പുതിയൊരു ഇലക്‌ട്രിക് എസ്‌യുവിയുമായി ഇന്ത്യയുടെ ടെസ്‌ല, കൂടുതൽ വിവരങ്ങളുമായി Pravaig Dynamics

ഇന്ത്യൻ വിപണിയിൽ പുതിയൊരു ഇലക്‌ട്രിക് എസ്‌യുവിയുമായി കടന്നുവരാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം ടെസ്‌ല എന്നറിയപ്പെടുന്ന പ്രവൈഗ് ഡൈനാമിക്സ്. രണ്ടു വർഷങ്ങൾക്ക് മുമ്പ് എക്സ്റ്റന്‍ഷന്‍ എന്നൊരു ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച കമ്പനിയുടെ രണ്ടാമത്തെ മോഡലാവുമിത്.

പ്രവൈഗ് ഡൈനാമിക്സ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവി നവംബർ 25-ന് ഇന്ത്യൻ വിപണിക്കായി സമ്മാനിക്കും. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി ഇവി നിർമാതാക്കൾ പുതിയ ഇ-സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങളും വിശദാംശങ്ങളും പങ്കുവെച്ചിരിക്കുകയാണിപ്പോൾ.

പുതിയൊരു ഇലക്‌ട്രിക് എസ്‌യുവിയുമായി ഇന്ത്യയുടെ ടെസ്‌ല, പുതിയ ടീസറുമായി Pravaig Dynamics

പുതിയ ഇലക്ട്രിക് എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്ന കളർ ഓപ്ഷനുകൾ വെളിപ്പെടുത്തുന്ന ഒരു പുതിയ ടീസർ പുറത്തിറക്കിയാണ് പ്രവൈഗ് ഡൈനാമിക്സ് ആകാംക്ഷ വർധിപ്പിക്കുന്നത്. വീഡിയോ അനുസരിച്ച്, ഇലക്ട്രിക് എസ്‌യുവി മൊത്തം 11 നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാവും വിപണിയിൽ അവതരിപ്പിക്കുക. എംപറർ പർപ്പിൾ, ഷാനി ബ്ലാക്ക്, ഹാൽഡി യെല്ലോ, മൂൺ ഗ്രേ, 5.56 ഗ്രീൻ, ഹിന്ദിഗോ, ബാര്ഡോ, ലിഥിയം, കാസിരംഗ ഗ്രീൻ, വെർമില്യൺ റെഡ്, സിയാച്ചിൻ ബ്ലൂ തുടങ്ങിയ രസകരമായ കളർ ഓപ്ഷനുകളാണ് വാഹനത്തിലുണ്ടാവുക.

എക്സ്റ്റീരിയർ സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം പ്രവൈഗിൽ നിന്നുള്ള ഇലക്ട്രിക് എസ്‌യുവിക്ക് ശക്തമായ നിവർന്നുനിൽക്കുന്ന ഷോൾഡറും പരന്ന മേൽക്കൂരയും ബന്ധിപ്പിക്കുന്ന എൽഇഡി ടെയിൽ ലാമ്പ് ഡിസൈൻ ഉണ്ടായിരിക്കും. കൃത്യമായ ബാറ്ററി ശേഷി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, എസ്‌യുവിക്ക് 402 bhp കരുത്തിൽ പരമാവധി 602 Nm torque വികസിപ്പിക്കാൻ കഴിയുമെന്നാണ് പുറത്തുവരുന്ന വിവരം.

പുതിയൊരു ഇലക്‌ട്രിക് എസ്‌യുവിയുമായി ഇന്ത്യയുടെ ടെസ്‌ല

അതുകൂടാതെ ഇലക്ട്രിക് എസ്‌യുവിക്ക് പരമാവധി 210 കിലോമീറ്റർ വേഗതയും ഉണ്ടാകുമെന്ന് വാഹന നിർമാതാക്കൾ പറയുന്നു. പൂജ്യം മുതൽ 100 കിലോമീറ്റർ വരെ സ്പീഡ് വെറും 4.9 സെക്കൻഡിൽ പുറത്തെടുക്കാനാവുന്ന പ്രവൈഗ് ഇലക്ട്രിക് എസ്‌യുവിക്ക് 500 കിലോമീറ്ററിലധികം റേഞ്ചും ഉണ്ടാവുമെന്നാണ് ഇവി നിർമാതാക്കളായ കമ്പനി അവകാശപ്പെടുന്നത്.

30 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജുചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗിനെ പുതിയ ഇവിയുടെ ബാറ്ററി പിന്തുണയ്ക്കും. ഇന്റീരിയറിനെ സംബന്ധിച്ച വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ലെങ്കിലും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, Devialet സ്റ്റീരിയോ സിസ്റ്റം, എയർ പ്യൂരിഫയർ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ എന്നിവ ഇതിൽ സജ്ജീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

നിലവില്‍ വിപണിയിലെ ശക്തരായ ഹ്യുണ്ടായി കോന, എംജി ZS ഇവി, ടാറ്റ നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് ശക്തനായ എതിരാളിയായിരിക്കും പുതിയ എക്സ്റ്റന്‍ഷന്‍ ഇലക്ട്രിക് സെഡാനെന്ന് കമ്പനി അവകാശപ്പെടുകയും ചെയ്തു. ഇതിനെ കൂടാതെ അധികം വൈകാതെ തന്നെ മറ്റൊരു ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുമെന്നും പ്രവൈഗ് ഡൈനാമിക്‌സ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദ്യം വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയെ 2022 നവംബര്‍ 25-ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഇക്കാലത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക് ഫോർ വീലറുകളുടെ ആവശ്യവും വളരെയധികം വർധിച്ചിട്ടുണ്ട്. അതിനാൽ വരാനിരിക്കുന്ന മോഡലിന് വിപണിയിൽ സാധ്യമുണ്ടെന്നാണ് കമ്പനിയുടെ പഠനം. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ പ്രവൈഗ് ഡൈനാമിക്‌സ് തദ്ദേശീയമായി ആഡംബര ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നതിൽ പ്രത്യേക കഴിവുള്ളവരാണ്.

ഇന്ത്യയിലെന്നല്ല ലോകമെങ്ങുമുള്ള വൈദ്യുത വാഹന നിർമാതാക്കളെ ഞെട്ടിക്കാൻ പോന്ന അവകാശവാദങ്ങളുമായാണ് പ്രവൈഗ് ഡൈനമിക്‌സ് രണ്ട് വർഷങ്ങൾക്ക് മുമ്പ് രംഗപ്രവേശം ചെയ്‌തതും. നിലവിൽ ബെംഗളൂരുവിലും ഡൽഹിയിലുമായാണ് കമ്പനി കാർ വിൽപ്പനയ്ക്കെത്തിക്കുന്നതിനാലാണ് നമ്മുടെ നിരത്തുകളിൽ എക്സ്റ്റിങ്ഷന്‍ mk1 ഇവിയെ കാണാത്തത്. പുതിയ എസ്‌യുവിയുടെ വരവോടെ വിൽപ്പന ശൃംഖല മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും ബ്രാൻഡിന് പദ്ധതിയുണ്ട്.

More from DriveSpark

Article Published On: Monday, November 21, 2022, 11:09 [IST]
English summary
Pravaig dynamics released a new teaser video for upcoming electric suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X