Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

പോയ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വിൽപ്പനയിൽ ഒരു വീണ്ടെടുപ്പ് പ്രതീക്ഷിക്കുകയാണ് ഇന്ത്യയിലെ വാഹന നിർമാതാക്കളെല്ലാം. അത് ഉറപ്പാക്കാൻ, മിക്ക കമ്പനികളും തങ്ങളുടെ മോഡൽ നിരയിലാകെ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ്.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാനും അവരുടെ സഹോദര കമ്പനിയായ ഡാറ്റ്‌സനും 2022 ജനുവരി മാസത്തേക്കായി മോഡൽ ശ്രേണിയിലാകെ ആകർഷകമായ ചില ഡീലുകളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

ചെറുകാർ ബ്രാൻഡായ ഡാറ്റ്സൻ തങ്ങളുടെ എൻട്രി ലെവൽ കാറായ റെഡി-ഗോയിൽ 20,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ മോഡൽ സ്വന്തമാക്കുന്നവർക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അതിനുപുറമെ കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കിഴിവുകളോടെ നിസാൻ, ഡാറ്റ്‌സനിന്റെ സംയുക്ത ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന വാഹനം ഇപ്പോൾ സ്വന്തമാക്കുകയാണെങ്കിൽ കൂടുതൽ അർഥവാക്കുന്നു.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

ഡാറ്റ്‌സൻ ഗോ ഹാച്ച്ബാക്കിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഗോ പ്ലസിനെ സംബന്ധിച്ചിടത്തോളം ഡീലുകൾ ഗോയിലേതിന് സമാനമാണ്. ഈ മോഡൽ സ്വന്തമാക്കുമ്പോഴും ഉപഭോക്താക്കൾക്ക് 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

ഇന്ത്യൻ വിപണിയിലെ ശക്തരായ മിഡ്-സൈസ് എസ്‌യുവികളുമായി കൊമ്പുകോർക്കുന്ന നിസാൻ കിക്‌സിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് 2022 ജനുവരിയിൽ സ്വന്തമാക്കാം. ഇതിനു പുറമെ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് സഹിതം 10,000 രൂപയുടെ അധിക കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

ഈ ഓഫറുകൾ കിക്‌സ് ക്രോസ്ഓവറിന്റെ 1.5 ലിറ്റർ പെട്രോൾ പതിപ്പിന് മാത്രമാണ് ലഭ്യമാവുക. 1.3 ലിറ്റർ ടർബോ-പെട്രോൾ പതിപ്പിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 70,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് സ്വന്തമാക്കാനാവുക.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

ഇതുകൂടാതെ 5,000 രൂപ അധിക കിഴിവ് നിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യുകയാണെങ്കിൽ കിക്‌സ് എസ്‌യുവിയിൽ ലഭ്യമാണ്. ഈ മാസം നിസാൻ തങ്ങളുടെ കോംപാക്‌‌ട് എസ്‌യുവിയായ മാഗ്‌നൈറ്റിൽ ഔദ്യോഗിക ഡീലുകളൊന്നും വാഗ്ദാനം ചെയ്യുന്നില്ല.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ലൈനപ്പ് വിപുലീകരിക്കാൻ നിസാൻ പദ്ധതിയിടുന്നു. ഇതിനായി ഒരു പുതിയ 7 സീറ്റർ എംപിവിയെ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് 2023-ൽ എപ്പോഴെങ്കിലും ലോഞ്ച് ചെയ്യപ്പെടുമെന്നാണ് അനുമാനം. വരാനിരിക്കുന്ന ഈ നിസാൻ എംപിവി ഗോ പ്ലസ് മോഡലിനേക്കാളും റെനോ ട്രൈബറിനേക്കാളും വലുതായിരിക്കുമെന്നാണ് ശ്രദ്ധേയമായ കാര്യം.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

എന്തായാലും മാഗ്നൈറ്റ് വിപണിയിൽ എത്തിയതോടെയാണ് നിസാന്റെ തലവര തെളിഞ്ഞത്. താങ്ങാനാവുന്ന വിലയോടെ എത്തിയ സബ്-കോംപാക്ട് എസ്‌യുവിക്ക് ഇതുവരെ 78,000 ബുക്കിംഗുകള്‍ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. മാത്രമല്ല, രാജ്യത്ത് നിര്‍മിച്ച് വിവിധ വിപണികളിലേക്ക് കയറ്റി അയച്ചും മാഗ്നൈറ്റിന്റെ ജനപ്രീതി ഉയര്‍ത്തികൊണ്ടിരിക്കുകയാണ് കമ്പനി.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

ചെന്നൈയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് 15 രാജ്യങ്ങളിലേക്ക് മോഡല്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഇതുവരെ 42,000 യൂണിറ്റുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിസാന്‍ നെക്സ്റ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്ലാനിന് കീഴില്‍ പുറത്തിറക്കുന്ന ആദ്യത്തെ ആഗോള ഉല്‍പ്പന്നമാണ് ഈ എസ്‌യുവി. സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന ഖ്യാതിയോടെയാണ് 2020 ഡിസംബറിൽ വാഹനം വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

XE, XL, XV, XV എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നിസാൻ മാഗ്നൈറ്റ് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്. 1.0 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിൽ ലഭ്യമാവുന്നത്. ഇതിൽ ആദ്യത്തെ NA യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ടർബോ പതിപ്പ് 99 bhp പവറിൽ 160 Nm torque വരെ നിർമിക്കും.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് നിസാൻ മാഗ്നൈറ്റിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. നിലവിൽ 5.71 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Nissan, Datsun മോഡലുകൾ കൈനിറയെ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി

ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിൽ ടാറ്റ പഞ്ച്, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗർ, മഹീന്ദ്ര XUV300, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയവയുമായാണ് ഈ ജാപ്പനീസ് താരം മാറ്റുരയ്ക്കുന്നത്.

More from DriveSpark

Article Published On: Monday, February 7, 2022, 16:00 [IST]
English summary
Nissan and datsun have announced some attractive deals and offers on selected models in 2022 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X