കുറഞ്ഞ ബജറ്റിൽ ഈ വർഷം വിപണിയിലെത്തിയ സാധാരണക്കാരന്റെ വണ്ടികൾ

ശരിക്കും പറഞ്ഞാൽ വാഹന വിപണി ഉണർന്നു പ്രവർത്തിച്ചൊരു വർഷമായിരുന്നു 2022. രണ്ട് വർഷക്കാലമായി കൊവിഡ് പ്രതിസന്ധികളിലൂടെ ലോകം കടന്നുപോയപ്പോൾ ഏതൊരു മേഖലയേയും പോലെ തന്നെ വാഹന വ്യവസായവും ഏറെ പ്രയാസപ്പെട്ടിരുന്നു. ഈ വർഷം കൊറോണ വൈറസിന്റെ പ്രതിസന്ധികളൊന്നും ഇല്ലാതിരുന്നതോടെ ബ്രാൻഡുകളെല്ലാം നിരവധി കിടിലൻ മോഡലുകളുമായി കളം നിറഞ്ഞു നിന്നു.

ചെറിയ കാർ വിഭാഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മാരുതി സുസുക്കിയിൽ നിന്നും സിട്രണിൽ നിന്നുമുള്ള നാല് പ്രധാന കാർ ലോഞ്ചുകൾക്കാണ് ഇന്ത്യൻ വിപണി സാക്ഷ്യം വഹിച്ചത്. 2022-ൽ വിൽപ്പനയ്‌ക്കെത്തിയ പുതിയ ചെറുകാറുകളുടെ ചില പ്രധാന വിശദാംശങ്ങളും വിലകളും ഒന്നറിഞ്ഞിരുന്നാലോ. 2023 തുടക്കമാവുമ്പോഴേക്കും മിക്ക കമ്പനികളും വാഹനങ്ങളുടെയെല്ലാം വില വർധിപ്പിക്കാനും തയാറെടുത്തു കഴിഞ്ഞിട്ടുണ്ട്. അതിനാൽ കുറഞ്ഞ ബജറ്റിൽ പുത്തനൊരു കാർ വാങ്ങാൻ പോവുന്നവർ തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട പോയ വർഷം എത്തിയ ചെറുകാറുകളെ അറിഞ്ഞിരിക്കാം.

കുറഞ്ഞ ബജറ്റിൽ ഈ വർഷം വിപണിയിലെത്തിയ സാധാരണക്കാരന്റെ വണ്ടികൾ

മാരുതി സുസുക്കി ബലേനോ

പുതുക്കിയ മാരുതി സുസുക്കി ബലേനോ 2022 ഫെബ്രുവരിയിൽ 6.35 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. മുൻതലമുറ ആവർത്തനത്തെ അപേക്ഷിച്ച് ഹാച്ച്ബാക്കിന് കാര്യമായ സ്റ്റൈലിംഗ് മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിച്ചു. അതുമാത്രമല്ല, ശക്തമായ ബോഡിയും മികച്ച നിർമാണ നിലവാരവുമെല്ലാം മുൻഗാമിയെ അപേക്ഷിച്ച് മെച്ചപ്പെട്ടതായും ഏവർക്കും അഭിപ്രായമുണ്ട്. അതോടൊപ്പം ആകർഷകമായ വില നിലവാരം നൽകിയതും ബലേനോയെ സാധാരണക്കാരിലേക്ക് അടുപ്പിക്കുന്ന ഘടകമാണ്.

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ പിന്തുണ, വോയ്‌സ് കമാൻഡ് പിന്തുണ, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, സുസുക്കിയുടെ കണക്‌റ്റ് കണക്റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആർക്കാമിസ് എന്നിവയ്‌ക്കൊപ്പം 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയെല്ലാമാണ് പുതിയ പ്രീമിയം ഹാച്ചിന്റെ പ്രധാന സവിശേഷതകൾ. പുതിയ മാരുതി ബലേനോയിൽ 90 bhp കരുത്തേകുന്ന 1.2 ലിറ്റർ, 4 സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

പുത്തൻ മാരുതി സുസുക്കി വാഗൺആർ

രൂപത്തിൽ കാര്യമായ വ്യത്യാസങ്ങളൊന്നും തന്നെ ഇല്ലെങ്കിലും വാഗൺആർ ഹാച്ച്ബാക്കിനെ ഈ വർഷം മാരുതി സുസുക്കി ഒന്നു പരിഷ്ക്കരിച്ചിരുന്നു. രൂപത്തിലല്ല, ഭാവത്തിലാണ് കാര്യമെന്ന് ചുരുക്കം. ഡ്യുവൽജെറ്റ്, ഡ്യുവൽ വിവിടി, ISS (ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ്), കൂൾഡ് EGR (എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ) സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം അപ്‌ഡേറ്റ് ചെയ്‌ത ജനപ്രിയമായ ഫാമിലി കാർ ഇപ്പോൾ 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളുമായാണ് വിപണിയിൽ വരുന്നത്.

