Qashqai എസ്‌യുവിയുടെ പരീക്ഷണയോട്ടം ആരംഭിച്ച് Nissan, വിപണിയിലേക്ക് എത്തുമോയെന്ന് ആരാധകർ

ഇന്ത്യയിൽ പുതിയ പ്രീമിയം എസ്‌യുവികളുടെ നിരയിറക്കി സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തെ കൈപ്പിടിയിലാക്കാനുള്ള നീക്കത്തിലാണ് നിസാൻ. ഇതിന്റെ ഭാഗമായി അടുത്തിടെ രാജ്യത്ത് കാഷ്‌കായ്, ജൂക്ക്, X-ട്രെയിൽ എന്നീ മോഡലുകളെയാണ് കമ്പനി പ്രദർശിപ്പിച്ചത്.

വലിയ പഠനത്തിനും പരീക്ഷണങ്ങൾക്കും ശേഷം മാത്രമേ ഇവയെ ഇന്ത്യയിൽ അവതരിപ്പിക്കൂവെന്ന് നിസാൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇന്ത്യയിൽ സാധ്യമായ ലോഞ്ച് വിലയിരുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു. എന്നിരുന്നാലും നിസാൻ കാഷ്‌കായ് പരീക്ഷണം നടത്തുന്നതിനായി നിരത്തുകളിൽ എത്തിയിരുന്നു.

Qashqai എസ്‌യുവിയുടെ പരീക്ഷണയോട്ടം ആരംഭിച്ച് Nissan, വിപണിയിലേക്ക് എത്തുമോയെന്ന് ആരാധകർ

പ്രതീക്ഷിച്ചതുപോലെ പൂർണമായും മറച്ചരീതിയിലാണ് കാഷ്‌കായ് എസ്‌യുവിയെ കമ്പനി നിരത്തിലെത്തിച്ചത്. മൊത്തത്തിലുള്ള രൂപഘടനയെല്ലാം ആഗോള തലത്തിൽ വിൽക്കുന്ന മോഡലിന് സമാനമാണ്. കാര്യമായ ഒരു ഡിസൈൻ പരിഷ്ക്കാരങ്ങളും ഇല്ലാതെയാവും വാഹനം ഇന്ത്യയിൽ എത്തിയാൽ അവതരിപ്പിക്കുക. സ്പൈ ചിത്രങ്ങളിൽ കാണുന്നത് പോലെ, ഡിആർഎല്ലുകളോട് കൂടിയ സി-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട വി-മോഷൻ ഗ്രില്ലാണ് മുൻവശത്ത് ആധിപത്യം പുലർത്തുന്നത്.

കൂടാതെ ഡ്യുവൽ-ടോൺ സ്ലോപ്പിംഗ് റൂഫും സ്ലീക്ക് എൽഇഡി ടെയിൽലൈറ്റ് സജ്ജീകരണവും ഇതിന് ഒരു സ്പോർട്ടി ആകർഷണം നൽകുന്നു. ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ അങ്ങേയറ്റം ഗുണനിലവാരമുള്ള അപ്‌ഹോൾസ്റ്ററി, ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം നിസാൻ കാഷ്‌കായ് എസ്‌യുവിയിൽ ഇടംപിടിക്കും.

Qashqai എസ്‌യുവിയുടെ പരീക്ഷണയോട്ടം ആരംഭിച്ച് Nissan

ഇതുകൂടാതെ പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ, പവർഡ് സീറ്റുകൾ, കൺട്രോളുകളോടു കൂടിയ ഫ്ലാറ്റ്-ബോട്ടം ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും നിസാൻ കാഷ്‌കായിയുടെ പ്രത്യേകതകളായിരിക്കും. 1.3 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിലുണ്ടായിരിക്കുക.

രണ്ടാമത്തേത്, ഇ-പവർ എന്ന് വിളിക്കപ്പെടുന്ന നിസാന്റെ പ്രത്യേകത നിറഞ്ഞ എഞ്ചിനായിരിക്കും. രണ്ടിലും കൂടുതൽ കൗതുകമുണർത്തുന്നതും വിപണിയിൽ ചലനമുണ്ടാക്കാനാവുന്നതും ഈ ഹൈബ്രിഡ് എഞ്ചിനായിരിക്കും. ഇ-പവറിന്റെ പെട്രോൾ എഞ്ചിൻ വൈദ്യുത മോട്ടോറുകളെ പവർ ചെയ്യുന്നതിനുള്ള ഒരു ജനറേറ്ററായി പ്രവർത്തിക്കുന്നു. അതേസമയം ചക്രങ്ങൾ പൂർണമായും ഇലക്ട്രിക് മോട്ടോറിൽ പ്രവർത്തിക്കുകയും ചെയ്യും.

188 bhp കരുത്തിൽ പരമാവധി 330 Nm torque നൽകുന്ന 2WD മോഡലാണ് ഇ-പവർ വേരിയന്റ്. 1.3 ലിറ്റർ എഞ്ചിൻ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാകും. അതേസമയം ഇ-പവർ വേരിയന്റ് ഒരു ഇ-സിവിടി ഓട്ടോമാറ്റിക്കിൽ മാത്രമേ ലഭ്യമാകൂ. സുരക്ഷയിലും നിസാൻ വിട്ടുവീഴ്ച്ച ചെയ്യാൻ തയാറായിട്ടില്ല. അതിനാൽ, എസ്‌യുവിക്ക് യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

ഫോർവേഡ് എമർജൻസി ബ്രേക്കിംഗ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ് തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കാഷ്‌കായ് കാർ കണക്‌റ്റ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിസാൻ എസ്‌യുവി ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാണ്.

ഇപ്പോൾ കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ് (CBU) റൂട്ട് വഴി നിസാൻ X-ട്രെയിൽ ഉടൻ പുറത്തിറക്കുമെന്ന് ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും കാഷ്‌കായ്‌ക്കും ജൂക്കിനും ഇന്ത്യയിൽ അവരുടെ സാധ്യതയ്ക്കായി ഗവേഷണം നടത്തേണ്ടിവരും. ഇത് ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ ഇത് CBU റൂട്ടിലൂടെ തന്നെയാവും വിപണിയിൽ എത്തുക. വാഹനത്തെക്കുറിച്ച് ഇതുവരെ അറിയാവുന്നതിന്റെ അടിസ്ഥാനത്തിൽ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ, ഫോക്‌സ്‌വാഗൺ ടിഗുവാൻ തുടങ്ങിയ വാഹനങ്ങളുമായി ഇത് മത്സരിക്കും.

Source: Motorbeam

More from DriveSpark

Article Published On: Thursday, November 10, 2022, 18:15 [IST]
English summary
Nissan qashqai suv spotted testing in india launch under consideration details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X