ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ ചെറുകാർ ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നതായുള്ള പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. ആഭ്യന്തര വിപണിയിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാഹനങ്ങൾ പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റുണ്ടായിരുന്നെങ്കിലും വിൽപ്പനയിൽ പിന്നോട്ടായതാണ് തിരിച്ചടിയായത്.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

എന്നാൽ വളർന്നുവരുന്ന വിപണികളെ ലക്ഷ്യമാക്കി ഒരു ഓൾ-ഇലക്‌ട്രിക് വാഹന ബ്രാൻഡായി ഡാറ്റ്സൻ തിരിച്ചുവരുമെന്നതാണ് ഏറ്റവും പുതിയ വാർത്ത. വളർന്നുവരുന്ന വിപണികൾക്ക് താങ്ങാനാവുന്ന ചെറിയ ഇവികളായി ഡാറ്റ്‌സൺ ഇലക്ട്രിക് കാറുകളെ നിസാന് അവതരിപ്പിക്കാൻ കഴിയും.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

നിലവിൽ റെനോ-നിസാൻ-മിത്സുബിഷി സഖ്യത്തിന് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വൈദ്യുത വാഹനങ്ങളിൽ ഒന്നായ ഡാസിയ സ്പ്രിംഗിനെ അടിസ്ഥാനമാക്കി പുതിയ മോഡൽ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞേക്കും. ഫ്രാൻസിൽ ഈ കാറിന് 9.98 ലക്ഷം രൂപയാണ് വില. ആയതിനാൽ ഡാറ്റ്‌സൻ ഇവിക്ക് ഇതേ പ്ലാറ്റ്‌ഫോമും പവർട്രെയിനും ഉപയോഗിക്കാനാകുമെന്നാണ് റിപ്പോർട്ട്.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

പ്രായോഗികവും വില കുറഞ്ഞതുമായ കാറുകൾ പുറത്തിറക്കിയിട്ടും ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിച്ച വിൽപ്പന നേടാൻ ഡാറ്റ്സന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. മോശം നിർമാണ നിലവാരവും കാലഹരണപ്പെട്ട ഡിസൈനിംഗും എല്ലാമാണ് ഡാറ്റ്സൻ എന്ന ബ്രാൻഡിന് തിരിച്ചടിയായത്.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

ഇക്കാരണം തന്നെയാണ് ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ നിസാനെ ഡാറ്റ്‌സനെ പിൻവലിക്കാൻ പ്രേരിപ്പിച്ചത്. പോരാത്തതിന് നിസാന്റെ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി മിന്നും താരമായതും ഇതിനു കാരണമായിട്ടുണ്ട്. ഇനി കമ്പനി കൂടുതൽ ശ്രദ്ധയും ഊന്നലും മാഗ്നൈറ്റിന് കൊടുക്കാനായിരിക്കും ശ്രമിക്കുക.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോളതലത്തിൽ ഡാറ്റ്‌സൻ ബ്രാൻഡിനെ ഘട്ടംഘട്ടമായി നിർത്തലാക്കാൻ നിസാൻ പദ്ധതിയിട്ടിരുന്നു. 2020-ൽ റഷ്യയിലും ഇന്തോനേഷ്യയിലും ഡാറ്റ്സൻ ബ്രാൻഡ് കമ്പനി നിർത്തലാക്കിയിരുന്നു. ഇന്ത്യയിൽ നിന്നും നിർമാണം അവസാനിപ്പിച്ചെങ്കിലും എല്ലാ ഡാറ്റ്‌സൻ ഉടമകൾക്കും ദേശീയ ഡീലർഷിപ്പ് ശൃംഖലയിൽ നിന്ന് വിൽപ്പനാനന്തര സേവനം, സ്പെയർ പാർട്‌സ്, വാറന്റി പിന്തുണ എന്നിവ തുടർന്നും ലഭിക്കുമെന്ന് നിസാൻ ഉറപ്പുനൽകിയിട്ടുണ്ട്.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

ഡാറ്റ്‌സന്റെ മരണമാണിതെന്ന് പലരും അനുമാനിക്കുമ്പോൾ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് കമ്പനിക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടെന്നാണ്. വാഹന വിപണിയുടെ ഭാവി ഇലക്‌ട്രിക് ആണെന്നതിനാൽ നിസാൻ ഇക്കാര്യം കാര്യമായി പരിഗണിച്ചേക്കാം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

സമീപ ഭാവിയിൽ ഒരു ബജറ്റ് ഇലക്ട്രിക് കാർ ബ്രാൻഡായി ഡാറ്റ്സനെ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ചകളുടെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ് നിസാൻ. നിസാന്റെ ആഗോള പരിവർത്തന തന്ത്രത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കും ഡീലർ പങ്കാളികൾക്കും ഏറ്റവും കൂടുതൽ പ്രയോജനം നൽകുന്ന പ്രധാന മോഡലുകളിലും സെഗ്‌മെന്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഡാറ്റ്സനെ താത്ക്കാലികമായി മാറ്റി നിർത്താൻ ചിന്തിച്ചത്.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

മറ്റ് പല ആഗോള വാഹന നിർമ്മാതാക്കളെയും പോലെ നിസാനും പരമ്പരാഗത പെട്രോൾ, ഡീസൽ എഞ്ചിൻ സാങ്കേതികവിദ്യകളിൽ നിന്ന് ഇലക്ട്രിക് പവർട്രെയിനിലേക്കുള്ള പരിവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ ബ്രാൻഡിന്റെ പ്രവർത്തനവും ചെലവുകളും കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

ഡാറ്റ്‌സൻ നിർത്തലാക്കാനുള്ള തീരുമാനം ഈ തന്ത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. നിയമസഭാ നടപടികളിൽ തമിഴ്‌നാട് സർക്കാർ പങ്കിട്ട വിവരമനുസരിച്ച് നിസാൻ ഉടൻ ഒരു പുതിയ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഡാറ്റ്സൻ ഉത്പാദനം അവസാനിക്കുന്നതോടെ നിസാൻ സ്വന്തം പേരിൽ ഒരു പുതിയ മോഡൽ നിർമിക്കാനുള്ള ശേഷി ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ്.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

എൻട്രി ലെവൽ സെഗ്‌മെന്റിൽ നിസാൻ ഇതുവരെ വിജയം കണ്ടിട്ടില്ലാത്തതിനാൽ പുതിയ മോഡൽ മിക്കവാറും ഒരു എസ്‌യുവിയോ എംപിവിയോ ആകാനാണ് സാധ്യത. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി നിസാൻ ഒരു കോംപാക്‌ട് മൾട്ടി പർപ്പസ് വാഹനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

ഇലക്‌ട്രിക് രൂപമെടുത്ത് Datsun തിരികെയെത്തിക്കും? സൂചനയുമായി Nissan

സെമി കണ്ടക്‌ടർ ചിപ്പുകളുടെ കുറവുണ്ടായിട്ടും ഡാറ്റ്‌സന്റെ മോഡലുകൾ ഒഴികെയുള്ള മോഡലുകളുടെ ഉത്പാദനം നിർത്തിയിട്ടില്ലെന്നും ആഭ്യന്തര, വിദേശ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾക്ക് കഴിഞ്ഞെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പ്ലാന്റ് അടുത്തിടെ നിസാൻ മാഗ്‌നൈറ്റ് എസ്‌യുവിയുടെ 50,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കുകയും ചെയ്‌തിരുന്നു.

More from DriveSpark

Article Published On: Wednesday, May 4, 2022, 10:30 [IST]
English summary
Nissan could launch the datsun as affordable electric car brand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X