മേൽപ്പറഞ്ഞ എല്ലാ സാങ്കേതികവിദ്യകളും വാഗൺആറിനെ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കുകയും അതിന്റെ എമിഷൻ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പുതിയ മാരുതി വാഗൺആർ രണ്ട് പുതിയ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് വരുന്നത്. ബ്ലാക്ക് റൂഫുള്ള മാഗ്മ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഗാലന്റ് റെഡ് എന്നിവയാണ് പുതിയ നിറങ്ങൾ. ഇതോടൊപ്പം ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകൾ, പുതിയ കളർ അപ്ഹോൾസ്റ്ററി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഫംഗ്ഷൻ, ഡ്യുവൽ എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി) എന്നിവയും ഇതിന് ലഭിക്കുന്നു.

മാരുതി സുസുക്കി ആൾട്ടോ K10

2022 ഓഗസ്റ്റിൽ പുറത്തിറക്കിയ പുതിയ തലമുറ മാരുതി സുസുക്കി ആൾട്ടോ K10 ഗണ്യമായി മെച്ചപ്പെടുത്തിയ ഡിസൈൻ, അപ്മാർക്കറ്റ് ഇന്റീരിയർ, 67 bhp പവറുള്ള പുതിയ 1.0 ലിറ്റർ K10C പെട്രോൾ എഞ്ചിൻ എന്നിവയുമായാണ് വരുന്നത്. പോരാത്തതിന് 3.99 ലക്ഷം രൂപ മുതൽ 5.95 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയുമാണ് ഈ എൻട്രി ലെവൽ കാറിനുള്ളത് എന്നതും ശ്രദ്ധേയമാണ്.

ഹാച്ച്ബാക്കിന്റെ പുതിയ മോഡൽ ഹാർട്‌ടെക്‌റ്റ് പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയെടുത്തിരിക്കുന്നതും. ആൾട്ടോ 800-നേക്കാൾ നീളവും ഉയരവും വലിപ്പവുമാണ് K10 വേരിയന്റിനുള്ളത്. വീൽബേസ് ആൾട്ടോ 800-നേക്കാൾ 20 mm കൂടുതലാണെന്നും മാരുതി സുസുക്കി പറയുന്നു. ഈ 1000 സിസി മോഡലിൽ 7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഉണ്ട്. മേമ്പൊടിക്കായി ഒരു ഡിജിറ്റൽ സ്പീഡോമീറ്റർ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, നാല് സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയും കാറിന്റെ ഹൈലൈറ്റുകളാണ്.

സിട്രൺ C3

ഹാച്ച്ബാക്കാണോ മൈക്രോ എസ്‌യുവിയാണോ ഇതെന്ന സംശയം സിട്രൺ C3-യെ കുറിച്ച് പലർക്കുമുണ്ട്. എന്നാൽ എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്ക് എന്നാണ് സിട്രൺ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ മാസ്-മാർക്കറ്റ് ഓഫറാണ് C3. 5.71 ലക്ഷം രൂപ മുതൽ 8.06 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ലൈവ്, ഫീൽ വകഭേദങ്ങളിലാണ് വാഹനത്തെ ആഭ്യന്തര തലത്തിൽ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നതും.

1.2 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ അല്ലെങ്കിൽ 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയിൽ ഇത് ലഭിക്കും. ആദ്യത്തേത് 82 bhp കരുത്തിൽ 115 Nm torque നൽകുമ്പോൾ ടർബോ യൂണിറ്റ് 110 bhp പവറിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ എന്നിവയാണ് വാഹനത്തിലെ ട്രാൻസ്മിഷൻ ചുമതലകൾ വഹിക്കുന്നത്.

Most Read Articles

Malayalam
English summary
Newly launched small cars in india this year key details and prices
Story first published: Tuesday, December 6, 2022, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X