പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

കയീൻ പ്ലാറ്റിനം എഡിഷൻ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ച് ജർമൻ ആഢംബര വാഹന നിർമാതാക്കളായ പോർഷ. ബെസ്‌പോക്ക് പ്ലാറ്റിനം തീം ഡിസൈനും കൂടുതൽ സ്റ്റാൻഡേർഡ് ഫീച്ചറുകളും മെച്ചപ്പെടുത്തിയ എക്യുപ്മെന്റുകളുമായാണ് മോഡലിന്റെ പുതിയ വേരിയന്റ് നിരത്തിലെത്തുന്നത്.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

കൂടാതെ കയീൻ പ്ലാറ്റിനം എഡിഷൻ എസ്‌യുവിയിലും കൂപ്പെയിലും ബോഡി സ്റ്റൈലുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ മോഡലിന് 1.47 കോടി രൂപ മുതൽ 1.88 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

പുതിയ പോർഷ കയീൻ പ്ലാറ്റിനം എഡിഷന്റെ വേരിയന്റ് തിരിച്ചുള്ള വില നിർണയം ഇങ്ങനെ;

പോർഷ കയീൻ പ്ലാറ്റിനം എഡിഷൻ; 1.47 കോടി രൂപ

പോർഷ കയീൻ കൂപ്പെ പ്ലാറ്റിനം എഡിഷൻ 1.48 കോടി രൂപ

പോർഷ കയീൻ ഇ-ഹൈബ്രിഡ് പ്ലാറ്റിനം എഡിഷൻ 1.89 കോടി രൂപ

പോർഷ കയീൻ കൂപ്പെ ഇ-ഹൈബ്രിഡ് പ്ലാറ്റിനം എഡിഷൻ 1.89 കോടി രൂപ

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

പിൻഭാഗത്തെ പോർഷ ലെറ്ററിംഗ്, ഫ്രണ്ട് എയർ ഇൻടേക്കുകൾ, 21 ഇഞ്ച് അലോയ് വീലുകൾ, മോഡൽ പദവി എന്നിവ ഉൾപ്പെടെ സാറ്റിൻ-ഫിനിഷ് പ്ലാറ്റിനത്തിൽ നിരവധി ബെസ്പോക്ക് ഡിസൈൻ മാറ്റങ്ങൾ കയീൻ പ്ലാറ്റിനം എഡിഷനിൽ ജർമൻ ബ്രാൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

സ്‌പോർട്‌സ് എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പുകൾ, സൈഡ് വിൻഡോ ട്രിമ്മുകൾ എന്നിവ പോലുള്ള മറ്റ് സവിശേഷതകൾ കറുപ്പ് നിറത്തിലാണ് പോർഷ വാഹനത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ജെറ്റ് ബ്ലാക്ക്, കാരാര വൈറ്റ്, മഹാഗണി, മൂൺലൈറ്റ് ബ്ലൂ, ക്രയോൺ എന്നിവയുടെ പ്രത്യേക മെറ്റാലിക് ഫിനിഷുകളിൽ എസ്‌യുവി, കൂപ്പെ മോഡലുകളുടെ എക്സ്റ്റീരിയർ നിറം ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

ഇനി ആഢംബര വാഹനത്തിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ സിൽവർ നിറത്തിലുള്ള ട്രിം ഉപയോഗിച്ച് ടെക്സ്ചർ ചെയ്ത അലുമിനിയം പൂശിയിരിക്കുന്നത് ശരിക്കും ഒരു ലക്ഷ്വറി ഫീലാണ് നൽകുന്നത്. ക്രയോൺ നിറമുള്ള സീറ്റ് ബെൽറ്റുകൾ, ബ്രഷ് ചെയ്ത അലുമിനിയം ഡോർ സിൽസ്, പ്രത്യേക പ്ലാറ്റിനം എഡിഷൻ ലോഗോ എന്നിവയും പുതിയ പോർഷ കയീൻ പ്ലാറ്റിനം എഡിഷന് ലഭിക്കുന്നുണ്ട്.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

പോർഷ ലോഗോ മുന്നിലും പിന്നിലും ഹെഡ്‌റെസ്റ്റുകളിൽ എംബോസ് ചെയ്‌തിരിക്കുന്നതും കാണാം. അതേസമയം മോഡലിന് പോർഷ ഡൈനാമിക് ലൈറ്റ് സിസ്റ്റം, പനോരമിക് റൂഫ്, പ്രൈവസി ഗ്ലാസ് എന്നിവയ്‌ക്കൊപ്പം എൽഇഡി ഹെഡ്‌ലൈറ്റുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

