Megane E-Tech ഇലക്‌ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി Renault
ഓൾ-ഇലക്‌ട്രിക് മെഗാൻ ഇ-ടെക് ഇലക്‌ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. കഴിഞ്ഞ വർഷം മ്യൂണിച്ച് ഓട്ടോ ഷോയിൽ വെളിപ്പെടുത്തിയ പുതിയ മെഗാൻ ഇ-ടെക് CMF-EV പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്ന ആദ്യത്തെ റെനോ കാറാണ്.

ഇന്ത്യൻ ഇവി വിപണിയിൽ മെഗാനുമായി ഹരിശ്രീ കുറിക്കുന്നതിനെ കുറിച്ചാണ് കമ്പനിയുടെ നിലവിലെ പരിഗണന. റെനോയുടെ അന്താരാഷ്ട്ര നിരയിൽ നിന്ന് ഇന്ത്യയിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യത്തെ കാറല്ല മെഗാൻ ഇ-ടെക് എന്നതും ശ്രദ്ധേയമാണ്. ബ്രാൻഡിനോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനായി അർക്കാന എസ്‌യുവി കൂപ്പെ കൊണ്ടുവരുന്ന കാര്യവും നിലവിൽ റെനോ ആലോചിക്കുന്നുണ്ട്.

മെഗാൻ ഇ-ടെക് അതിന്റെ ഡിസൈൻ 2020 മുതൽ മെഗെയ്ൻ ഇ-വിഷൻ കൺസെപ്റ്റിൽ നിന്ന് കടമെടുത്താണ് രൂപംകൊണ്ടിരിക്കുന്നത്. ആശയത്തിന്റെ അടിസ്ഥാന രൂപഭാവം കൂടുതൽ ടോൺ ഡൗൺ രൂപത്തിൽ കൊണ്ടുപോകുന്നുവെന്നു മാത്രം. കൺസെപ്റ്റ് പതിപ്പിന്റെ ക്രോസ്ഓവർ പ്രചോദിത തീം വാഹനത്തിന്റെ താഴത്തെ അരികുകളിൽ ക്ലാഡിംഗ് ഉപയോഗിച്ചാണ് റെനോ പൂർത്തിയാക്കിയിരിക്കുന്നത്.

നിറത്തിനനുസരിച്ച് ബമ്പറുകളിൽ കോൺട്രാസ്‌റ്റിംഗ് ഇൻസേർട്ടുകൾ ചേർക്കാനും ഫ്രഞ്ച് ബ്രാൻഡ് മറന്നില്ല. അകത്ത് റെനോയുടെ ഓപ്പൺആർ ഡിസ്‌പ്ലേ ആധിപത്യം പുലർത്തുന്ന ഡാഷ്‌ബോർഡിനൊപ്പം സാങ്കേതികവിദ്യയും മിനിമലിസവും സംയോജിപ്പിക്കുന്ന ഇന്റീരിയറാണ് കാണാനാവുക.

അതിൽ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും 12 ഇഞ്ച് പോർട്രെയിറ്റ് ശൈലിയിലുള്ള ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ഉൾക്കൊള്ളുന്ന എൽ ആകൃതിയിലുള്ള ക്രമീകരണവും ഏറെ പ്രശംസ നേടിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മെഗാൻ ഹാച്ച്ബാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇ-ടെക് നീളമേറിയ വീൽബേസിലാണ് നിർമിച്ചിരിക്കുന്നത്. ഇത് ഒരു അധിക ക്യാബിൻ ഇടത്തിലേക്കാണ് സൂചന നൽകുന്നത്.

ഏറ്റവും പുതിയ തലമുറ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, യുഎസ്ബി-സി പോര്‍ട്ടുകളുമായുള്ള നൂതന കണക്റ്റിവിറ്റി, ഓണ്‍ബോര്‍ഡ് സുരക്ഷയ്ക്കും ADAS-നുമുള്ള സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചതുപോലെ 40kWh, 60kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുള്ള റെനോയുടെ ഉദ്ദേശ്യത്തോടെ നിർമ്മിച്ച CMF-EV ആർക്കിടെക്ച്ചറാണ് മെഗാൻ ഇ-ടെക്കിന് അടിവരയിടുന്നത്. 130 bhp കരുത്തിൽ 250 Nm torque നൽകുന്ന ഇലക്ട്രിക് മോട്ടോർ അല്ലെങ്കിൽ കൂടുതൽ ശക്തമായ 218 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാം.

