ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

പുതുക്കിയ ബോഡി ഡിസൈനും മെച്ചപ്പെടുത്തിയ റേഞ്ചും അധിക സവിശേഷതകളും സഹിതം എം‌ജി അടുത്തിടെ ഓൾ-ഇലക്‌ട്രിക് ZS ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ആസ്റ്ററിന് സമാനമായ പല മാറ്റങ്ങളും അവതരിപ്പിച്ച മോഡൽ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

പുതുപുത്തൻ ZS ഇലക്‌ട്രിക് ക്രോസ്ഓവറിനായുള്ള ബുക്കിംഗ് എംജി മോട്ടോർസ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 2022 വർഷത്തേക്കായി കൊണ്ടുവന്ന ZS ഇവി ഫെയ്‌സ്‌ലിഫ്റ്റിനായുള്ള മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ചതിനാലാണ് ബുക്കിംഗ് നിർത്തിവെക്കാൻ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് നിർബന്ധിതരായിരിക്കുന്നത്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

എന്നാൽ എംജി ഈ വർഷം അവസാനത്തോടെ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് വീണ്ടും ആരംഭിച്ചേക്കാം. ഈ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ആവർത്തനം അതിന്റെ എക്സ്റ്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ ZS ഇവിയെ അതിന്റെ ജ്വലന എഞ്ചിൻ പതിപ്പായ ആസ്റ്ററുമായി അടുപ്പിക്കുകയാണ് കമ്പനി ചെയ്‌തിരിക്കുന്നത്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

ആസ്റ്ററിനെപ്പോലെ ZS ഇവിയ്ക്ക് പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതിയ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, പുനർരൂപകൽപ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ എംജി മോട്ടോർസ് നൽകിയിട്ടുണ്ട്. ഇലക്ട്രിക് എസ്‌യുവിക്ക് റേഡിയേറ്റർ ഗ്രിൽ ആവശ്യമില്ലാത്തതിനാൽ മുൻവശത്ത് ചാർജ് ചെയ്യാനുള്ള സോക്കറ്റുള്ള അടച്ചിട്ട ഗ്രില്ലുമായാണ് ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവി ഇത്തവണ വരുന്നത്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് പഴയ ഇന്റീരിയർ ഡിസൈൻ നവീകരിച്ച ഉപകരണങ്ങളുമായി മുന്നോട്ട് കൊണ്ടുപോകും. 75-ലധികം കണക്റ്റ‌ഡ് കാർ ഫീച്ചറുകൾ, ഏഴ് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയുള്ള പുതിയ 10.1 ഇഞ്ച് i-Smart ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും എംജി ഇലക്‌ട്രിക് കാറിന്റെ അകത്തളത്തിലെ സവിശേഷതകളാണ്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

കണക്റ്റ‌ഡ് കാർ ഫീച്ചറുകളിൽ കാർ-ആസ്-എ-പ്ലാറ്റ്‌ഫോം (CAAP) വിഷൻ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന പുതുക്കിയ ZS ഇവി ഓൺ-ഡിമാൻഡ് ഇൻ-കാർ സേവനങ്ങളും സബ്‌സ്‌ക്രിപ്‌ഷനുകളുമാണ് എംജി മോട്ടോർസ് പരിചയപ്പെടുത്തിയിരിക്കുന്നത്. ജിയോ, പാർക്ക് പ്ലസ്, മാപ് മൈ ഇന്ത്യ, ഷോർട്ട്പീഡിയ തുടങ്ങിയ പങ്കാളികളിൽ നിന്നുള്ള സേവനങ്ങളും സബ്‌സ്‌ക്രിപ്ഷനുകളും ഇവിയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

ഉപഭോക്താക്കൾക്ക് ഓൺലൈൻ നാവിഗേഷനും തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും നൽകുന്ന വിപുലമായ 4D മാപ്പുകളും പുതിയ ഇലക്‌ട്രിക് മോഡലിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. സംഗീതവും പോഡ്കാസ്റ്റ് സ്ട്രീമിംഗ് സേവനങ്ങളും ജിയോ സാവൻ വഴി സ്ട്രീം ചെയ്യാനും സാധിക്കും. എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റിന് ഒരു ഡിജിറ്റൽ ബ്ലൂടൂത്ത് കീയും ലഭിക്കും.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