പ്ലാറ്റിനം എഡിഷനിൽ സ്റ്റാൻഡേർഡായി ഒരു കൂട്ടം എക്‌സ്‌ട്രാകളും ഉൾപ്പെടുന്നുണ്ട്. എട്ട് തരത്തിൽ ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന ലെതർ സ്‌പോർട്‌സ് സീറ്റുകൾ, പ്രീമിയം ബോസ് സറൗണ്ട്-സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഡാഷ്‌ബോർഡിലെ പ്രത്യേക അനലോഗ് ക്ലോക്ക് എന്നിവയും കയീൻ എസ്‌യുവി, കൂപ്പെ മോഡലുകളിൽ ഉൾപ്പെടുന്നുണ്ട്.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

ഇന്ത്യയിൽ പ്ലാറ്റിനം എഡിഷൻ രണ്ട് എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ലഭിക്കും. സ്റ്റാൻഡേർഡ് കയീനിൽ 355 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ V6 എഞ്ചിനാണ് ഹൃദയഭാഗത്ത് കാണാനാവുക. അതേസമയം ഇ-ഹൈബ്രിഡ് അതേ എഞ്ചിൻ ഇലക്ട്രിക് മോട്ടോറും 17.9 കിലോവാട്ട് ബാറ്ററിയും ചേർന്ന് മൊത്തം 455 bhp പവർ വികസിപ്പിക്കുയും ചെയ്യും.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

718, 911 ശ്രേണികളിലേക്ക് പോർഷ അടുത്തിടെ പുതിയ മോഡലുകൾ ചേർത്തിരുന്നു. കൂടാതെ ജർമൻ ആഢംബര വാഹന നിർമാതാക്കൾ അടുത്തിടെ 718 കെമാൻ GTS 4.0, 718 ബോക്‌സ്റ്റർ GTS 4.0 എന്നിവയും പുറത്തിറക്കിയിരുന്നു. അവ ട്രാക്ക് ഫോക്കസ് ചെയ്ത GT4/Spyder മോഡലുകളേക്കാൾ കൂടുതൽ റോഡ്-ഫോക്കസ്ഡ് സ്‌പോർട്‌സ് കാറുകളാണ്.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

കൂടാതെ പോർഷ 911 GT3, 911 GT3 ടൂറിംഗ് ട്വിൻ മോഡലുകളേയും വിപണിയിൽ എത്തിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനം കമ്പനി തങ്ങളുടെ ഓൾ-ഇലക്‌ട്രിക് സൂപ്പർകാറായ ടെയ്‌കാനും ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മക്കാനും വിപണിക്കായി പരിചയപ്പെടുത്തിയിരുന്നു. കൂടാതെ 2021 ബ്രാൻഡിനെ സംബന്ധിച്ച് കടന്നുപോയത് മികച്ച വർഷമായിരുന്നു.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

കഴിഞ്ഞ കൊല്ലം ജർമൻ സ്പോർട്‌സ് ലക്ഷ്വറി കാർ നിർമാതാക്കളായ പോർഷ ഇന്ത്യൻ വിപണിയിൽ നിന്നും നേടിയത് 62 ശതമാനം വിൽപ്പന വളർച്ചയായിരുന്നു. 2014-ന് ശേഷം കമ്പനി ആഭ്യന്തര തലത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിൽന നേട്ടമാണിത്.

പോർഷയുടെ Cayenne Platinum Edition മോഡലും ഇന്ത്യയിലെത്തി; വില 1.47 കോടി രൂപ

ആഢംബര കോംപാക്‌‌ട് എസ്‌യുവി മോഡലായ മകാൻ ആണ് 2021-ൽ ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട പോർഷ മോഡൽ എന്നാണ് കമ്പനി പറയുന്നത്. മകാന്റെ 187 യൂണിറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റഴിഞ്ഞത്. അതോടൊപ്പം തന്നെ കയീൻ എസ്‌യുവിയും മിന്നും പ്രകടനത്തോടെ ബ്രാൻഡിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ മോഡലായി മാറിയിരുന്നു.

More from DriveSpark

Article Published On: Tuesday, January 25, 2022, 18:00 [IST]
English summary
Porsche launched the new cayenne platinum edition in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X