വെറും 7.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 40 kWh ബാറ്ററി 24 സെല്ലുകള്‍ വീതമുള്ള 8 മൊഡ്യൂളുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന ബാറ്ററി പായ്ക്കിനെ ആശ്രയിച്ച് 470 കിലോമീറ്റർ വരെയാണ് റെനോ മെഗാൻ ഇ-ടെക് ഇലക്‌ട്രിക് കാറിൽ അവകാശപ്പെടുന്ന റേഞ്ച്.

എന്നിരുന്നാലും മെഗാൻ ഇ-ടെക്കിന്റെ ഏത് കോൺഫിഗറേഷനാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയുകയെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. മെഗാൻ ഇ-ടെക് ഇന്ത്യയ്ക്കായി റെനോ പരിഗണിക്കുന്ന ആദ്യത്തെ ഇലക്‌ട്രിക് വാഹനം അല്ല. 2020 ഓട്ടോ എക്‌സ്‌പോയിൽ കാർ നിർമാതാവ് റെനോ ക്വിഡ് അധിഷ്‌ഠിത സിറ്റി K-ZE ഇലക്ട്രിക് ഹാച്ച്‌ബാക്കും കൂടുതൽ പ്രീമിയം മോഡലായ സോയി ഇവിയും പ്രദർശിപ്പിച്ചിരുന്നു.

രണ്ട് മോഡലുകളും പ്രാദേശിക അസംബ്ലിയുടെ പദ്ധതികളോടെ ഇന്ത്യയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം മെഗാൻ ഇ-ടെക്കിനെ സംബന്ധിച്ചിടത്തോളം റെനോ ഓൾ-ഇലക്ട്രിക് ക്രോസ്ഓവർ ഒരു സിബിയു ഉൽപ്പന്നം ആയോ ഒരു ഹാലോ ഇവി മോഡലായി ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്. മെഗാൻ ഇ-ടെക്കിന് 45 ലക്ഷം രൂപയ്ക്ക് മുകളിലാണ് വില പ്രതീക്ഷിക്കുന്നതും.

ഇത് അടുത്തിടെ പുറത്തിറക്കിയ മിനി കൂപ്പർ SE ഇവിയുടെ സമാനമായ സെഗ്മെന്റിൽ ഉൾപ്പെടുത്തും. നിലവിൽ വിപണിയിലുള്ള മറ്റ് ഇവികളിൽ നിന്ന് വളരെ വ്യത്യസ്‌തമായ ഒരു മോഡലാണിത്. 26 വര്‍ഷത്തിലേറെയായി നാല് വ്യത്യസ്ത തലമുറകളിലായി റെനോ മെഗാന്‍ കമ്പനിയുടെ നിരയിലെ ശക്തമായ സാന്നിധ്യമാണ് ഈ പേര്. 20 ഇഞ്ച് വീലുകളില്‍ എത്തുന്ന ഇലക്ട്രിക് വാഹനത്തിന് 4.21 മീറ്റര്‍ നീളവും 1.50 മീറ്റര്‍ ഉയരവുമാണുള്ളതും.

2.7 മീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്. 1624 കിലോഗ്രാം ഭാരവും ഇവി പതിപ്പിനുണ്ട്. ഹാച്ച്ബാക്കിന്റെ ഡിസൈന്‍ പരിഷ്‌കരിച്ചതിനാല്‍ അതിന്റെ എയറോഡൈനാമിക് കാര്യക്ഷമതയും മെച്ചപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ റഫേല്‍ ഗ്രേ, ഷിസ്റ്റ് ഗ്രേ, മിഡ്നൈറ്റ് ബ്ലൂ, ഫ്‌ലേം റെഡ്, ഡയമണ്ട് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ് എന്നിങ്ങനെ ആറ് നിറങ്ങളില്‍ മെഗാന്‍ ഇ-ടെക്ക് ഇലക്ട്രിക് തെരഞ്ഞെടുക്കാനാവും.

എട്ടു വര്‍ഷത്തെ വാറണ്ടിയാണ് റെനോ മെഗാൻ ഇ-ടെക്കിലെ ബാറ്ററി പായ്ക്കിന് വാഗ്‌ദാനം ചെയ്യുന്നത്. ഈ ഇടവേളയില്‍ അവരുടെ നാമമാത്രമായ ശേഷിയുടെ 70 ശതമാനത്തില്‍ താഴെയായി അവ താഴ്ന്നാല്‍ ബാറ്ററി സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്നും ബ്രാൻഡ് വ്യക്തമാക്കുന്നു.


Click it and Unblock the Notifications