അത് തെരഞ്ഞെടുത്ത സന്ദർഭങ്ങളിൽ ഫിസിക്കൽ കീ ആവശ്യമില്ലാതെ ഡ്രൈവ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. കൂടാതെ ഈ ഇലക്ട്രിക് എസ്‌യുവിക്ക് വയർലെസ് ചാർജിംഗ് പാഡ്, PM 2.5 ഇൻ-കാബിൻ ഫിൽട്ടർ, ആറ് എയർബാഗുകൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ സജ്ജീകരണം, ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഇഎസ്‌പി, ഇബിഎ, എച്ച്‌ഡിസി തുടങ്ങി നിരവധി സവിശേഷതകളും കൊണ്ടുവന്നിട്ടുണ്ട്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

ഇതിനു പുറമെ HLA, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് വൈപ്പറുകളും, ഒരു പനോരമിക് സൺറൂഫ്, കൂടാതെ ഹീറ്റഡ് റിയർ വ്യൂ മിററുകൾ എന്നീ സംവിധാനങ്ങളും 2022 മോഡൽ എംജി ZS ഇവിയുടെ മികച്ച ആധുനിക സവിശേഷതകളിൽ ഉൾപ്പെടുന്നുമുണ്ട്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

ലെവൽ 1 അല്ലെങ്കിൽ ലെവൽ 2 ഓട്ടോണമി ഉപയോഗിച്ച് എംഡി പുതിയ ZS EV സജ്ജീകരിച്ചിട്ടില്ലെങ്കിലും അതിന് ഒരുപിടി ADAS ഫീച്ചറുകൾ നൽകിയിട്ടുണ്ടെന്നത് സ്വാഗതാർഹമായ കാര്യമാണ്. അതിൽ ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവയാണ് കമ്പനി ഇപ്പോൾ അണിനിരത്തിയിരിക്കുന്നത്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

ചില അന്താരാഷ്‌ട്ര വിപണികളിൽ പുതിയ ZS ഇലക്‌ട്രിക് എസ്‌യുവിക്കൊപ്പം രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകളാണ് എംജി മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും അവയിലൊന്ന് മാത്രമേ ഇന്ത്യയിലേക്കെത്തിയിട്ടുള്ളൂ. പഴയ 44.5kWh പായ്ക്കിനെ അപേക്ഷിച്ച് 50.3kWh എന്ന വലിയ ബാറ്ററി പായാക്കാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

കൂടാതെ WLTP പ്രകാരം 50.3kWh ബാറ്ററി പായ്ക്ക് പൂർണമായി ചാർജ് ചെയ്താൽ 461 കിലോമീറ്ററിന്റെ മെച്ചപ്പെട്ട റേഞ്ചും നൽകുന്നുവെന്ന് എംജി മോട്ടോർസ് അവകാശപ്പെടുന്നുണ്ട്. ഇത് 173 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായൊരു യൂണിറ്റാണ്. എംജി പൾസ് ഹബ് ഐ-കോൾ ഫംഗ്‌ഷൻ വഴി ഉപഭോക്താക്കൾക്ക് 24x7 പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആവശ്യക്കാർ ഏറെ; ഈ വർഷത്തേക്കുള്ള ZS ഇവി പൂർണമായും വിറ്റഴിച്ച് MG Motors

ഇതുവഴി ഉപഭോക്താക്കൾക്ക് പൊതു സഹായത്തിനും റോഡ് സൈഡ് അസിസ്റ്റൻസിനും പൾസ് ഹബ്ബുമായി കണക്റ്റുചെയ്യാനും കാർ സ്‌ക്രീനിലേക്ക് POI താൽപ്പര്യമുള്ള പോയിന്റ് അല്ലെങ്കിൽ ലക്ഷ്യസ്ഥാനം തെരഞ്ഞെടുക്കാനും സാധിക്കും.

More from DriveSpark

Article Published On: Thursday, March 10, 2022, 13:23 [IST]
English summary
Newly launched mg zs ev already been sold out for 2022 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X