈലേജുമായി Innvova Hycross

തലമുറ മാറ്റവുമായി എത്തുന്ന പുലിക്കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണ് വാഹന പ്രേമികളെല്ലാം. അടിമുടിമാറ്റവുമായി എത്തുന്ന ഇന്നോവ ഹൈക്രോസിന് പൊലിമയേകാനായി ഹൈബ്രിഡ് എഞ്ചിൻ മുതൽ കൂറ്റൻ പനോരമിക് സൺറൂഫ് വരെയുണ്ടെന്നാണ് കേൾക്കുന്നത്.

ടൊയോട്ടയുടെ ഹൈബ്രിഡ് എംപിവി ഇന്ന് ഇന്തോനേഷ്യയിൽ അവതരിപ്പിക്കും. അവിടെ ഇന്നോവ സെനിക്‌സ് എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇന്ത്യയിൽ സെനിക്‌സിനെ ഇന്നോവ ഹൈക്രോസ് എന്ന് വിളിക്കും. 2022 നവംബർ 25-ന് ഇന്ത്യയിലും ഇന്നോവ ഹൈക്രോസ് മറനീക്കിയെത്തും.

ചില്ലറ കളിയൊന്നുമല്ല ഇനി, ഞെട്ടിക്കാൻ 20-25 കി.മീ. മൈലേജുമായി Innvova Hycross

എന്നാൽ 2023 ജനുവരിയിൽ ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ലോഞ്ച് ചെയ്‌തതിന് ശേഷം മാത്രമേ ഔദ്യോഗിക വിൽപ്പന ആരംഭിക്കൂ. നവംബർ 25 മുതൽ പുതുപുത്തൻ എംപിവിക്കായുള്ള പ്രീ-ബുക്കിംഗ് കമ്പനി ആരംഭിക്കും. അത്യാധുനിക സാങ്കേതികവിദ്യയും അത്യാധുനിക ശക്തമായ ഹൈബ്രിഡ് സംവിധാനവും ഒക്കെ സാന്നിധ്യമായതിനാൽ ഇന്നോവ ഹൈക്രോസ് ഇതികനം തന്നെ വൻ ഹൈപ്പാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. പുതിയ തലത്തിലുള്ള സ്പേസ്, സുഖം, കാര്യക്ഷമത, പെർഫോമൻസ് എന്നിവ നൽകുന്നതിന് ധാരാളം സാങ്കേതികവിദ്യകളാണ് വാഹനത്തിൽ ഒരുങ്ങുന്നത്.

ഭാരമേറിയതും കടുപ്പമേറിയതുമായ ലാഡർ ഫ്രെയിം ഉപയോഗിക്കുന്ന ലൈറ്റ് ട്രക്ക് അല്ലെങ്കിൽ പിക്ക്-അപ്പ് ട്രക്ക് ഷാസിയിലാണ് നിലവിലെ ഇന്നോവ ക്രിസ്റ്റ നിർമിച്ചിരിക്കുന്നത്. പുതിയ ഇന്നോവ കൂടുതൽ ആധുനികമാണ്. ഒരു കാർ പോലെയുള്ള ഏകീകൃത നിർമാണത്തിനോ മോണോകോക്ക് ഷാസിയിലോ ആണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ഭാരം കുറഞ്ഞതും കടുപ്പമുള്ളതും കൂടുതൽ സ്പേസ് നൽകാൻ പ്രാപ്‌തമായതുമാണ്. ടൊയോട്ടയുടെ TNGA-C പ്ലാറ്റ്‌ഫോമിലാണ് ഹൈക്രോസ് നിർമിച്ചിരിക്കുന്നതെന്ന് സാരം.

ആറ് അല്ലെങ്കിൽ ഏഴു സീറ്റർ സെറ്റപ്പിൽ ടൊയോട്ട ഇന്നോവ ഹൈക്രോസിനെ വാഗ്‌ദാനം ചെയ്യും. ക്രിസ്റ്റയെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം ഫീലാണ് തലമുറമാറ്റവുമായി എത്തുന്ന പതിപ്പിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇന്നോവ ഹൈക്രോസിന് വലിയ പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്‌ത വലിയ ലേസി ബോയ് സോഫകൾ, വിപുലീകരിക്കാവുന്ന ഫൂട്ട്‌റെസ്റ്റുകൾ എന്നിവയും ലഭിക്കും. കൂടാതെ കണക്റ്റഡ് ടെക്, കൂൾഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും വരും. പാഡിൽ ഷിഫ്റ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വലിയ പനോരമിക് സൺറൂഫ്, എൽഇഡി മൂഡ് ലൈറ്റിംഗ് തുടങ്ങിയ ലിസ്റ്റിലെ മറ്റ് ഫീച്ചറുകളും മനസിനെ കുളിർമപ്പെടുത്തുന്നതാവും.

കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിൻ നിർമിക്കുന്നതിന് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇന്നോവ ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നത്. ഈ സജ്ജീകരണം ഇന്നോവ ഹൈക്രോസിന് 20 കി.മീ. മുതൽ 24 കി.മീ. മൈലേജ് വരെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രണ്ട് വീൽ ഡ്രൈവിനൊപ്പം ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക.

ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇന്നോവ ഹൈക്രോസിൽ ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. ഈ നൂതന സുരക്ഷാ സാങ്കേതികവിദ്യ ഇന്ത്യയിൽ ലഭിക്കുന്ന ആദ്യ ടൊയോട്ട കാറായിരിക്കുമിത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയിൻ മാറ്റ മുന്നറിയിപ്പ് തുടങ്ങിയ ഫീച്ചറുകൾ ADAS ഇന്നോവ ഹൈക്രോസിലേക്ക് കൊണ്ടുവരും. അങ്ങനെ ഇന്ത്യയിൽ വാങ്ങാനാവുന്ന ഏറ്റവും സുരക്ഷിതമായ എംപിവികളിൽ ഒന്നായി ഇത് മാറും.

ഇനി ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഒരു എസ്‌യുവിയുടെ സ്ഥാനം നൽകിക്കൊണ്ട് ആക്രമണാത്മക രൂപകൽപനയിലേക്ക് കമ്പനി ചുവടുവെക്കുകയാണ്. വാസ്തവത്തിൽ ഇന്നോവ ഹൈക്രോസിനെ ഒരു ക്രോസ്ഓവറായി വിൽക്കുമെന്നാണ് നിഗമനം. ഇത് ഇന്നോവയുടെ പേരിനോട് ചേർത്തിരിക്കുന്ന ഹൈക്രോസ് മോണിക്കറിനെ വിശദീകരിക്കുന്നു.

Article Published On: Monday, November 21, 2022, 10:00 [IST]
English summary
New toyota innova hycross mpv to deliver 20 23 kpl mileage details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X