വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

ഇന്ത്യയിലെ മൾട്ടി പർപ്പസ് വാഹന നിരയിലേക്ക് ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയ അവതരിപ്പിച്ച തുറുപ്പുചീട്ടാണ് കാരെൻസ്. മാരുതി സുസുക്കി എർട്ടിഗക്കും മഹീന്ദ്ര മറാസോയ്ക്കുമെല്ലാം എതിരാളിയായി എത്തിയ കാരെൻസിന് വിപണിയിൽ അത്യാവിശ്യം ഓളമുണ്ടാക്കിയെടുക്കാനും സാധിച്ചിട്ടുണ്ട്.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

കിയ കാരെൻസ് ഫെബ്രുവരി 15-നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ബേസ് വേരിയന്റ് 1.5 പെട്രോൾ മാനുവൽ പ്രീമിയം പതിപ്പിന് ഇന്ത്യയിൽ 8.99 ലക്ഷം രൂപ മുതൽ വില ആരംഭിക്കുമ്പോൾ എംപിവിയുടെ 1.4 പെട്രോൾ DCT ലക്ഷ്വറി പ്ലസ്, 1.5 ഡീസൽ ഒട്ടോമാറ്റിക് ലക്ഷ്വറി പ്ലസ് വേരിയന്റുകൾക്ക് 16.99 ലക്ഷം രൂപ വരെയാണ് പ്രാരംഭ വിലകൾ.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

വരും ആഴ്ച്ചയിൽ രാജ്യത്ത് കാരെൻസ് എംപിവിയുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ ഇന്ത്യ. ലോഞ്ച് ചെയ്തതിന് ശേഷം രണ്ടാം തവണയാണ് മോഡലിന്റെ വില ബ്രാൻഡ് പരിഷ്ക്കരിക്കുന്നത്. ഇതിനുമുമ്പ് 2022 ഏപ്രിലിൽ മൾട്ടി പർപ്പസ് വാഹനത്തിന്റെ വില 70,000 രൂപ വരെയാണ് കമ്പനി ഉയർത്തിയിരുന്നത്.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

1.5 പെട്രോൾ മാനുവൽ പ്രീമിയം വേരിയന്റിനും 1.5 ഡീസൽ എടി ലക്ഷ്വറി പ്ലസ് വേരിയന്റിനും യഥാക്രമം 9.59 ലക്ഷം മുതൽ 17.70 ലക്ഷം രൂപ വരെയാണ് കിയ കാരെൻസിന്റെ നിലവിലെ എക്സ്ഷോറൂം വില. വർഷാവസാനത്തോടെയുള്ള പുതിയ പരിഷ്ക്കാരത്തിൽ കമ്പനി വില എത്രത്തോളം ഉയർത്തുമെന്ന് ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ല.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ 5 വകഭേദങ്ങളിലാണ് കിയ കാരെൻസ് വിപണിയിൽ എത്തുന്നച്. ഈ വേരിയന്റുകളിൽ ചിലതിന് 6-സീറ്റർ ഓപ്ഷനും ലഭിക്കുന്നുണ്ട്. ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, സ്പാർക്ലിംഗ് സിൽവർ, ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയർ വൈറ്റ് പേൾ, ക്ലിയർ വൈറ്റ് കളർ ഓപ്‌ഷനുകളിലും കാരെൻസ് തെരഞ്ഞെടുക്കാൻ സാധിക്കും.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ 115 bhp പവറിൽ 144 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ് ബേസ് വേരിയന്റുകളിൽ ലഭ്യമാവുക. അതേസമയം കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി 140 bhp കരുത്തിൽ 242 Nm torque നൽകുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിലുണ്ട്.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

115 bhp പവറും 250 Nm torque ഉം ഉള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനും വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കിയ കാരെൻസിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം എംപിവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് DCT ഓട്ടോമാറ്റിക് എന്നിവയെല്ലാം കമ്പനി അണിനിരത്തുന്നുണ്ട്.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

ഒരു എസ്‌യുവിയുടെ പെർഫോമൻസിനൊപ്പം ഒരു ഫാമിലി മൂവറിന്റെ ആനുകൂല്യങ്ങളെല്ലാം കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് വാഹനത്തിന്റെ വിജയം. കൂടാതെ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും എംപിവിക്ക് ലഭിക്കുന്നുണ്ട്.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

കിയ കണക്റ്റ് ആപ്പ്, ഫ്ലെക്സിബിൾ സീറ്റിംഗ് ഓപ്ഷനുകൾ, സ്ലൈഡിംഗ് ടൈപ്പ് സീറ്റ് അണ്ടർട്രേ, പിൻവലിക്കാവുന്ന സീറ്റ് ബാക്ക് ടേബിൾ എന്നിവയ്‌ക്കൊപ്പമാണ് ഇത് വരുന്നത്. കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസ് 8 സ്പീക്കർ സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൈസ്ഡ് ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയെല്ലാമാണ് കാരെൻസിനെ വേറിട്ടുനിർത്തുന്നത്.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

സുരക്ഷയുടെ കാര്യത്തിലും വാഹനം മോശക്കാരനല്ല. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും 3-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് കിയ കാരെൻസ് സ്വന്തമാക്കിയിരിക്കുന്നത്. 6 എയർബാഗുകൾ, ESP എന്നവ എംപിവിക്ക് സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

വാങ്ങുന്നേൽ വേഗം ബുക്ക് ചെയ്തോ, Carens എംപിവിക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി Kia

അതോടൊപ്പം വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ അസിസ്റ്റ്, ഹിൽ ഡിസന്റ് ബ്രേക്ക് കൺട്രോൾ, 4 വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയാണ് ഇതിന്റെ മറ്റ് സുരക്ഷാ ഫീച്ചറുകൾ.

More from DriveSpark

Article Published On: Saturday, October 29, 2022, 13:21 [IST]
English summary
Prices of the kia carens will be increase before the end of the year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X