കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

പുത്തൻ ഇന്നോവ വരുന്ന വിവരം ഏവരും ഇതിനോടകം തന്നെ അറിഞ്ഞ വാർത്തയാണ്. ഹൈക്രോസ് എന്നു പേരിട്ടിരിക്കുന്ന പുതിയ എംപിവിയെ 2022 നവംബർ 25-ന് അവതരിപ്പിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട പദ്ധതിയിട്ടിരിക്കുന്നത്.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

തുടർന്ന് ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പുത്തൻ ഇന്നോവ ഹൈക്രോസിനായുള്ള വിലയും ടൊയോട്ട പ്രഖ്യാപിക്കും. ഈ മാസം അവസാനത്തോടെ ഇന്തോനേഷ്യയിൽ ആഗോള അരങ്ങേറ്റം നടക്കുന്ന മോഡലിനെ ഏറെ ആകാംക്ഷയോടെയാണ് വാഹന ലോകവും ആരാധകരും കാത്തിരിക്കുന്നത്.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

ഹൈബ്രിഡ് എഞ്ചിൻ ADAS ഡ്രൈവർ അസിസ്റ്റ് സിസ്റ്റം തുടങ്ങിയ ഒട്ടേറെ ആധുനികതയുമായാണ് എംപിവിയുടെ കടന്നുവരവ്. ഇന്നോവ ഹൈക്രോസിനെ ടൊയോട്ട ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ വിൽക്കും.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുതുതലമുറ ആവർത്തിന്റെ പുതിയ ടീസർ ചിത്രം കൂടി പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. നേരത്തെ മോഡലിന്റെ മുൻവശക്കാഴ്ച്ചയാണ് ടൊയോട്ട വെളിപ്പെടുത്തിയതെങ്കിൽ ഇത്തവണ വശക്കാഴ്ച്ചയാണ് ടീസർ ചിത്രത്തിലൂടെ കാണാനാവുക.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

ടീസറും പുറത്തുവന്ന 3D ചിത്രങ്ങളും വിലയിരുത്തുമ്പോൾ, ഇന്നോവ ഹൈക്രോസിന് (ഇന്തോനേഷ്യയിലെ സെനിക്സ്) വെലോസിന് സമാനമായ സി, ഡി-പില്ലറുകൾ ഉണ്ടായിരിക്കും. കൂടാതെ, ഇന്നോവ ഹൈക്രോസിന് മറ്റിടങ്ങളിലും നിരവധി സാമ്യതകൾ ഉള്ളതിനാൽ സൈഡ് ബോഡി ക്രീസും വെലോസിൽ നിന്നും കടമെടുത്തേക്കാം.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് വലിപ്പം അൽപ്പം കൂടുതലയാരിക്കുമെന്നതും യാത്രക്കാർക്ക് സുഖപ്രദമായ യാത്ര പ്രതിദാനം ചെയ്യും. ഇന്നോവ ഹൈക്രോസ് പെട്രോൾ മാത്രമുള്ള മോഡലായി വിൽക്കപ്പെടുമെന്നതാണ് മറ്റൊരു കാര്യം.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

അതിനാൽ ഇന്നോവ ശ്രേണിയിൽ ആദ്യമായി ഡീസൽ എഞ്ചിൻ ഇല്ലാതെയാകും. എന്നാൽ പുതുതലമുറ ആവർത്തനത്തിനൊപ്പം തന്നെ ഇന്നോവ ക്രിസ്റ്റയുടെ നിലവിലെ പതിപ്പ് വിൽപ്പനയിൽ തുടരുമെന്നതിനാൽ കമ്പനി ഡീസൽ വകഭേദങ്ങൾ ഈ വേരിയന്റിൽ മാത്രമായി നൽകിയേക്കാം.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

നിലവിലുള്ള റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ നിന്ന് വ്യത്യസ്തമായി ഒരു ഫ്രണ്ട് വീൽ ഡ്രൈവ് മോഡലായി മാറാൻ പ്രീമിയം എംപിവിയെ മോഡുലാർ മോണോകോക്ക് ഷാസി സഹായിക്കുമെന്നതിനാൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് TNGA-C പ്ലാറ്റ്‌ഫോമിൽ നിർമിക്കും.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

ഘടനാപരമായ നേട്ടങ്ങൾ അതിനെ കാഠിന്യമുള്ളതും മികച്ച ഹാൻഡിലിംഗുള്ള വാഹനവും ആക്കും. അതേസമയം ക്യാബിൻ സ്ഥലവും കൂടുതലായിരിക്കും. കൊറോള ക്രോസിലെന്നപോലെ വലിയ ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, എൽ ആകൃതിയിലുള്ള ഇൻസെർട്ടുകളുള്ള ഒരു പ്രമുഖ ഹെഡ്‌ലൈറ്റ് അസംബ്ലി, മസ്കുലർ ബോണറ്റ് ക്രീസുകൾ എന്നിവയെല്ലാം എംപിവിയുടെ ഡിസൈനിൽ സ്വാധീനം ചെലുത്തുകയും ചെയ്യും.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

ഇതുകൂടാതെ ബമ്പറിലെ ട്രയാംഗുലർ ഫോഗ് ലാമ്പ് ഹൗസുകൾ, പുതുതായി രൂപകല്പന ചെയ്ത ടെൻ സ്പോക്ക് അലോയ് വീലുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, ഒരു സംയോജിത സ്‌പോയിലർ, കൂടുതൽ റാക്ക് ചെയ്ത എ-പില്ലറുകൾ, പനോരമിക് സൺറൂഫ് എന്നിവയും ടൊയോട്ട ഇന്നോവ ഹൈക്രോസിനെ വേറെ തലത്തിലെത്തിക്കും.

കിരീട ധാരണത്തിനൊരുങ്ങി പുത്തൻ ഇന്നോവ മുതലാളി, വശക്കാഴ്ച്ചയും പുറത്തുവിട്ട് Toyota

എഞ്ചിൻ ഓപ്ഷനിൽ നിന്നും ഡീസൽ പടിയിറങ്ങുമ്പോൾ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും അതേ എഞ്ചിന്റെ ശക്തമായ ഹൈബ്രിഡ് പതിപ്പും ഇന്നോവയുടെ വിപുലമായ ശ്രേണിയിൽ ഉപയോഗിക്കും. അർബൻ ക്രൂയിസർ ഹൈറൈഡറിൽ കാണുന്ന പോലെ ഇതിന് ഒരു സമർപ്പിത ഇവി മോഡ് ഉണ്ടായിരിക്കും. എഞ്ചിൻ മികച്ച പെർഫോമൻസ് കണക്കുകൾ നൽകുന്നതിനൊപ്പം ഉയർന്ന ഇന്ധനക്ഷമതയും നൽകും.

More from DriveSpark

Article Published On: Thursday, November 3, 2022, 18:18 [IST]
English summary
New toyota innova hycross teased again ahead of november 25 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X